താൾ:അരുണോദയം.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈടില്ലമെയ്ക്കു വളരെ; ക്കുഴൽ തെല്ലു വെണ്മ നേടിക്കഴിഞ്ഞിടുകിലാരു തിരിഞ്ഞുനോക്കും? വാടിക്കരിഞ്ഞ പനിനീർമലരിന്നു വീണ്ടും മോടിക്കു മന്നിൽ വിരിവാൻ വഴിയില്ലയല്ലോ.

ഇന്നാം തരുന്ന മഹിഷീപദമല്ല, മൊട്ട- ക്കുന്നാകുമജ്ജയപുരത്തിൽ നരപ്പതത്രേ എന്നാരിമാർമണി ! നിനക്കഭിലാഷമെന്നു- വന്നാൽ മഹാമഹിഷി നീ;യതിനില്ല വാദം.

ചേലില്ലയെങ്കിലതു വേണ്ട; ജഗത്തടക്കി- പാലിക്കുമെൻ വലതുകൈയിലെ വാളിനാണെ ! ജേലിൽപ്പെടും പ്രിയനെ വിട്ടിടുവാൻ നമുക്കൊ- രാലിംഗനം മതി; നിനക്കതിലെന്തു നഷ്ടം?

ഇങ്ങാടൽപൂണ്ടടിമയായ് മരുവുന്ന നിൻറെ ചങ്ങാതിതൻ വിലതരാൻ തടവില്ലയെന്നാൽ മങ്ങാതെ വന്നിടണ,മാഴിയിലൊന്നുകൂടി മുങ്ങാൻ മടിച്ചിടുകിലെങ്ങനെ മുത്തുകിട്ടും?

അല്ലായ്കിലായതറിയേണ,മെനിക്കു വന്ന വല്ലായ്മ വന്നു; മതി; മേലിൽ വരാത്തവണ്ണം മല്ലാക്ഷി ! നിൻറെ ഗളസൂത്രമറുത്തെടുത്തു ചൊല്ലാർന്ന നിൻപ്രിയനു ഞാൻ ഗളപാശമാക്കും."

ഈമട്ടു വാചകമടങ്ങിയ കത്തു വായി- ച്ചാമങ്ക ചൂണ്ടുവിരൽ തൻകവിളിങ്കലൂന്നി ശ്രീമന്മുഖം ചെറുതുയർത്തി നിനച്ചുറച്ചു സാമർത്ഥ്യമോടു മറുലേഖനമൊന്നയച്ചു.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/42&oldid=210868" എന്ന താളിൽനിന്ന് ശേഖരിച്ചത്