താൾ:അരുണോദയം.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരുണോദയം. സരള. ഒന്നാം സർഗ്ഗം. സുരതടിനി, വിഭൂതി, ഭോഗിവൃന്ദം, പരമമലപ്പൂകൾതിങ്കളെന്നിതെല്ലാം ഹരനുസമമണിഞ്ഞു വംഗദേശം ധരണിയിൽ നിർഭരമുല്ലസിച്ചിടുന്നു.

കടൽമകളുടെ കാമദങ്ങളാകും കടമിഴികൾക്കു കളിപ്പതിന്നരങ്ങായ് കട,തെരു,വിവകൊണ്ടതിങ്കലത്യുൽ- കടരുചിപൂണ്ട പുരത്തിനററമില്ല.

അതിനു നടുവിൽ മുമ്പു മൂർഷിഡാബാ- ദിതി പുകളേന്തിടുമിദ്ധമാം പൂരത്തിൽ പ്രതിഭടഭയദൻ നവാബു വംഗ- ക്ഷിതിഭരമേററു സുരാജനാമധേയൻ.

ഇതിൻറെ ഉത്തരഭാഗം ശ്രീമാൻ കുററിപ്പുറത്തു കേശവൻ നായരുടെ കൃതിയാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/6&oldid=210754" എന്ന താളിൽനിന്ന് ശേഖരിച്ചത്