താൾ:അരുണോദയം രണ്ടാം ഭാഗം.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നോതിക്കണ്ണുനീർവാർത്തരികിലൊരു മര- പ്പാവയെപ്പോലെ നിൽക്കും തന്നോമൽപ്രാണനാഥയ്ക്കുയരുമഴൽമര- ത്തിൻറെ വേർ കണ്ടിടാതെ ഇന്നോളം ഹാസഹംസക്കളി കലരുമൊരി- പ്ഫുല്ലവക്ത്രാരവിന്ദ- ത്തിന്നോർത്താലെന്തുകേ,ടെന്നരുളിയതു മുക- ർന്നൊന്നു വിപ്രേന്ദു ചൊന്നാൻ.

"അല്ലേ കുട്ടിക്കുരംഗാക്ഷികൾ മുടിയിലെടു- ത്തോമനിക്കുന്ന വൈര- ക്കല്ലേ ! മൽപ്രാണനാഡിക്കെഴുമൊരു വിലവേ- റായ നാരായവേരേ ! തെല്ലേതും താപരാഹുഗ്രഹമിതുവരെയി- ല്ലാത്ത വക്ത്രേന്ദു വെന്തെ- ന്നില്ലേ, വാടുന്നു; കാണ്മാൻ പണിയിതു ശിവനെ ! ഹന്ത ! ഞാനെന്തുചെയ്വൂ ?

പുള്ളിപ്പെൺമാൻകിടാവിൽ പുകഴിനു മഴുവെ- യ്ക്കുന്നൊരിക്കണ്ണിൽനിന്നും വെള്ളിക്കമ്പിക്കുനേരായ് തുരുതുരെ മിഴിനീർ ചാടിയെൻ നാഡിയെല്ലാം പൊള്ളിപ്പുണ്ണായിതല്ലോ; സുദതിയിതു വെറും വിപ്രയോഗാർത്തിയല്ലെ- ന്നുള്ളിൽ തോന്നുന്നു; മാലിൻവഴിയഴകിലുര- ച്ചാലുമിക്കാലമെല്ലാം."