താൾ:അരുണോദയം രണ്ടാം ഭാഗം.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പോരാടി മുറ്റുമെതിരാളിയൊടേറ്റു തോറ്റു പോരായ്മവന്നു പൊടിപോൽ പടപോയ പാവം തീരാത്ത നാണമൊടു തങ്കൊല താൻ നടത്താ- നാരാവിൽ വാളുറയിൽനിന്നു വലിച്ചെടുത്തു.

നേരംവെളുത്തരമനയ്ക്കകമേ കടപ്പാൻ പാരം കൊതിച്ച പറവൂരരചന്നു മുന്നിൽ ചാരത്തുയർന്ന കുതിരപ്പുറമേറി രണ്ടു പേരന്നണഞ്ഞു പെരുതാം പടയോടുകൂടി.

ആണുങ്ങളാമവർ കടന്നെതിരാളിതൻറെ ചേണുറ്റ വൻപട മുടിച്ചു മടിച്ചിടാതെ കേണുള്ള മന്നനെയണഞ്ഞു പിടിച്ചുകെട്ടി വേണുമ്പടിക്കരമനയ്ക്കകമാർത്തടുത്തു.

വാടാതെ വൻപട വരുന്നതുനോക്കി"യാല- ങ്ങാ" ടാണ്ട മന്നനതു മാറ്റലരെന്നുതന്നെ ചൂടാളുമുള്ളൊടു നിനച്ചരവാളിളക്കി- യീടാർന്ന തന്നുടെ കഴുത്തിനു മീതെയോങ്ങി.

ആ വാളതിൻറെ പണി തീർക്കുവതിന്നു മുമ്പി- ലാവാതിലുക്കൊടു തുറ,ന്നൊരു പെട്ടിയേന്തി നാവാലൊരാൾക്കുമുടൽതന്നൊളിമോടി വാഴ്ത്താ- നാവാത്ത രണ്ടു പടയാളികൾ ചാടിവീണു.

ആരാണിതെന്നാരചനോർപ്പളവിൽ ചെറുപ്പ- ക്കാരായിടുന്നൊരവർ പെട്ടിയടപ്പുയർത്തി പേരാണ്ടിടുന്ന പറവൂർപ്പെരുമാളെ മുന്നിൽ- പ്പരാതെ വച്ചു കഴൽകൂപ്പി വണങ്ങിനിന്നു.