താൾ:അരുണോദയം.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വള,യഡ്ഡിയൽ,കാപ്പു,തോട,നൂൽ, കാൽ- ത്തള,നാസാമണി, മോതിരങ്ങൾ, ഹാരം, കളനൂപുര, മേവമാർക്കുമുൾത്താ- രിളകും ഭൂഷണപങ്ക്തി മേനിയെങ്ങും,

ഇതുമട്ടൊരു തയ്യലുല്ലസിക്കു- ന്നതുക "ണ്ടെന്തിതു മായയോ കിനാവോ? പുതുവിദ്യയജൻ പഠിച്ചുവോ?" യെ- ന്നതുലാശ്ചര്യ്യമൊടീശനമ്പരന്നു.

(കളകം)

മലരിന്മകനുള്ള മാനവിത്തായ് മലരമ്പന്നു മദം വളർക്കുമമ്പായ് മലമറ്റൊരു മഞ്ജുകാന്തികോലും മലയൊക്കും മുലയാൾ വിളങ്ങി പാരം.

പ്രഥമത്വമെഴും രസത്തിനേറും പ്രഥതൻ സീമ പയോജ വക്ത്രവേഗാൽ കഥനീയഗുണൻ കപർദ്ദിതന്നെ- ക്കഥയില്ലാത്തവനാക്കുവാൻ മുതിർന്നാൾ.

നീലത്തഴക്കുഴലഴിഞ്ഞു, മുഖം വിയർത്തു. ശീലത്തരം പകുതി തെന്നലടിച്ചു നീങ്ങി, പാലത്തൽപൂണ്ടമൊഴി പന്തുകളിച്ചിടുന്ന കോലത്തെ നോക്കി മൃഡനങ്ങനെ നിന്നുപോയി !

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/21&oldid=210841" എന്ന താളിൽനിന്ന് ശേഖരിച്ചത്