താൾ:അരുണോദയം.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രമണപരമവന്നണച്ച വംഗ- ക്ഷമയുടെ ജാതകദോഷമെന്തുചൊൽവൂ ! സമതയുലകിലററ ദൌഷ്ട്യമാർന്നാ- ക്കുമതി പൃഥുപ്രഥ വേനനും വരുത്തി.

മടി, ചപലത, കാമദാസ്യ, മന്തഃ - കുടിലത, ഭള്ളു, ദുരാശ, ബുദ്ധിമാന്ദ്യം, കുടി,യിതുകളിലൊർന്നു പോരുമെല്ലാം പിടിപെടുകിൽക്കഥ മന്നനെന്തു പിന്നെ?

സുരയിൽ മമതപൂണ്ടു തള്ളയിൽപ്പോൽ വിരവൊടു തൻറെ സുരാജനാമധേയം പരമൊരുവിധമന്നു തെറ്റിയാലും നരപതി മറ്റൊരു മട്ടു സാർത്ഥമാക്കി.

ത്സടിതി നഭസി കാറുകൊണ്ടിടംപോൽ- ക്കുടിലനകാരണമീക്ഷണം ചുകന്നാൽ ചൊടിയൊടുമതുതൻ നിറത്തെ നാട്ടാർ- മുടികളറുത്തു സരിൽപതിക്കുമേകും.

ദുരയെഴുമവനായ്ക്കരം യഥേച്ഛം ദുരയുമണപ്പതിൽ വൈമനസ്യമാർന്നാൽ കരമൊടുമുയിരറ്റ തച്ഛരീരം വിരവൊടു വാളുപഹാരമാക്കി വയ്ക്കും.

ഒരുവിധമഴകാർന്നുപോകിലദ്ദു- ഷ്പുരുഷനിൽ വായ്പൊരു കാമദേവതയ്ക്കായ് ഗുരുവധുവുമവൾക്കെഴും സതീത്വം കുരുതികഴിക്കണ,മന്യയെന്തുപിന്നെ ?

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/7&oldid=210755" എന്ന താളിൽനിന്ന് ശേഖരിച്ചത്