താൾ:അരുണോദയം.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല്യാണാംഗി "കലാവതീ"ത്യഭിധയെ- സ്സാർത്ഥീകരിച്ചുർവിമേൽ കല്യാണാചലസോദരസ്തനികൾതൻ കല്ലായ് വിളങ്ങീടിനാൾ.

ചെറ്റും തൊറ്റാതെ ശാസ്ത്രപ്പടിയവനിസുര- ർക്കൊത്ത കൃത്യങ്ങൾ ചെയ്തും മുറ്റും ചെന്താരിൽമാതിൻകണവനുടെ കഴൽ- ത്താമരത്താർ പണിഞ്ഞും മറ്റുള്ളോരൊക്കെ മാനിപ്പൊരു മഹിമയെഴും മാതൃകാഭൂസുരൻ തൻ- പെറ്റുള്ളോരമ്മയോടും പ്രിയയൊടുമൊരുമി- ച്ചാത്മഗേഹത്തിൽ വാണാൻ.

കണ്ഠത്തിൽ താലിചാർത്തീടിന കണവനെ വി- ട്ടന്യനെക്കണ്ണിനോ കൽ- ക്കണ്ടത്തേൻവാണിയാൾ തൻ ഹൃദയമലരിനോ ലക്ഷ്യമാക്കാതെ നിത്യം പണ്ടത്തെദ്ധർമ്മനീതിക്കൊരു ഗൃഹിണി നട- ത്തേണ്ട കൃത്യങ്ങളെല്ലാം കുണ്ഠത്വംവിട്ടനുഷ്ഠിച്ചുലകിനൊരു വിള- ക്കെന്നപോലന്നു വാണു.

ചെന്തീയിൽക്കാഞ്ഞ തങ്കത്തകിടിനു കിടയാം വർണ്ണവും വെണ്ണയെക്കാൾ മുന്തീടും നേർമ്മയും പൂണ്ടിടുമുടലുടയോ- രുത്തമാമുത്തുമാല്യം

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/60&oldid=210899" എന്ന താളിൽനിന്ന് ശേഖരിച്ചത്