താൾ:അരുണോദയം.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മതി മതി കളവൊക്കെ,രക്തമാണെൻ- മതിയിതുനേര,മിനിക്കുറെക്കഴിഞ്ഞാൽ ചതിപറയുകയല്ല കേൾക്കു നീയാ- സ്ഥിതിയെ വരിപ്പതു ഖഡ്ഗമാകുമല്ലോ.

അതിനുടനിടയാക്കിയാൽ നിനക്കെൻ സതി ! ചുടലപ്പിണമായ്ക്ഷണം കളിക്കാം; അതിനിവനപരാധിയല്ലതാനും; മതിമുഖി ! വേണ്ടതുറച്ചുകൊൾക വേഗം.

കുലവധുവുമിവന്നൊരേത്തവാഴ- ക്കുലയുമെതിർക്കുകിലൊന്നുപോലെതന്നെ; കലയുടെകഥയോർക്കിലെൻറെ ചിത്തം കുലഗിരിതന്നെ; കുലുങ്ങുകില്ല ലേശം.

ലതയെതിർമൃദുഗാത്രി ! നാളെയും ഞാൻ കതകിനു മുട്ടുവനന്തിയാകി,ലപ്പോൾ ചിതമൊടിവനെയോ നിനക്കിതംപോൽ ചിതയിൽ വിളങ്ങിന തീയെയോ വരിക്കാം."

അവനരിശമൊടേവമോതി വേഗാ- ലവശതയാർന്നവിടത്തിൽനിന്നു പോയാൻ; അവളുമബലയാൾ തനിക്കടുത്തോ- രവമതിയോർത്തതിമാത്രമാർത്തയായാൾ.

കരിയെതിർനിറവും കൊടുംകനൽത്തീ- പ്പൊരി പതറും മിഴിയും കടുത്തൊരുള്ളും പരിഘമടിപണിഞ്ഞ കൈയുമൊത്തോ- രരിയെ നിനച്ചവളമ്പരന്നു പാരം.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/37&oldid=210863" എന്ന താളിൽനിന്ന് ശേഖരിച്ചത്