താൾ:അരുണോദയം.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുതലായ ഇതരമാന്യകവികളും അക്കാലത്ത് ഈ ഔൽസുക്യത്തിനു വശംവദന്മാരായിരുന്നു. അന്ന് ഞാൻ കൂടി പങ്കുചേർന്നു രചിച്ചിട്ടുള്ള പതിമ്മൂന്നു ഖണ്ഡകാവ്യങ്ങളിൽനിന്നു് എൻറ ഭാഗങ്ങൾ മാത്രം ഭാഷാബന്ധുകളായ പല സ്നേഹിതന്മാരുടേയും നിർബന്ധംനിമിത്തം സമാഹരിച്ചു്, ഇപ്പോൾ പ്രത്യേകമൊരു പുസ്തകത്തിന്റെ ആകൃതിയിൽ, അരുണോദയമെന്ന പേരിൽ പ്രകാശനം ചെയ്തുകൊള്ളുന്നു. അന്തരുവാണല്ലോ അരുണൻ; സമഗ്രാംഗമല്ലാത്ത ഈ കൃതിസമുച്ചയത്തിന്റെ ആവിർഭാവത്തിനു് അതിനാൽ "അരുണോദയ"മെന്ന നാമധേയം ഒരു വിധത്തിൽ അന്വർത്ഥമെന്നത്രേ ഞാൻ ഊഹിക്കുന്നതു്. ഇന്നത്തെ സാഹിത്യഭാസ്കരൻ കേരളത്തിൽ അന്ന് ഉദിച്ചിരുന്നില്ല; എങ്കിലും അന്നത്തെ സാഹിത്യാരുണൻ ഈ ഭാസ്കരൻറെ ഉദയത്തെ ആവേദനം ചെയ്യുവാൻ പർയ്യാപ്തനായിരുന്നു. തന്നിമിത്തം എൻറെ ഈ കൃതിക്കു് അരുണോദയമെന്ന പേർ മറെറാരുവിധത്തിലും അനുപപത്തി കൂടാതെ യോജിക്കുന്നുണ്ടു്. അന്നത്തേതിൽനിന്നു് ഇന്നത്തെ സഹൃദയരുചി പലപ്രകാരത്തിൽ ഭേദപ്പെട്ടിട്ടുണ്ടെന്നുള്ള വസ്തുത ഞാൻ വിസ്മരിക്കുന്നില്ല. എങ്കിലും ഒഴുക്കനായി, ഒട്ടൊക്കെയൊരു വെണ്മണിച്ഛായയിൽ രചിച്ചിട്ടുള്ള എൻറെ ഈ പഴയ കൃതികളിൽ ആസ്വാദ്യങ്ങളായ ചില അംശങ്ങൾ അവിടവിടെ കണ്ടേക്കുമെന്നുള്ള പ്രത്യാശയാണ് എന്നെ ഈ ഉദ്യമത്തിലേക്കായി പ്രേരിപ്പിച്ചതു്. ഇതിൽ വല്ല അപരാധവുമുണ്ടെങ്കിൽ മഹാമനസ്തന്മാരായ ഇമാനീന്തന സഹൃദയന്മാർ അതിനെ മർഷണം ചെയ്യണമെന്നും എനിക്ക് അപേക്ഷയുണ്ട്. ഇന്നത്തെ രുചിക്കും ഇനിയൊരു കാലത്തിൽ ഭേദം വരാം. ലോകത്തോടൊപ്പം നാമും,

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/3&oldid=210750" എന്ന താളിൽനിന്ന് ശേഖരിച്ചത്