താൾ:അരുണോദയം.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ഒരുവളരികിലെത്തി നാഥ ! പുൽകാൻ വരുവതു കാൺ,കവൾ ഭൂതമോ പുമാനോ? അരുതറിവതി"നെന്ന വാക്കു കേട്ട- പ്പുരുബലിചെന്നു നവാബിനെപ്പിടിച്ചു.

"അരുതരുതു സുരാജദൗല ഞാ,നി- സ്സുരുചിരഗാത്രിയെയൊന്നു കണ്ടുകൊൾവാൻ കരുതിയിവിടെ വന്നു"വെന്നു ഭ്രൂഭൃ- ത്തരുളി വിറച്ചു വിയർത്തു വാടിനിന്നു.

"അലമിതു ഖല! നിൻറെ കൊച്ചുകോഴി- ത്തല തിരുകിത്തറയിൽ കുഴിച്ചുമൂടാൻ ബലമെഴുമിവനാശയില്ല; യുദ്ധം തുലപെറുവോരൊടു ചെയ്വതാണു ധർമ്മം.

വിടരുതു ശഠ ! നിന്നെയെങ്കിലും ഞാൻ വിട തരുവൻ; വെറുതേ പിടച്ചിടേണ്ട; സ്ഫുടമിവിടെയണഞ്ഞതിന്നൊരങ്കം വിട ! തവ നൽകി വെളിക്കിറക്കിടുന്നേൻ.

തണ്ടാർദലേക്ഷണകളോടൊളിവിൽക്കടന്നു വേണ്ടാസനം തുടരുകിൽപ്ഫലമാർക്കുമേവം ഉണ്ടാകു"മെന്നവനുരച്ചൊരുരുക്കുകത്തി- കൊണ്ടാക്കുശീലനുടെ മീശ പിരിച്ചുവിട്ടു.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/11&oldid=210773" എന്ന താളിൽനിന്ന് ശേഖരിച്ചത്