താൾ:അരുണോദയം.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹരിപുരനദികൊണ്ടു വാച്ചനെല്ലാം ഹരിതനിചോളമണിഞ്ഞൊരാപ്രദേശം ഹരിമുഖമൃഗയുക്തകാനനംപോൽ ഹരി ! ഹരി ! മാനവർ കൈവെടിഞ്ഞുപോയാർ.

പുരുമദമെഴുമന്നൃപാലപാശൻ സുരുചിരകാന്തി കലർന്ന വംഗരാജ്യം പെരുതഹഹ ! മഥിച്ചു കാളിയാഖ്യൻ കരുണവെടിഞ്ഞു കളിന്ദകന്യയെപ്പോൽ.

അരുതു പറവതിന്നു, ശുദ്ധകൊപ്രാ- പ്പരുവമവൻ ഭുജമാമിരുമ്പുചക്കിൽ പുരുഷരെയതിവേലമാട്ടിയാട്ടി- പ്പെരുതുയിരെണ്ണ പിഴിഞ്ഞെടുത്തു കഷ്ടം!

ഉര പരമിയലുന്നൊരപ്സരത്തിൽ- ത്തരളവിലോചനമാർക്കു മൌലിമുത്തായ് ഒരബല സരളാഖ്യ വാണിരുന്നാൾ സ്മരനു ജഗജ്ജയവൈജയന്തിപോലെ.

ഹരസഖനടിമപ്പെടുന്ന സമ്പദ°- ഭരമൊടു മാധവചന്ദ്രനാം സ്വതാതൻ സരളയെ വഴിപോൽ വളർത്തി മേന്മേൽ വരമുനിയാം കവി ദേവയാനിയെപ്പോൽ.

ദിനമനു നിലവിട്ടു വാച്ചുകേറും ഘനനവയൌവനകാന്തികന്ദളത്താൽ വനജഭവയശസ്സുയർത്തി മേന്മേൽ ജനനയനാമൃതധാരപെയ്തു തന്വി.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/8&oldid=210756" എന്ന താളിൽനിന്ന് ശേഖരിച്ചത്