താൾ:അരുണോദയം.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഴമുകിലൊളിമേനിക്കൊമ്പനാനത്തലച്ചെ- ഞ്ചുടുനിണമണിവെള്ളിക്കേസരം പൂണ്ട സിംഹം തപനശിശുമയൂഖം തൻറെ ശീർഷത്തിലേന്തും ശരദമലഘനത്തിൻ ഛായകൈക്കൊണ്ടതിർത്തു.

ദശരഥജശരാസത്തിങ്കൽ നിന്നമ്പു പായും- പടി കനലൊളി പാറും കൺ തുറിച്ചാഞ്ഞു ചാടി മറുതലയുടെ ശീർഷം മാമ്പഴംപോൽ പറിക്കും പുലികളുടലൊടൊക്കും പൌരുഷംപോലണഞ്ഞു.

ദയിതമൃതിവിഷാദക്കാറ്റടിച്ചുറ്റമോടൊ- ത്തുയരുമൊരരിശത്തീജ്വാല ചുറ്റും പരത്തി അരിതനുവിരുകീറായ്ക്കുത്തിവീഴ്ത്തും തടിപ്പെൺ- കിടികൾ കമലജാസ്ത്രംപോലെ പാഞ്ഞെത്തി മുന്നിൽ.

പലതരമിതുമട്ടിൽ ജന്തുവർഗ്ഗം കഠോര- പ്രകൃതിയുടെ വെളിച്ചപ്പാടുപോൽ വാച്ച കാട്ടിൽ അർചനുടെ ശരാസം ബാണവും, സത്വകണ്ഠം ത്സടിതി ബത ! തദീയപ്രാണനും, വിട്ടിതൊപ്പം.

അവനൊടു സമമേറെദ്ദാനകേളിക്കിരിപ്പായ് വിലസിന കുലയാനക്കൂട്ടരോടീർഷ്യപൂണ്ടോ പുരുഷവൃഷഭനന്നാളൻപൂവിട്ടമ്പുവിട്ട- പ്പദമതിനു കുലയ്ക്കുള്ളാനയെന്നർത്ഥമാക്കി.

രണധരണിയിൽ മുന്നം ദ്വൈപ്യവർഗ്ഗത്തെ വെന്നു- ള്ളൊരു നൃപവരനു വീണ്ടും വേട്ടയിൽ ദ്വീപിവർഗ്ഗം എതിരിടുമളവിൽ തൽജീവനാശം വരുത്തു- ന്നതു പഴകിയ പാഠം മാത്രമായ് വന്നുകൂടി.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/52&oldid=210891" എന്ന താളിൽനിന്ന് ശേഖരിച്ചത്