താൾ:അരുണോദയം.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അത്തയ്യൽക്കൊടിയുടെയംഗസംഗമംകൊ- ണ്ടത്തൽപ്പാടഖിലമനംഗജിത്തു തീർക്കെ പുത്തൻപൂമധുവെതിർവാണിയാൾക്കു ചെല്ല- ത്തൃത്തങ്കക്കുടമൊരു പുത്രനുത്ഭവിച്ചു.

അരിവയറവൾ പെറ്റ കുഞ്ഞിനെക്ക ണ്ടരിയൊരു ശംഭുമനം കുളുർത്തിടുമ്പോൾ അരിഗദകളണിഞ്ഞ വിഷ്ണുവിൻമെ- യ്യരികിൽ വിളഞ്ഗി;മറഞ്ഞു വിഷ്ണുമായ.

തൻകള്ളപ്പണി കാലഭിത്തൊടരുളി- ക്കാത്യായനിക്കായ് ഗതാ- തങ്കം പുത്രനെ നല്കി വിഷ്ണു മറയു- ന്നേരത്തു മാരാരിയും തങ്കൾക്കൂറിയലും തനൂഭവനു പേ- രയ്യപ്പനെന്നിട്ടു തൻ- തങ്കത്താർമിഴിയോടുമഗ്ഗണമൊടും കൈലാസമെത്തീടിനാൻ.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/26&oldid=210847" എന്ന താളിൽനിന്ന് ശേഖരിച്ചത്