താൾ:അരുണോദയം.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരിച്ഛയുണ്ടെൻ പ്രിയനോടിതോതുവാൻ; തിരിച്ചുടൻതന്നെ വരാമടുക്കൽ ഞാൻ; മരിച്ചുപോകാത്തതു ഭാഗ്യമെന്നവൻ സ്മരിച്ചിടും; ജീവനിൽ മെച്ചമോ വധു ?

അകമ്പടിക്കാരൊടുമൊത്തിരുട്ടറ- യ്ക്കകത്തു ചെന്നാലുടനേ തിരിച്ചു ഞാൻ വികല്പമൊന്നില്ലണയാം; രതത്തിനും വികർത്തനൻ പോയ് ശശി വന്നിടേണ്ടയോ ?

അതിന്നവൻ ചൊല്ലി: "യിതെന്തു കൂത്തഹ- ർപ്പതിക്കു തോന്നുമ്പോഴവൻ മറഞ്ഞിടും; അതില്ല വേണം ശശിയെങ്കിൽ നിൻറെ യീ- മതിപ്രഭാസ്യം സവിധത്തിലില്ലയോ?

ലവം പൊറുപ്പാൻ പണി മേലിലെങ്കിലും ധവൻ തുലഞ്ഞേ തവ സൊല്ലയറ്റിടു; ശവത്തെ വേഗം ചുടുകാട്ടിലാക്കിയാ- ലിവർക്കു പിന്നെസ്സുഖമായ് രമിച്ചിടാം.

അതാട്ടെ; ചെന്നാക്കഥ തീർക്കു വേഗ"മെ- ന്നതാന്തനാം കാമുകനാജ്ഞനൽകവേ ശ്രിതാളിചേടീയുതയായ് സുമേഷുവിൻ പതാക പാറാപ്പുരയിങ്കലെത്തിനാൾ.

വരാംഗി നാരിക്കു നരത്വമേകുമെ- ന്നൊരാക്ഖലൻ തൻ വചനം ഫലിച്ചപോൽ നിരാമയം തൽപരിവാരമാക്ഷണം ശരാസിലാപങ്ങൾ ധരിച്ചുനിന്നുതേ.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/47&oldid=210875" എന്ന താളിൽനിന്ന് ശേഖരിച്ചത്