താൾ:അരുണോദയം.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം സർഗ്ഗം.

സീമന്തംമുതലടിയോളമപ്രകാരം പ്രേമം മൂത്തടിമലർതൊട്ടു കൂന്തലോളം വാമയ്ക്കുള്ളൊരു തനു നോക്കി വാമദേവൻ; കാമൻതൻരിപുവുമൊരാണുതന്നെയല്ലോ.

"ആരാരിക്കളമൊഴിയാരെ വേട്ടിരിപ്പോ- ളാരാ,ലെന്തിവളുടെ ചാരുനാമധേയം? ആരാമസ്ഥലമിതിൽ വാഴ്വതെ",ന്തിതെല്ലാ- മാരായ്വാനകതളിരാശപൂണ്ടിടുന്നു.

ഇത്തങ്കത്തളിരെതിർതയ്യലാൾ കടന്നെൻ- ചിത്തത്തെച്ചിതമൊടു കൊള്ളയിട്ടുമൂലം മത്തത്വം ബത മുഴുവൻ മറന്നഹോ! ഞാൻ മത്തത്വം മരുവുമഗാരമായിതല്ലേ !

നീരാളും മുകിലെതിർകൂന്തലാൾക്കു വായ്ക്കും നീരാളത്തോടു കിടപൂണ്ട മേനി പുൽകാൻ ധാരാളം കൊതിയെഴുമെൻറെ മുന്നിൽ നിന്നാ- മാരാരിപ്രഥ-മറയത്തു-പുല്ലു-പോട്ടേ!"

എന്നോർത്തൊന്നിളകിമറിഞ്ഞൊരുളെള്ളാടീശൻ തന്നോമൽക്കമനിയെ വിട്ടു തെല്ലു നീങ്ങി കുന്നോടുംകളുർകുചയാൾക്കു മുന്നിൽ മന്ദം ചെന്നോരോ ചപലവചസ്സിവണ്ണമോതി.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/22&oldid=210843" എന്ന താളിൽനിന്ന് ശേഖരിച്ചത്