താൾ:അരുണോദയം.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദേവകി. ഒന്നാം സർഗ്ഗം അച്ഛിന്നം സുരപുരി പെറ്റുപോറ്റുമേതോ- കൊച്ചിബ്ഭൂവലയമലങ്കരിച്ചപോലെ പിച്ചിത്താരെതിർപുകളിന്നു കൂത്തരങ്ങാം "കൊച്ചി"പ്പേരെഴുമൊരു നാടമർന്നിടുന്നു.

ഖിന്നാർത്തിച്ചുവടു മുറിച്ചു ശക്തനെന്നാ- യെന്നാളും ജനത പുകഴ്ത്തുമൂഴിപാലൻ മുന്നാളിൽ പൃഥുവിനൊടൊത്ത കീർത്തിപൊങ്ങി- ച്ചന്നാട്ടിന്നധിപപദത്തെയാണ്ടിരുന്നു.

കളളംവിട്ടവനെതിരറ്റ നൽപ്പുകൾപ്പൂ- വെള്ളപ്പട്ടികയിൽ വിരിച്ചു വാണകാലം ഉള്ളത്തിൽ പ്രിയനുടെ മാറിടം വെറുത്തോ വെള്ളത്താർമകൾ വിളയാടി വീടുതോറും ?

കൈക്കാണം, കളവു, കടുത്തകൈ, യിടത്ത- ട്ടിക്കാണും വിനകളൊടുള്ള മുദ്രയെല്ലാം വെയ്ക്കാനും വിരവൊടു മാറിടാനുമൊന്നി- ച്ചക്കാശപ്രതിഭടകീർത്തിയാജ്ഞ നൽകി.


ഇതിൻറെ ഉത്തരഭാഗം പന്തളത്തു കേരളവർമ്മതമ്പുരാൻറെ കൃതിയാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/27&oldid=210848" എന്ന താളിൽനിന്ന് ശേഖരിച്ചത്