താൾ:അരുണോദയം.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അണഞ്ഞിടും യോധരെ വെന്നു കാന്തനെ- ക്ഷണത്തിലാന്ദോളികയേറ്റി നിർഭയം രണത്തിനായ് ത്തന്നനുയായിമാരൊടും ഗുണജ്ഞയാം പത്മിനി നിന്നു ചിത്രമേ !

റവിക്കപാവാടകൾ തൻ പകിട്ടുകൊ- ണ്ടവിഘ്നമാന്ധ്യത്തെയണച്ച നാരിമാർ കവിഞ്ഞൊരൂക്കാർന്നെഴുനൂറു യോധരായ്- ബ്ഭവിച്ചതക്കാമി മിഴിച്ചു നോക്കിനാൻ.

ശിരസ്സിനുള്ളം വെളിപോലെ ശുന്യമെ- ന്നരം ഖലൻ തന്നെ ഹസിച്ചുനിൽക്കവേ കുരംഗശാബേക്ഷണ കാന്തയുക്തയായ് തരത്തിലാനാടു വെടിഞ്ഞുപോയിതേ.

ഓമൽസുമാംഗി ബത ! തന്നെ വെടിഞ്ഞ നേര- മാമന്നനർദ്ധശശലാഞ്ചനചാരു ചിഹ്നം ശ്രീമഞ്ജുവാം നിജപതാകയിൽ മാത്രമല്ല കാമത്തിനുള്ളൊരു കഴുത്തിലുമുല്ലസിച്ചു.

ധവനൊടുമെഴുനൂറു യോധരോടും നവസഖിയാം ജയലക്ഷ്മിയോടുമൊപ്പം അവർ നിജഗൃഹമെത്തി വാണു മന്നിൽ- ദ്ധവള സുഗന്ധിയശോഭരം വളർത്തി.

മഹമ്മദീയരുടെ കൊടിയടയാളം അർദ്ധചന്ദ്രനാണ്.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/48&oldid=210882" എന്ന താളിൽനിന്ന് ശേഖരിച്ചത്