താൾ:അരുണോദയം.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുഴവക്കിനടുക്കൽ ഞാനൊരോമ- ന്മലർമാലക്കുഴലാളെയിന്നു കണ്ടേൻ; അവൾ നിന്മകളാണുപോലു,മെന്തോ കഥ ഞാൻ ചൊൽവതു? ശേഷമൂഹ്യമല്ലോ.

പരൽകൊഞ്ചുകളെപ്പിടിച്ചു നാറും കരിനേർമെയ്യരയർക്കു് ജന്മസിദ്ധം; ശതയോജനഗന്ധമുള്ള തങ്ക- ക്കൊടി നിൻ പൈത,ലിതെന്തൊരിന്ദ്രജാലം ?

അഥവാ, ശരി; മന്നിൽ മഞ്ജുമിന്നൽ- ക്കൊടിയെക്കാർമുകിൽതന്നെ പെറ്റിടുന്നു; ചളിതങ്ങിടുമാഴിതന്നടിത്ത- ട്ടമലം മൌക്തികമുദ്വമിച്ചിടുന്നു.

വല,ചൂണ്ട,ലിവറ്റകൊണ്ടുചെന്നാ- ണരയർക്കീയുലകത്തിൽ മീൻപിടിത്തം; വല പൂങ്കുഴൽ, ചൂണ്ടൽ ചോരിവാ, യീ- യരയപ്പെണ്ണിനു, ചക്രവർത്തി മത്സ്യം.

മകരക്ഷതിചെയ്തു നാൾ കഴിപ്പോ- രരയൻ നീ; ഹരി ! നിൻറെ പെൺകിടാവോ മകരക്കൊടി മന്നിടത്തിൽ നാട്ടും മദനന്നുള്ള മഫാസ്ത്ര,മെന്തു ചിത്രം !

തനുവാം തരിയേറ്റിയാറ്റിനങ്ങേ- ക്കരയിൽ പാന്ഥരെയൊക്കെയൊക്കിടുന്നോൾ അതുപോൽ തുടരാതെയെന്നെ മാത്രം മലരമ്പപ്പുഴയിങ്കൽ മുക്കിടാമോ?

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/56&oldid=210895" എന്ന താളിൽനിന്ന് ശേഖരിച്ചത്