താൾ:അരുണോദയം രണ്ടാം ഭാഗം.pdf/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേലാലിക്കദനം പൊറുപ്പതെളുത- ല്ലെന്നോർത്തു തന്നുത്തമ- ശ്രീലാസ്യാസ്പദമാം പ്രിയൻറെ നികട-ത്തിങ്കൽക്കടന്നോതിനാൾ.

"എന്നോമൽപൂർവജന്മാർജ്ജിതസുകൃതപരീ- പാകമേ ! ലോകമെങ്ങും തന്നോളം ധന്യനില്ലാത്തൊരു നിലയിലെഴും ധർമ്മമർമ്മജ്ഞമുത്തേ ! എന്നോടങ്ങേയ്ക്കു വായ്ക്കും പ്രണയമകൃതകം തന്നെയെന്നാകിലിപ്പോ- ളൊന്നോതീടുന്നു കാൽത്താർ തൊഴു,തതു കനിവുൾ ക്കൊണ്ടു കൈകൊണ്ടിടേണം.

ഭാവൽക്കാലംബമല്ലാതപരശരണമ- റ്റെത്രയും ഭീരുവായി- ദ്ദൈവം ജീവേശനെന്നോർത്തമരുമൊരിവളെ- ക്കേവലം കൈവെടിഞ്ഞാൽ വൈവശ്യം പൂണ്ടു നീർവറ്റിന കുളമതിലെ- ത്താമരത്താർ കണക്കി- പ്പാവം-ശേഷം വിചാരിക്കുക, പറയുവതി- ന്നുള്ള നാവില്ലയല്ലോ.

സീതാഭൈമീദ്രുപദജകളെപ്പോലെ ഞാനും മടിക്കാ- തേതായാലും പ്രിയനെയനുവർത്തിച്ചുകൊണ്ടിച്ഛപോലെ ചുതാസ്ത്രാഭയ്ക്കുദവസിതമേ !പോകു,മിപ്പോളതിന്നായ് വീതാശങ്കം വിടതരണമേ; വിശ്വവിശ്രാന്തകീർത്തേ !