Jump to content

ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ധ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 589 ]
ശീതോഷ്ണക്ഷുൽപിപാസാദിദ്വിവിധകൾ സ
ഹിച്ചു Bhg. (in Tapas).

ദ്വിഷൽ dvišal S. (part. of ദ്വിഷ്) Hating.
part. ദ്വിഷ്ടം hated. — ദ്വിട്ട്, ദ്വിൾ a foe.

ദ്വീപം dvībam S. (ദ്വി + അപ്) Tdbh. ദീവു, തീ
വു an island. 1. Ceylon. ദ്വീപുപിലാവു Artocar-
pus incisifolia, the bread-fruit tree from Ceylon.
2. the Laccadives ൧൮ ദ്വീപു KU. conquered
by Kōlattiri and governed by the Bībi of
Cannanore for a yearly tribute of 18000 fanam.
ദ്വീപിലേ മേൽ ഇരിക്കുന്ന ജന്മവകാശം, ദ്വീ
പിലേ കച്ചോടത്തിന്റെ ലാഭം TR. 3. one of
the 7 continents. Bhg 5.

ദ്വീപയഷ്ടി (1) an imported staff, the emblem of
a minister, ദ്വീ. യും നല്കി PT1.

ദ്വീപാന്തരം another island, ദ്വീ'ങ്ങളിൽ പോ
ലും വസിപ്പവർ Nal.

ദ്വീപി a leoparḍ. കാന്താരദ്വീപിസിംഹാദി
കൾ RS. & ദ്വീപികാചൎമ്മം Genov.

ദ്വീപുച്ചക്ക (1) a bread-fruit.

ദ്വേഷം dvēšam S. (ദ്വിഷ്). Hatred അപകാ
രം ചെയ്താൽ പ്രത്യപകാരം ചെയ്യേണം എന്നു

വികല്പിച്ചു വരുന്ന ചിത്തപ്രവൃത്തിക്കു ദ്വേഷം
എന്നു പേർ SidD. നമുക്കു കുമ്പഞ്ഞി ദ്വേ. ഉണ്ടാ
ക്കി TR. irritated the H. C. against me.

ദ്വേഷി a hater അവർ ബ്രാഹ്മണദ്വേഷികളാ
യ്ചമഞ്ഞു KU.; മാധവദ്വേഷികൾ CG.

denV. ദ്വേഷിക്ക to hate.

ദ്വേഷ്യം 1. odious. S. 2. M. anger, rage ആ
ദേഷ്യം (sic) മനസ്സിൽ വെച്ചു TR.

ദ്വേഷ്യക്കാരൻ passionate.

ദ്വേഷ്യപ്പെടുക to be angry.

ദ്വൈതം dvaiδam S. (ദ്വിത) Dualism ദ്വൈ
തത്തെക്കൈവിട്ടു CG. (opp. അദ്വൈതം). ദ്വൈ
തഭ്രമം ശമിച്ചു Si Pu.

ദ്വൈതികൾ അതിവാദം ചെയ്യും Bhg.
[dualists.

ദ്വൈധം dvaidham S. (ദ്വിധാ) Duality.

ദ്വൈധീഭാവം 1. duplicity, ambiguity. 2. in-
difference, neutrality (vu. ദ്വൈതികഭാവം).
ദ്വൈ'വും തിരയേണം Bhr. a king must
learn to appear unconcerned, impartial.

ദ്വൈപായനൻ dvaibāyanaǹ S. (ദ്വീപ).
(the islander), Vyāsa; also കൃഷ്ണദ്വൈപായ
നൻ Bhr.


ധ occurs only in S. & H. words.

ധടം dhaḍam = ത്രാസു VyM. Balance as an or-
[deal.

ധനം dhanam S. (ധാ) 1. The prize of a fight,
booty. 2. wealth, money, riches. സ്ത്രീധ. dowry.

ധനഞ്ജയൻ (1) victorious; a name of Arǰuna
Bhr.

ധനദൻ (2) liberal, Kubēra.

