താൾ:അരുണോദയം.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ഇല്ലാരും പതിമമ, കെയിൽവേണ്ട കാശും ചോല്ലാളും തനുരുചിയും കലർന്നവങ്കൽ ചെല്ലാനായ്ത്തുനിവൊരു വേശഗേഹമാളും നല്ലാരെന്നറിയുക നന്ദിപൂണ്ടു നമ്മെ.

തെല്ലും നീ മുഷിയരുതൊന്നു ഞാൻ പതുക്കെ- ച്ചൊല്ലുന്നേൻ; ഗുണമൊരു ലേശവും പെടാതെ കൊല്ലുന്നുണ്ടലർശരനെന്നുവച്ചു മാത്രം പുല്ലുംപോയൊരുവനെ വേട്ടു കേൾവിയുണ്ടോ?

നീ വന്നെന്നുപവനസീമ്നി നിന്നുകൊണ്ടി- ന്നീവണ്ണം മമ തനു പുൽകുവാൻ കൊതിച്ചാൽ ദൈവത്തിന്നതു ശരിയെന്നു തോന്നുമെന്നോ ഭാവം? നിൻ കഥ ബഹുജാതി ! ഞാൻ കഥിക്കാം.

ആനത്തോ,ലരവു, കപാല,മസ്ഥി, ചാരം മാ,നബ്ജൻ, വിഷ, മനലൻ, കപാല, മംബുഃ- മാനംവിട്ടിവയണിയുന്ന നിന്നെ നോക്കി- സ്നാനം ചെയ്തിടുകിലുമില്ല നേത്രശുദ്ധി.

പയ്യാറാൻ തെരു വഴി തെണ്ടണം; കിടപ്പാൻ തയ്യാറായ്ച്ചുടലയിലെത്തണം തരത്തിൽ; മെയ്യാളും മലമകളോടു മല്ലിടേണം:- നിയ്യാരെന്നിവളെയിതിന്നു നിർണ്ണയിച്ചു?

കോളല്ലിക്കനൽമിഴിയുള്ള നെറ്റി തൊട്ടാൽ താളംതെറ്റിടു,മുടൽ പൂണ്ടുകൊണ്ടു വാൻ ഞാൻ ആള,ല്ലീയരവുകൾ കൊത്തിടും; കഴുത്തിൽ ക്ഷ്വേളംകൊണ്ടൊരുലവമുമ്മവയ്ക്കവയ്യം."

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/24&oldid=210845" എന്ന താളിൽനിന്ന് ശേഖരിച്ചത്