താൾ:അരുണോദയം.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ഹരി ! ഹരി ! കഥയെ,ന്തിതെന്തുവാക്കാ- ണരിയ ഭവാനിവളോടുരച്ചതിപ്പോൾ? പെരിയ നൃപതിമന്ത്രിയെങ്ങു? പീറ- ദ്ദുരിതമിതെ ? ങ്ങൊരു ചേർച്ച തമ്മിൽ വേണ്ടേ ?

ഇളയണിയുമനന്തകാന്തികോലും ഗളമണി ശക്തനൃപൻറെ കൊച്ചിനാട്ടിൽ കളവുകൾ കലരാതെ വാച്ചുകേറും വിളവിനു പാഴ്പ്പുഴു വേലിതന്നെയായോ?

അതിനിടവരുവാൻ ഞെരുക്ക,മോമൽ- ക്ഷിതിപതിതന്നുടെ മന്ത്രിവര്യ്യനിപ്പോൾ സതിയിവളിലെഴുന്ന സച്ചരിത്ര- സ്ഥിതി ചെറുതൊന്നു പരീക്ഷചെയ്വതാവാം.

ഇവളുടെ ചരിതത്തിനൊന്നുകൊണ്ടും ലവമൊരുദോഷമിതേവരയ്ക്കുമില്ല; നൃവരകരബലം ജയിച്ചിടട്ടേ ! തവ സചിവോത്തമ ! നന്മയും വരട്ടെ !!

അടിമലർ പണിയുന്നു"വെന്നു പൊണ്ണ- ത്തടിയനൊമ്മടവാരുരച്ചനേരം "എടി ! വലിയമിടുക്കിതന്നെ നീ; നിൻ കുടിലത വിസ്മയ !"മെന്നു ദുഷ്ടനോതി.

"ഉടമയൊടിഹ ഞാനെടുത്തുകാട്ടും കുടലു നിനക്കൊരു കൊച്ചുവാഴനാരോ? പിടമൃഗമിഴി ! വീണവായനയ്ക്കോ തുടരുവതിങ്ങനെ ഞാൻ മുതിപ്പെടുമ്പോൾ?

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/36&oldid=210862" എന്ന താളിൽനിന്ന് ശേഖരിച്ചത്