ധനധാന്യം wealth of all kinds Anj. ധ'ന്യാ
ദികൾ vu.; ധാദിപദാൎത്ഥവും Bhg.

ധനപിശാചി avarice.

ധനലാഭം gain, ധ.കൊതിക്ക Anj.

ധനവാൻ rich, also ധനാഢ്യൻ; opp. ധന
ഹീനൻ VyM.

ധനാഗമം acquisition of riches നിന്നുടെ ധ.
എങ്ങനേ പറക നീ Mud.; (opp. ധനക്ഷയം).

ധനാദ്ധ്യക്ഷൻ V1. a treasurer.

DHA

ധനാശ hope of money, thirst of wealth.

ധനാശി (Tdbh., ധനാശ്രീ or ധന്യാശീ) a tune
sung at the close of a drama, also മാരധ
നാശി B., (സനാശി So.), ധ. പാടിപ്പോയി
the curtain has dropped; fig. it is all over,
the dream has passed.

ധനാശിക്കാരൻ the collector of contri-
butions at a play.

ധനി wealthy, ധനികളിൽ ആരേ ദരിദ്രനാ
ക്കേണ്ടു KR. — Superl. ധനിഷ്ഠൻ VyM.

ധനികൻ id. എത്രയും ധ. ഞാൻ Nal.; ദരിദ്രനാ
കിലും ധ. ആകിലും KR.; അതിധ. MR.; ത
മ്പുരാന്റെ ധനികപ്രബലത MR. the influ-
ence of his wealth, (see ധന്യൻ).

ധനു dhanu S. & ധനുസ്സ് 1. A bow. ധനുസ്സെടു
ക്ക Bhr. archery. മഹിതങ്ങളായ ധനുസ്സുകൾ

[ 590 ]
രണ്ടും KR. 2. Sagittarius ധനുരാശി. 3. the
9th month, December ധനുഞായർ.

ധനുജ്യാനാദം = ഞാണൊലി, f.i. ധ'ദഘോഷം
[AR.

ധനുമാസം =3., also ധനുൎമ്മാസം.

ധനുരൎച്ചന CC. lustration of arms.

ധനുരാശി (2) & ധനുക്കൂറു the sign Sagittarius;
an angle in the compass, SW. (or NW.;
compare കന്നിമൂല). ധനുരാശി മേൽ ചെന്നു
നിന്നു (huntg.) = ധനുമൂല

ധനുൎയ്യാഗം തുടങ്ങുക Bhg. = ധനുരൎച്ചന.

ധനുൎവ്വാതം (3) winterly wind, പോയിതു ധ. KR.

ധനുൎവ്വേദം archery = ധനുൎവ്വിദ്യ, ധനുശ്ശാസ്ത്രം
V1.

ധനുഷ്കോടി KR., see കോടി 2.

ധനുഷ്മാൻ an archer, വില്ലാഴി V2.

ധന്യൻ dhanyaǹ S. (ധനം) Fortunate. പുണ്യ
ങ്ങൾ ചെയ്തുള്ള ധന്യരെ വിണ്ണിൽ കാണായി CG.
the blessed in heaven, ധന്യരിൽ മുമ്പൻ Mud.
ധന്യോഹം AR. how happy I am! ധന്യാധന്യം
ഞാനഹോ KeiN. most blessed.

abstr. N. ധന്യത്വം blessedness, അതിനോളം
ധ. ഉണ്ടോ Bhr.; ധ. ആൎക്കും പറയാവതല്ല
Brhmd.

ധന്വാവു dhanvāvụ S. A bow = ധനു, f.i. ഗാ
ണ്ഡീവധ. Bhr. holding the bow Gāṇḍhīva.

ധന്വന്തരി (the sun as travelling on an arc).
N. pr. the physician of the Gods.

ധന്വി an archer, Bhg., (=ധനുഷ്മാൻ).

ധമനം dhamanam S. & ധമിക്ക To blow.
ധമനി a tube; vein, lymphatic vessel, etc. med.
ധമനിസമുദായസതതഗാത്രൻ Bhr.

