ഗുഹാഷ്ടകം
ഗുഹാഷ്ടകം (സ്തോത്രം) രചന: (1884) |
ഭീമേശ്വരാഷ്ടകത്തോടും ശങ്കരാചാര്യരുടെ ഗോവിന്ദാഷ്ടകത്തോടും പല വിധത്തിലും സാമ്യമുള്ള കൃതി. |
ശാന്തം ശംഭുതനൂജം സത്യമനാധാരം ജഗദാധാരം
ജ്ഞാതൃജ്ഞാനനിരന്തരലോകഗുണാതീതം ഗുരുണാതീതം
വല്ലീവത്സലഭൃങ്ഗാരണ്യകതാരുണ്യം വരകാരുണ്യം
സേനാസാരമുദാരം പ്രണമത ദേവേശം ഗുഹമാവേശം. 1
വിഷ്ണുബ്രഹ്മസമർച്യം ഭക്തജനാദിത്യം വരുണാതിഥ്യം
ഭാവാഭാവ ജഗത്രയരൂപമഥാരൂപം ജിതസാരൂപം
നാനാ ഭുവനസമാധേയം വിനുതാധേയം വരരാധേയം
കേയൂരാംഗനിഷങ്ഗം പ്രണമത ദേവേശം ഗുഹമാവേശം. 2
സ്കന്ദം കുങ്കുമവർണ്ണം സ്പന്ദമുദാനന്ദം പരമാനന്ദം
ജ്യോതിസ്തോമനിരന്തരരമ്യമഹസ്സാമ്യം മനസായാമ്യം
മായാശൃങ്ഖലബന്ധവിഹീനമനാദീനം പരമാദീനം
ശോകാപേതമുദാന്തം പ്രണമത ദേവേശം ഗുഹമാവേശം. 3
വ്യാളവ്യാവൃതഭൂഷം ഭസ്മസമാലേപം ഭുവനാലേപം
ജ്യോതിശ്ചക്രമസർപ്പിതകായമനാകായവ്യയമാകായം
ഭക്തത്രാണനശക്ത്യാ യുക്തമനുദ്യുക്തം പ്രണയാസക്തം
സുബ്രഹ്മണ്യമരുണ്യം പ്രണമത ദേവേശം ഗുഹമാവേശം. 4
ശ്രീമത്സുന്ദരകായം ശിഷ്ടജനാസേവ്യം സുജടാസേവ്യം
സേവാതുഷ്ടസമർപ്പിതസൂത്രമഹാസത്രം നിജ ഷഡ്വക്ത്രം
പ്രത്യർത്ഥ്യാനത പാദസരോരുഹമാവാഹം ഭവഭീദാഹം
നാനാ യോനിമയോനിം പ്രണമത ദേവേശം ഗുഹമാവേശം. 5
മാന്യം മുനിഭിരമാന്യം മഞ്ജുജടാസർപ്പം ജിതകന്ദർപ്പം
ആകല്പാമൃതതരളതരംഗമനാസങ്ഗം സകലാസങ്ഗം
ഭാസാ ഹ്യധരിതഭാസ്വന്തം ഭവികസ്വാന്തം ജിതഭീസ്വാന്തം
കാമം കാമനികാമം പ്രണമത ദേവേശം ഗുഹമാവേശം. 6
ശിഷ്ടം ശിവജനതുഷ്ടം ബുധഹൃദയാകൃഷ്ടം ഹൃതപാപിഷ്ഠം
നാദാന്തദ്യുതിമേകമനേകമനാസംഗം സകലാസംഗം
ദാനവിനിർജ്ജിതനിർജ്ജരദാരുമഹാഭീരും തിമിരാഭീരും
കാലാകാലമകാലം പ്രണമത ദേവേശം ഗുഹമാവേശം. 7
നിത്യം നിയമിഹൃദിസ്ഥം സത്യമനാഗാരം ഭുവനാഗാരം
ബന്ധൂകാരുണ ലളിതശരീരമുരോഹാരം മഹിമാഹാരം
കൗമാരീകര പീഡിത പാദപയോജാതം ദിവി ഭൂജാതം
കണ്ഠേ കാലമകാലം പ്രണമത ദേവേശം ഗുഹമാവേശം. 8