താൾ:അരുണോദയം.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവികലസഹവാസംകൊണ്ടു തദ്വൃത്തി കൈവ- ന്നൊരു ഗിരിശവിഭൂഷ,യ്ക്കാത്മ ജാന്തം വരുത്താൻ കൊതിപെരുകകിലും, തന്നഷ്ടമാപത്യഹത്യ- യ്ക്കരചനനുവദിക്കാഞ്ഞത്യമർഷം വളർന്നു.

അതുപൊഴുതതിമാത്രം ജാള്യമേറുന്ന കാശ- പ്രസവസഹജവേണിത്തയ്യലാളെദ്ധരേശൻ ഇനജ, നിജയശസ്സാൽ ഗംഗയാകുമ്പൊൾ വേറി- ട്ടൊരു സുരനദി വേണ്ടെന്നോർത്തു ദൂരെ തൃജിച്ചു.

ഒടുവിലമിതതേജസ്സാർന്നു ദേവവ്രതാഖ്യാ- ന്ന്വിതമമരുമൊരാമൽബ്ബാലനെജ്ജഹ്നുപുത്രി അരുളിയരചനായ്ക്കൊ,ണ്ടംബരത്തിന്നു കുട്ടി- ക്കതിരവനെയുഷസ്സിൽ ശ്രീയെഴും പ്രാചിപോലെ.

വിധുകലസുകൃതപ്പൊൻകട്ടയാം പുത്രനിൽ ക്ഷ്മാ- വലയഭരമിറക്കിശ്ശന്തനുക്ഷോണിപാലൻ നിജഭുജമൊടു നേരായ് സത്വമേറുന്ന ഘോരാ- ടവിയിൽ മൃഗയചെയ്വാനേകദാ പോകയായി.

അവിടെയവനിപാലൻ ഹസ്തിനാഭിഖ്യപൂണ്ടും ഹരിസദനമൊടൊത്തും പേരെഴും കോലമാർന്നും അലഘുസുഷമകോലും സാലജാലം വഹിച്ചും മഹിമയെഴുമരണ്യം തൻപുരംപോലെ കണ്ടാൻ.

മദസലിലമൊഴുക്കിക്കൂട്ടുവേർപെട്ടു കർണ്ണ- വ്യജനയുഗളി വീശിസ്സഞ്ചരിക്കും ഗജേന്ദ്രൻ അരുവികളെ വഹിച്ചുംകൊണ്ടു മൈനാകശൈലം ചിറകുകളെ വിടുർത്തിപ്പാഞ്ഞിടും മട്ടണഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/51&oldid=210885" എന്ന താളിൽനിന്ന് ശേഖരിച്ചത്