Jump to content

ചിദംബരാഷ്ടകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ചിദംബരാഷ്ടകം (സ്തോത്രം)

രചന:ശ്രീനാരായണഗുരു
ശങ്കരാചാര്യരുടെ ലിംഗാഷ്ടകവുമായി പ്രത്യക്ഷമായ ബന്ധമുണ്ട് ഈ കൃതിക്ക്.

 
ബ്രഹ്മമുഖാമരവന്ദിതലിംഗം
ജന്മജരാമരണാന്തകലിംഗം
കർമ്മനിവാരണകൗശലലിംഗം
തൻമൃദു പാതു ചിദംബരലിംഗം.       1

കല്പകമൂലപ്രതിഷ്ഠിതലിംഗം
ദർപ്പകനാശയുധിഷ്ഠിരലിംഗം
കുപ്രകൃതിപ്രകരാന്തകലിംഗം
തൻമൃദു പാതു ചിദംബരലിംഗം.       2

സ്കന്ദഗണേശ്വരകല്പിതലിംഗം
കിന്നരചാരണഗായകലിംഗം
പന്നഗഭൂഷണപാവനലിംഗം
തൻമൃദു പാതു ചിദംബരലിംഗം.       3

സാംബസദാശിവശങ്കരലിംഗം
കാമ്യവരപ്രദകോമളലിംഗം
സാമ്യവിഹീനസുമാനസലിംഗം
തൻമൃദു പാതു ചിദംബരലിംഗം.       4

കലിമലകാനനപാവകലിംഗം
സലിലതരംഗവിഭൂഷണലിംഗം
പലിതപതംഗപ്രദീപകലിംഗം
തൻമൃദു പാതു ചിദംബരലിംഗം.       5

അഷ്ടതനുപ്രതിഭാസുരലിംഗം
വിഷ്ടപനാഥവികസ്വരലിംഗം
ശിഷ്ടജനാവനശീലിതലിംഗം
തൻമൃദു പാതു ചിദംബരലിംഗം.       6

അന്തകമർദ്ദനബന്ധുരലിംഗം
കൃന്തിതകാമകളേബരലിംഗം
ജന്തുഹൃദിസ്ഥിത ജീവക ലിംഗം
തൻമൃദു പാതു ചിദംബരലിംഗം.       7

പുഷ്ടധിയസ്സുചിദംബരലിംഗം
ദൃഷ്ടമിദം മനസാനുപഠന്തി
അഷ്ടകമേതദവാങ്മനസീയം
അഷ്ടതനും പ്രതി യാന്തി നരാസ്തേ.       8

"https://ml.wikisource.org/w/index.php?title=ചിദംബരാഷ്ടകം&oldid=218916" എന്ന താളിൽനിന്ന് ശേഖരിച്ചത്