താൾ:അരുണോദയം.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു ഭേദവുമില്ല, ജാതികൊണ്ടാ- ണരചൻ ഞാ,നതു മട്ടുതന്നെ നീയും; തവ സമ്മതമെങ്കിൽ നിൻ കിടാവെൻ കടൽകാഞ്ചിക്കും സപത്നിയായ് ഭവിക്കും."

അതുകേട്ടവനോതി വീണ്ടും"മിപ്പെൺ- കൊടിയാളെൻറെ വളർത്തുപൈതൽ മാത്രം; ഇവൾ മത്സ്യജയാണ, താണു മത്സ്യ- ധ്വജനിത്തയ്യലൊരസ്ത്രമായതിപ്പോൾ.

അതു വല്ലതുമാട്ടെയേതുകൊണ്ടും തിരുമേനിക്കിവൾ തക്ക തയ്യൽ തന്നെ; ശരി,യല്പമിറങ്ങിടാതെ പക്ഷേ കടവിൽച്ചെന്നു കളിക്കുവാൻ ഞെരുങ്ങും.

അടിയത്തിനു പൊന്നുതമ്പുരാനോ- ടറിയിക്കുന്നതിനുള്ള തൊന്നുമാത്രം; തിരുമേനിയെയിക്കിടാവു വേട്ടാ- ലിവൾ പെറ്റുള്ളവർ സാർവഭൗമരാമോ?

ഭുവനത്രയജൈത്രകീർത്തി ദേവ- വ്രതനുള്ള പ്പൊളിവർക്കു രാജ്യമുണ്ടോ? കഥയെന്തു? മലർന്ന ചെമ്പകത്തി- ന്നരികത്തെങ്ങനെ പിച്ചകം മണക്കും?

അതിനാലറിയിപ്പതാണു; കള്ള- പ്പണികൊണ്ടെൻമകൾ കാന്തയാകയില്ല; അരചപ്പടിയില്ലയെങ്കിലെന്താ- ണരയന്നുണ്ടവനുള്ള മട്ടിൽ മാനം.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/57&oldid=210896" എന്ന താളിൽനിന്ന് ശേഖരിച്ചത്