താൾ:അരുണോദയം.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവുള്ളമഴിഞ്ഞു തൃക്കഴല്പ്പൂ- മ്പൊടിയേല്പിച്ചതു പൊന്നുതമ്പുരാനേ ! അടിയൻ ചരിയുന്ന കുപ്പമാടിൻ പഴമപ്പെട്ടൊരു നന്മകൊണ്ടുതന്നെ.

തിരുമേനി തനിച്ചെഴുന്നളത്താ- യതു, മാറ്റാർ വിന ചെയ്വതിന്നടുത്താ? അടിയങ്ങളെതിർത്തു പോരിലൊറ്റാൽ- മുനകൊണ്ടായവർതൻറെ മാറു കീറാം.

മൃഗപക്ഷികളിൽക്കടന്നു തൃക്കൈ വിളയാടിത്തിരുമെയ്ക്കു വാട്ടമെന്നാൽ ഇളനീരമൃതേത്തുചെയ്ത വാന- പ്പുഴവക്കത്തെഴുനള്ളി വിശ്രമിക്കാം.

തിരുവാമലരൊന്നനങ്ങിയെന്നാ- ലുടലെന്നല്ലുയിർകൂടി വേണമെങ്കിൽ അടിയങ്ങൾ മലർക്കഴൽച്ചുവട്ടിൽ തിരുമുൽക്കാഴ്ച, കഴിച്ചുകൊള്ളുമല്ലോ."

അവനിങ്ങനെ ഭംഗിവാക്കുണർത്തു- ന്നതു കേട്ടുള്ളു തെളിഞ്ഞു ചക്രവർത്തി "ശരി നമ്മുടെ ലാക്കു പറ്റി"യെന്നോ- ർത്തരുളപ്പാടൊരുമട്ടു തട്ടിവിട്ടു.

"മതി നിന്മൊഴിതന്നെ കാഴ്ച; ഭക്തി- ക്കരയൻനിന്നൊടു തുല്യരില്ല മന്നിൽ; ചെറുതായൊരു കാര്യ്യമുണ്ടു നിന്നാ,- ലെലിയും വേണ്ടിവരും ഹരിക്കൊരിക്കൽ.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/55&oldid=210894" എന്ന താളിൽനിന്ന് ശേഖരിച്ചത്