താൾ:അരുണോദയം.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുരുളുമൊരളകങ്ങളൊത്തു വണ്ണി- ച്ചുരുളുമൊരക്കുളുർപൊൽക്കുചക്കുടങ്ങൾ; ഇരുളിനു തടവററ തോലി മേന്മേ- ലരുളിന പൂങ്കഴൽ; നീണ്ട നേത്രയുഗ്മം;

കടലിലല കണക്കു കാമമോമൽ- ക്കടമിഴിയിൽക്കളിയാടിടുന്ന നോട്ടം; വിടപദവി മുനീശ്വരർക്കുമേകാ- നുടമപെരുത്തൊരു ലോഹിതാധരോഷ്ഠം;

പനിമതി പണിയും മുഖം; മനോജ- പ്പനി തരുണർക്കരുളന്ന ദന്തപംക്തി; ഇനിയൊരു വദനത്തിൽ വായ്ക്കുമാസ്വ- ർദ്ധ നിയിലെഴും തിരതോറ്റ മന്ദഹാസം;

ഇതുകളൊടിതരാംഗപാളിതൻ നൽ- പ്പതുമ പുലർന്നൊരു പുണ്യകാന്തിപൂരം അതുലമിനലുമന്നതാംഗിതന്മെ- യ്യതുപൊഴുതാർക്കുമകക്കുരുന്നുലച്ചു.

ചടുലനയനതൻ ചരിത്രമാരോ കെടുമതിയായ സുരാജനോടുമോതി; മടുമലർ വിരിയുമ്പൊഴന്തികത്തിൽ- പ്പെടുമഹിയും കിളിപോലെയെന്തുചെയ്വൂ? "അരിവയറവളത്ര കേമിയെങ്കിൽ- ശ്ശരിവരെ ഞാനവളെപ്പുണർന്നുകൊള്ളും; ഹരിദൃഢമവകാശി മത്തനാകും കരിയുടെ മസ്തകമുത്തുമാല ചാർത്താൻ,

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/9&oldid=210757" എന്ന താളിൽനിന്ന് ശേഖരിച്ചത്