താൾ:അമൃതവീചി.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഞൊടിയിലാ ലോകാപവാദഘോര
വിടപാഗ്നി നീളെപ്പടർന്നുകത്തി.
അതിൽനിന്നുയർന്നുപരന്ന ധൂമ-
പ്രകരത്തിൽ ഞങ്ങൾക്കു വീർപ്പുമുട്ടി.

"പരമാഭിരാമയാമോമലാളിൻ
പരിമൃദുപാണിഗ്രഹണഭാഗ്യം
പകലിരവാശിച്ചു കാത്തിരിപ്പു
പരശതം വിത്തേശനന്ദനന്മാർ.
ഇതു കേട്ടാൽ... ഗംഗേ , നീതന്നെയിന്ന
സ്ഥിതിയല്പമേനമൊന്നോർത്തുനോക്കു !

"കഥയൊക്കെ മാറി ,... യെന്നന്തരീക്ഷം
കരിമുകിൽമൂടിയിരുണ്ടുപോയി.
ഉടനെന്നാത്മാവിനകത്തുനിന്നൊ-
രിടിവെട്ടുകേട്ടു നടുങ്ങിപ്പോയ് ഞാൻ !
വിഷമം , വിഷമെ,മെൻചുറ്റു,മയ്യോ !
വിഷവഹ്നിജ്വാലകൾ , തീപ്പൊരികൾ !
കുടിലസർപ്പങ്ങൾ , വെറും വിഷങ്ങൾ !
കുരുതിക്കളങ്ങൾ , കുഠാരകങ്ങൾ !
ചുടുചോരചീറ്റും കൊടുംകൊലകൾ !
ചുടലക്കളങ്ങൾ , ഭയങ്കരങ്ങൾ !
അതിരൂക്ഷവേതാളഗർജ്ജനങ്ങൾ !
അവിരാമപ്രേതകോലാഹലങ്ങൾ !-
എതിരിട്ടുനില്ക്കുവാൻ ദുർബ്ബലൻ, പി-
ന്നവിടേക്കു പോകും , ഞാനെന്തു ചെയ്യും ?

"പരിസരവായുവിലൊക്കെയു,മെൻ
മരണത്തണുപ്പു തുളുമ്പിനിന്നു.
പ്രതിമാത്രം കാത്തു ഞാനത്തമസ്സിൻ
പ്രതികാരഘോരമാമാക്രമണം !

"മമ ജീവിതാപായശങ്കയല്ലെൻ
നമതാരിനാഘാതമായതൊട്ടും
അതുകൊണ്ടു ലോകത്തിനെന്തുകിട്ടാ-
നതുവേണമെങ്കിൽ തുലഞ്ഞുപോട്ടെ !
അതിലെനിക്കല്പമില്ലാധി - പക്ഷേ ,
ഹൃദയാനവദ്യയാമക്കുമാരി !-
അകളങ്കരാഗപരവശയാ-
മവളെയോർക്കുമ്പൊളെന്നുള്ളു പൊട്ടി

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/30&oldid=172533" എന്ന താളിൽനിന്ന് ശേഖരിച്ചത്