താൾ:അരുണോദയം.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ഗുണവാൻ മമ തോഴരെപ്പുറത്താ- ക്കണമിക്കൺജയിലിങ്കൽനിന്നു"മെന്നായ് ക്ഷണമോതി മ്രഡന്നു ഭീതിനൽകീ മണമേന്തും മലർമഞ്ജുമന്ദവായു.

ഒളിപൂണ്ടടിതൊട്ടു ശാഖയോളം തളിരും പച്ചിലയും മലർന്ന താരും കുളിർതെന്നലിലാടിടുന്ന വൃക്ഷാ- വളിമേൽ വാണളി കാഹളം വിളിച്ചു.

അഴൽവിട്ടൊരു കാന്തയൊത്തു പൂന്തേൻ- പുഴയിൽപോയ്ജ്ജലകേളി ചെയ്ത ഭൃംഗം കഴലും കരവും കഴിഞ്ഞനേരം പിഴവിട്ടെത്തി ലതാഗൃഹത്തിനുള്ളിൽ.

നവപല്ലവസദ്യമൂക്കുമുട്ടെ- ജജവമോടുണ്ടമരും വനപ്രിയങ്ങൾ അവനപ്രിയനായ് വിളങ്ങുമീശ- ന്നവതാളത്തെയനല്പമായണച്ചു.

കടലിന്മകൾതൻറെ രണ്ടുതൃക്കൺ- കടയും തീറുകൊടുത്ത വൃക്ഷവാടി കടകായിതനാഗനീശനത്യുൽ- ക്കടകൌതുഹലമേകി ലാലസിച്ചു.

ഛവിതൻ വിളഭൂമിയായ് ലസിപ്പോ- രവിടെ സ്ഥാണുവെഴായ്തകൊണ്ടശേഷം കവിയൊല്ലൊരു ദൃഷ്ടിദോഷമെന്നോ- ർത്തവിതർക്കം ഹരനുള്ളിലേക്കണഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/19&oldid=210839" എന്ന താളിൽനിന്ന് ശേഖരിച്ചത്