താൾ:അരുണോദയം.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കലാവതി.

മായേ ! മന്മഥവൈരിതൻ പ്രിയതമേ ! ലോകം പതിന്നാലിനും തായേ ! താണു വണങ്ങുവോർക്കഭിമതം കായ്ക്കുന്ന മന്ദാരമേ ! നീയേതാണ്ടു തുണയ്ക്കുമെന്ന നിനവാൽ വേഷം ചമഞ്ഞീടുവോ- രീയേഭ്യപ്പെരുമാൾക്കു സൽക്കവിപദം തന്നാലുമിന്നാദരാൽ.

കൂടും കുന്തളകാന്തിയുള്ള മടവാർ- തങ്കപ്പതക്കങ്ങൾ വാ- ണീടും കുന്തളമെന്ന നാമമിയലും നാട്ടിന്നലങ്കാരമായ് ഈടുറ്റീടിന ഭൂമിദേവർ മുഴുവൻ മാനിച്ചു മൌലിക്കുമേൽ ചൂടും നന്മണി ദേവസേനനുളവായ് ഭംഗ്യാ വിളങ്ങീടിനാൻ.

കല്യാഗ്ര്യൻ ദ്വിജസത്തമന്നു വിധിപോൽ കാലം പിഴയ്ക്കാതെ നൽ- ക്കല്യാണത്തിനൊരോമനക്കമനിയാൾ വന്നെത്തി പുണ്യത്തിനാൽ;

ഇതിൻറെ രണ്ടും മൂന്നും ഭാഗങ്ങൾ യഥാക്രമം പന്തളത്തു് കേരളവർമ്മതമ്പുരാൻറെയും, ശ്രീമാൻ കുറ്റിപ്പുറത്തു കേശവൻനായരുടേയും കൃതികളാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/59&oldid=210898" എന്ന താളിൽനിന്ന് ശേഖരിച്ചത്