താൾ:അരുണോദയം.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിയിലെവിടെയോ ഗമിച്ച ജീവൻ തെളിവൊടു വീണ്ടുമകത്തണഞ്ഞപോലെ വിളിയെഴുമവനൊന്നുണർന്നു വേഗാൽ കിളിമൊഴിയാളൊടു വാക്യമേവമോതി.

"മതിയെതിർപ്പുകൾവായ്പുകൊണ്ടു വാനിൻ മതിലിനു വെങ്കളിയിട്ട മങ്കയാളേ ! മതിമതികളണിഞ്ഞ മൌലിമുത്തേ ! മതി മതി നിൻചതി;നെഞ്ചുകം തകർന്നു.

ഒരുകളവു തെളിപ്പതിന്നു വേണ്ടും കരുവൊടുമിങ്ങു കടന്നൊരെൻറെയുള്ളം തരുണി ! യെളുതിൽ നീ ഹരിച്ചുവല്ലോ; വിരുതു വെടിപ്പിതു വേണ്ടമട്ടിലായി.

വനജനയനമാർക്കെഴും കടക്കൺ- മുനയുമിവന്നൊരു പുല്ലുമൊന്നുപോലെ; കനലിനു കുളിർവന്നു;പേയുമിപ്പോൾ പനസഫലാധരി ! കാളിയെപ്പിടിച്ചു.

അതിനൊരു ചെറുശിക്ഷ നൽകിടാഞ്ഞാൽ മതിമുഖി ! ഞാനൊരു മന്ത്രിയാകയില്ല; ചതിയുടെ പിഴയായ് ക്ഷണത്തിൽ നൽകു പുതിയൊരു നിന്മധുരാധരാമൃതത്തെ.

ചലമിഴി ! യിതിനെന്നൊടീർഷ്യയേതും കലരരു,തായതുവേണമെന്നിരുന്നാൽ മലയെതിർമുല നിൻറെ മാറിൽ നിർത്തും മലർമകനുള്ള വലത്തുകൈയൊടാട്ടെ !

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/34&oldid=210860" എന്ന താളിൽനിന്ന് ശേഖരിച്ചത്