താൾ:അരുണോദയം.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വന്തീവ്രക്ലേശമേകുന്നൊരു പല ഗൃഹകൃ- ത്യങ്ങൾ നിത്യം തുടർന്നും പൊന്തീ രോചിസ്സിൽ മുന്നേതിലു,മരയുകിലേ ചന്ദനം ഗന്ധമേകൂ.

ഈ മന്നിലുള്ള ഗുണസംഹതിയൊത്തു പൂർണ്ണ- ക്ഷേമം പരസ്പരവിരോധമശേഷമെന്യേ ആ മഞ്ജുളാംഗിയുടെയുള്ളിലടങ്ങിവാണു, കാമം മൃഗാവലി തപോവനസീമ്നിപോലെ.

നല്ലാളുകൾക്കു നടുനായകമായ വിപ്രൻ നല്ലാർനിരയ്ക്കണിയലാം നിജ കാന്തയോടും എല്ലാർക്കുമെപ്പൊഴുതുമുൾപ്രണയം വളർത്തി വല്ലായ്മവിട്ടവിടെയങ്ങനെ വാണിരുന്നു.

അമ്പിൽ ദമ്പതിമാരവർക്കു വളരും പ്രേമദ്രുമം വെട്ടുവാൻ വൻപിക്കും കൊടുവാൾപടിക്കൊരുവള- ഗ്ഗേഹത്തിൽ വാണീടിനാൾ; മുൻപിൻ നോക്കിടവേണ്ട,താരു പറയാം; വിപ്രൻറെ മാതാവു താൻ; കമ്പില്ലാതെ കരിമ്പു കാണ്മതെളുതോ ലോകത്തിലാകെത്തുലോം?

മാറാതുള്ളോരു ശീലപ്പിഴയുടെ നടന- പ്പന്തലായ് ഹന്ത ! ലേശം വേറാർക്കുംതന്നെ കാണാത്തൊരു കുടിലതയും ദൌഷ്ട്യവും ഹൃത്തിലേന്തി

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/61&oldid=210900" എന്ന താളിൽനിന്ന് ശേഖരിച്ചത്