താൾ:അരുണോദയം.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്നോളം തിറമൊരുവന്നുമില്ലതിന്മ- ട്ടന്നോടന്നടർപൊരുതുന്നൊരപ്പൂമാനെ പൊന്നോമൽക്ഷിതിപതിയിന്നു നമ്മൾ ചൊല്ലീ- സ്സെന്നോതും തുറയുടെ നാഥനാക്കിവച്ചു.

കൂടുംനേർനിറവൊരു സെഷ്യനും മജിസ്ട്രേറ്റ്- ക്കോടും നാമറിയുവതിപ്പൊൾ മാത്രമല്ലൊ; ഈടുറ്റോർക്കവരുടെ പോക്കുപോലെ കാടും മേടും ചെയ്വതിനൊരു തക്കമന്നിരുന്നു.

ഇക്കണ്ണൻ വരുമിനിയെന്നുരച്ചുമാത്രം മയ്ക്കണ്ണാൾമണികൾ കിടാങ്ങളെക്കിടത്തി; അക്കന്നന്നുടയൊരുവാർത്ത ഗർഭമാളും കൽക്കണ്ടപ്പുതുമൊഴിമാർ ശ്രവിച്ചതില്ല.

തെല്ലാരാനൊരുവക തെറ്റുചെയ്തിൽ വെട്ടി- ക്കൊല്ലാനും വസതി കുളംകുഴിക്കുവാനും അല്ലാതൊന്നരുളുകയി,ല്ലവന്നു മുന്നിൽ ച്ചൊല്ലാളും മലയുമൊരാലിലയ്ക്കുതുല്യം.

അന്നാട്ടിൽക്കൊലമരമൊന്നുതന്നെനോക്കി- ച്ചെന്നാടൽപ്പെടുമൊരു കാലകിങ്കരർക്കായ് എന്നാളും പെരുകിന കാൽകഴപ്പു തീരാ- നന്നാരാൽപ്പലതരമെണ്ണവച്ചു ദസ്യർ.

അക്കാലത്തൊരുവക മോഷണം തെളിപ്പാൻ മുക്കാലിത്തടിമുതലുള്ള യന്ത്രമോടും ധിക്കാരത്തിനു നിധി കാലരുദ്രനോടായ് വക്കാണിപ്പൊരു മിഴി വട്ടമിട്ടിറങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/31&oldid=210857" എന്ന താളിൽനിന്ന് ശേഖരിച്ചത്