താൾ:അരുണോദയം.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആമട്ടക്ഷിതിവലയം നൃപാലനഭ്രം സോമൻപോൽസുരുചിരമാണ്ടിടുന്നകാലം കാമത്തിൻകശപിശ കാട്ടിടും ഫലത്തെ- ക്കാമംചൊൽവൊരു കഥ കമ്രമായ് നടന്നു.

പൂരത്തിൻ പുക,ളുമപൂണ്ട പുണ്യലക്ഷ്മീ- പൂരത്തിൻപുതുമപുലർന്ന പൂതഗേഹം, പൂരമ്യാകൃതി മടവാരു,മൊത്തൊരോമൽ- പ്പൂ,രമ്പിൽ 'ശിവപുര'മുണ്ടു കൊച്ചിനാട്ടിൽ.

ഏടത്താർശരനുടെ രാജധാനി തോൽക്കും മാടക്ഷ്മാമരതകരത്നമപ്പൂരത്തിൽ കേടറ്റുള്ളൊരുഗൃഹ,മോമന'പ്പരുത്തി- ക്കാട'ൻപിൽ കമനികൾചേർന്നു ലാലസിച്ചു.

പൂന്തിങ്കൾക്കെതിർമുഖി ചാരു 'ദേവകി'യപ്പേ- രേന്തിക്കൊണ്ടൊരുവധുവഗ്ഗ്രഹത്തിനുള്ളിൽ കാന്തിപ്പാൽക്കടലിനു വേലിയേറ്റമായും വാൻതിങ്ങും പുകൾ വിളയിച്ചുമുല്ലസിച്ചു.

തങ്കത്താമരമലർ തട്ടുകൊള്ളൂമാസ്യം; തങ്കത്താൽപ്പണിതു കടഞ്ഞെടുത്ത മേനി; തങ്കൽത്താൻ തരുണിമ പൂണ്ട ചേർച്ച; ശർവൻ- തങ്കൽത്താണടിപണിയുന്ന ചിത്തരംഗം;

കോടക്കാറെതിർനിറമൊത്ത കൂന്തൽ; തങ്ക- ത്തോടയ്ക്കുള്ളഴകുവളർത്തിടുന്ന കർണ്ണം; മാടപ്പോർകരുതിന കൊങ്ക;കാട്ടിളമ്മാൻ- പേടക്കൺ, പെരുമ പുലർന്നിടും നിതംബം,

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/29&oldid=210855" എന്ന താളിൽനിന്ന് ശേഖരിച്ചത്