താൾ:അരുണോദയം.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒളിയേന്തിന വാടിതന്നിലേറെ- ത്തെളിവാർന്നെത്തിടുമീശനെക്കറക്കാൻ നളിനാസ്ത്രനുറച്ചൊരിന്ദ്രജാല- ക്കളികാണിച്ച കഥയ്ക്കു നാം കടക്കാം.

കുടിലാളിക,മക്കളിന്ദ്രഭൂവിൻ പടി ലാവണ്യമെഴുന്ന കേശപാശം, നിടിലാഭ,നിതാന്തമേവനും ഹൃ- ത്തടി ലാക്കറ്റു വലഞ്ഞുപോം കപോലം,

മദനൻറെയഹന്ത കേളിയാടും സദനം കണ്ണിണ,കള്ളമുള്ള നോട്ടം, കദനം പുതുമുല്ലമൊട്ടിനേകം രദനത്തിൻനിര, രമ്യമല്പഹാസം,

അരുണാരുണകോമളാധരോഷ്ഠം, തരുണാർത്തിപ്രദമായ ബാഹുയുഗ്മം, ഉരുകാന്തികലർന്ന മദ്ധ്യ,മോമൽ- ത്തിരുനാഭിക്കുഴി, സുന്ദരോരുകാണ്ഡം,

അണിയായ്പ്പതിയെശ്ശിരസ്സിലാളും മണിസാനുസ്ഥമനോജ്ഞശൃംഗയുഗ്മം പണിയുന്നൊരു പട്ടുവെള്ള റൌക്കി- ത്തുണിയാൽ മൂടിന പോർമുലക്കുടങ്ങൾ,

തളിർപോൽ മൃദുവായ്,ത്തടിത്തിനെപ്പോ- ലൊളിപൂ,ണ്ടബ്ജമൊടൊത്തു ഗന്ധവത്തായ്, വിളിപാരമിയന്നു കാൺകിൽ നേത്രം കുളിരും കോമളമായ പൂവൽമേനി,

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/20&oldid=210840" എന്ന താളിൽനിന്ന് ശേഖരിച്ചത്