താൾ:അരുണോദയം രണ്ടാം ഭാഗം.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നുള്ളിൽനിന്നലറി വാതിൽ തുറന്നു ചാടാ- നുന്നുന്നൊരമ്മറുതതൻ തിരുമുമ്പിൽ വങ്കർ മിന്നുന്നമിന്നലൊടെതിർപ്പൊരുമേനിയാളെ- ച്ചിന്നുന്ന പേടിയൊടുവെച്ചു വണങ്ങിവാങ്ങി.

ഉങ്കെത്തിടും മറുത വന്നു പിടിയ്ക്കുമെന്നായ് ചങ്കെത്രയും പൊടിയുമാറവൾ നിന്നിടുമ്പോൾ വൻകെല്പൊടീയലകകാപ്പൊരു തമ്പുരാൻറെ കൺകെട്ടു കണ്ടിടുക; കാറ്റു തിരിച്ചടിച്ചു.

കാളുംകരുത്തൊടു കണയ്ക്കുലരാകുവോനെ- ക്കാളും കനത്ത നിറമുളെളാരു മേനിയേന്തി കേളുപ്പണിക്കർ നടവിട്ടു വെളിക്കു തേൻചൊ- ല്ലാളുറ്റുനോക്കിയ വഴിക്കു കടന്നുചാടി.

എന്താണു കാണ്മതിതു ചെപ്പടിയോ, കിനാവോ, ചെന്താർമകൾക്കണവനുള്ളലിവിൻ കൊഴുപ്പോ, എന്താവതെന്നു തിരിയാത്തൊരവൾക്കു കേളു വെന്താളിടുന്ന കരളിൽപ്പനിനീരൊഴിച്ചു.

കൈത്തണ്ടിനാൽ മിഴിതുടച്ചു മിഴിച്ചുനോക്കു- മത്തയ്യലോടു കഴുവിൻ കയറേറ്റിടാതെ മൊത്തത്തിലാരുടയ നന്മതഴച്ചതോ, താ- നത്തവ്വിൽ നല്ലുയിർ നിറുത്തിയതോതി കേളു.

തങ്കത്തിനാടലൊളികൊണ്ടരുളുന്ന തൻറെ തങ്കത്തിനുള്ളഴലറിഞ്ഞു തനിച്ചു കാവിൽ തങ്കൽത്തിമർത്ത ചുണപൂണ്ടു കടന്നു വങ്കർ തൻകത്തി തട്ടിയൊരുമട്ടുമവൻ പറഞ്ഞു.