Jump to content

താൾ:അമൃതവീചി.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ലജ്ജയില്ലല്ലോ, മദ്യോപാസക, നോക്കൂ, നിന്റെ
ദുഷ്കൃതി കാട്ടിക്കൂട്ടും ചാപല്യക്കൊടുംപാപം !
നീയും നിൻ കുടുംബവും ഹാ,നിത്യദാരിദ്ര്യത്തിൽ
നീറുന്നു, നശിക്കുന്നു, നിൻ നികൃഷ്ടതമൂലം !
ആ മദ്യപ്പിശാചിന്റെ പൊള്ളിക്കും പിടിയിൽനി-
ന്നാവതുംവേഗത്തിൽ, നീ രക്ഷനേടുവാൻ നോക്കൂ !
ആ നിമേഷത്തിൽ കാണാമുൽക്കർഷം നിൻ പാതയിൽ
സൂനങ്ങൾ വിരിക്കുമസ്സുപ്രഭാതാവിർഭാവം !
നന്നാവും നീ,യെന്നല്ല നിൻ പരിസരങ്ങളെ
നന്നാക്കുവാനും, നിനക്കാവുമാ വെളിച്ചത്തിൽ !....

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/14&oldid=216583" എന്ന താളിൽനിന്ന് ശേഖരിച്ചത്