താൾ:അരുണോദയം രണ്ടാം ഭാഗം.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അമ്മട്ടിടഞ്ഞമൊഴി തൻ മണവാളനോടു- മമ്മട്ടുചോർന്നവിടെനിന്നു നടന്നിടട്ടെ; നമ്മൾക്കു മറ്റൊരു വഴിക്കു കടന്നു ചെന്നി- ട്ടമ്മന്നനുള്ള പണിയെ,ന്തതുകൂടി നോക്കാം.

നീരാടുവാൻ കടവുതേടിയ തയ്യലാളെ- പ്പാരാതെയെങ്ങുമൊരുപോലെ തിരഞ്ഞു മന്നൻ- പോരായ്മയെന്തു പറവൂ-പിടികിട്ടിടാതെ തീരാത്ത തീക്കനലിലുള്ളമെരിച്ചിരുന്നു.

"അക്കള്ളനായ "പറവൂ"രരചൻ വരിക്ക- ച്ചക്കപ്പഴച്ചൊടിയെഴും മുകിൽകൂന്തലാളെ ഒക്കട്ടെ- യങ്ങനെ വരാമതു-കട്ടിരിക്കാം തക്കത്തി"ലെന്നൊടുവിൽ മന്നവനോർത്തുറച്ചു.

ചാടിക്കടന്നു മടവാരെ വിടേണമെന്നായ് മോടിക്കവൻ കുറിയയച്ചതു വാങ്ങിനോക്കി ഈടിൽക്കവിഞ്ഞൊരെതിരാളി പെരുമ്പടയ്ക്കു തേടിക്കയർത്തു കറമൂത്തു ചൊടിച്ചണഞ്ഞു.

"തന്നില്ല തയ്യലിനെയായതു പോട്ടെ; പാഴി- ല്ലെന്നിൽക്കടന്നു പഴികൂടിയിവൻ പറഞ്ഞു. ഇന്നിപ്പൊറുത്തിടരു"തെന്നു നിനച്ചണഞ്ഞു വെന്നിപ്പെരുമ്പറയടിച്ചുമുഴക്കി മന്നൻ.

പാടുള്ളിലാർക്കുമരുളും പട ചെന്നു നാലു- പാടും വളഞ്ഞളവു മുന്നറിവറ്റ മന്നൻ പാടുന്ന പെൺനിരയെ വിട്ടുപിരി,ഞ്ഞകക്കാ- മ്പാടുമ്പടിക്കുഴറിവന്നടരിന്നണഞ്ഞു.