താൾ:അരുണോദയം.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര. കുറെ കൊല്ലങ്ങൾക്കു മുൻപു കേരളീയകവികൾ താൽക്കാലികമായ വിനോദത്തിനായി മാത്രം ഒരുതരം ഖണ്ഡകാവ്യങ്ങൾ നിർമ്മിച്ചുവന്നിരുന്നു. പ്രസിദ്ധമോ ഉൽപാദ്യമോ ആയ ഒരു കഥ ഇതിവൃത്തമായി സ്വീകരിച്ചു്, അതിനെ ആസ്പദമാക്കി ഏതാനും സർഗ്ഗങ്ങളിൽ ഒരു ഖണ്ഡകൃതി രചിക്കണമെന്നും രണ്ടോ അതിലധികമോ കവികൾ ഒന്നിച്ചുകൂടുന്ന അവസരങ്ങളിൽ തീർച്ചപ്പെടുത്തി, ആ തീർച്ച അനുസരിച്ചു് ഇന്നയിന്ന സർഗ്ഗങ്ങൾ ഇന്നയിന്ന കവികൾ നിർമ്മിക്കണമെന്നു നിർദ്ദേശിച്ച്, നിമിഷകവനപ്രസ്ഥാനത്തേയോ, അല്ലെങ്കിൽ ഒന്നോ രണ്ടോ ദിവസംകൊണ്ടു കാവ്യപരിസമാപ്തി വരത്തക്ക നിലയിൽ ഉള്ള ഏതെങ്കിലും സുഗമനിബന്ധന പ്രസ്ഥാനത്തേയോ അംഗീകരിച്ചു, ആ വിനോദവ്യവസായം പൂർത്തിയാക്കി, അതിന്റെ ഫലം വല്ല മാസികകളിലും പ്രസിദ്ധീകരിക്കുക എന്നുള്ള കാർയ്യപരിപാടിയെയായിരുന്നു അവർ പ്രായേണ ആ മാതിരി സന്ദർഭങ്ങളിൽ അനുവർത്തിച്ചുവന്നത്. അത്തരത്തിലുള്ള ഒരു സംഭൂയ സമുത്ഥാനം സാഹിത്യസാമ്രാജ്യത്തിൽ ഇപ്പോൾ കേവലം അസ്തമിതപ്രായമായിരിക്കുന്നു.

യശശ്ശരീരനായ എൻറെ പ്രാണസുഹൃത്ത് പന്തളത്തു കേരളവർമ്മ തമ്പുരാൻ ജീവിച്ചിരുന്ന കാലത്തു് മേൽ പ്രസ്താവിച്ച കവനവിഹാരത്തിൽ ഞങ്ങൾ പലപ്പോഴും ഏപ്പെട്ടിരുന്നു. വള്ളത്തോൾ, കണ്ടൂർ, ഒടുവ്, കുറ്റിപ്പുറം

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/2&oldid=210749" എന്ന താളിൽനിന്ന് ശേഖരിച്ചത്