താൾ:അരുണോദയം.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സതിയവൾ പരിണീതപോലു, മെന്താ- ണതിനു വിരോധമതാണു സത്തതിങ്കൽ; കതിരവനൊടു ചേർന്നു പൂത്ത തണ്ടാ- രതിൽ വരിവണ്ടണയുന്നുഃ മൊട്ടിലുണ്ടോ?

നിലയിതു ശരിതന്നെ നൂനമെന്നാൽ- ബ്ബലനിധി മാധവനെപ്പിണക്കിടാതെ ചലമിഴിയെ ലഭിക്കിൽ നന്നു; റോസാ- മലർ മതി; കൈകളിൽ മുള്ളു കൊണ്ടിടേണ്ട

അവളുടെ തൻവൊന്നു കണ്ടു വേണ്ടു- ന്നവ നിരൂപിക്കുവ"നെന്നുറച്ചു പിന്നെ നൃവരനൊരു വധൂടിതൻറെ മട്ടിൽ- ജ്ജവമൊടു മാധവമന്ദിരത്തിലെത്തി.

ഭുവി നൃവരനു കേട്ടുകേൾവിയെല്ലാ- മവിടെ വെറും നിഴലെന്നു തോന്നിടുംപോൽ സുവിമലസുഷമാബ്ധി കോളുകേറി- ക്കവിയുമൊരോമന കണ്ണിൽ വന്നുമുട്ടി.

അതുവരെ നയനോത്സവത്തിൽ മാത്രം കുതുകമിയന്ന കുശീലനപ്പൊഴേയ്ക്കും ചതുരയുടെ ചുകന്ന ചുണ്ടു നോക്കി- പ്പുതുമയെഴും രസനോത്സവം കൊതിച്ചു.

ഉടമയൊടു ഹഠാൽപ്പിടിച്ചു പുൽതാൻ തുടരുമൊരമ്മടവാരിൽ നിന്നു വാങ്ങി സ്ഫുടമുരുഭയശങ്കകൾക്കു ലാക്കായ് - പ്പിടമൃഗനേർമിഴി കാന്തപാർശ്വമെത്തി.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/10&oldid=210761" എന്ന താളിൽനിന്ന് ശേഖരിച്ചത്