ധമ്മില്ലം dhammillam S. Women's hair, tied
& ornamented, പൂക്കൾ പറിച്ചവൾ ധ. തന്നിലേ
ചേൎത്തു CG.; ധ.അഴിഞ്ഞെങ്ങും KR.; ധമ്മില്ല
ഭാരം SiPu.

ധരം dharam S. (ധർ) Holding, bearing—m.
ധരൻ as ധനുൎദ്ധരൻ = വില്ലാളി — f. ധര the
earth. ധരാദ്യന്മാർ Bhr. = ധരാദികളാകിയ വ
സുക്കൾ (myth.).

ധരാധരം a mountain, Bhg.

ധരണം holding, — ധരണി‍ the earth; ധര
ണീസുരൻ, ധരാസുൻ a Brahman (= ഭ്രദേ
വൻ).

den V. ധരിക്ക 1. to hold, വിശ്വങ്ങൾ ഉള്ളിൽ
ധരിച്ചവൻ CG. God; ഗൎഭം 330. 2. to put
on, wear അഴകെപ്പോഴും മെയ്യിൽ ധരിക്കൊ
ല്ല Anj. ദേവൻ ശരീരം ധരിക്കയോ വേഷം
ധരിച്ചു വരികയോ Nal. assuming a shape.
3. to seize with the mind. കേട്ടുതരിക്കേണം
TP. hear & learn. എന്നതു ധ. നീ KR. know,
keep in mind! വിപ്രൻ പറഞ്ഞു ധരിച്ചു
ഞാൻ Nal. I learned from a Brahman.

ധരിത്രി the earth = ധര.

VN. ധരിപ്പു learning, ധരിപ്പെഴും ഇയക്കർ RC.
the accomplished Yakshas. ധരിപ്പിടമായി
V1. it is fixed in the mind.

CV. ധരിപ്പിക്ക 1. to cause to hold or wear.
ചരണേ മണിനൂപുരം ധ'ച്ചു ബാലനെ CC.
adorned. 2. to inform. സങ്കടപ്രകാരങ്ങൾ
ധ'ച്ചു TR. represented our grievances (=ഗ്ര
ഹിപ്പിച്ചു). ജനകനെ ധ.; കഥപോലും ധ'
ക്കാതേ Nal. not to relate.

ധൎത്താ holder, as ജഗദ്ധൎത്താ SiPu. God.

ധൎമ്മം dharmam S. (ധ൪, G. thesmos) 1. The law
and its observance, രക്ഷിക്ക തന്നേ ഭ്രപന്റെ
ധ'മായതു VyM.; ധ. വിരിഞ്ചനാൽ മനുവിനാ
യ്ക്കൊണ്ടുക്തമായി Bhg.; വേദവിധിയാം ധ'ത്തെ
മാനിക്ക Bhr.; കല്യാണമാൎഗ്ഗധൎമ്മങ്ങൾ ധ'ങ്ങൾ,
മറ്റല്ലാതത് എല്ലാം അധ. അല്ലോ നൃണാം Bhg.;
നാലു വക ധ. ഉള്ളിൽ ധരിപ്പതു (സത്യം തപോ
ദയാത്യാഗം); ഇത്ഥം ചതുഷ്പാദങ്ങൾ ധ'ത്തിന്നു
Bhg.; വൎണ്ണധൎമ്മങ്ങൾ caste-rules. തങ്കലേ ധ'മാ
യ വേദശാസ്ത്രങ്ങൾ ഒന്നും അഭ്യസിയായ്ക Vil.;
അമാത്യധ. AR. the duty of a minister. പതിവ്ര
താ ധ'ങ്ങൾ AR. a wife's duties, ധ. നടത്തിക്ക
TR. to administer the laws, maintain the right.
ധനകാമനാശം വരുന്ന ധൎമ്മം KR. virtue
pursued at the sacrifice of wealth & pleasure. അ
വരുടെ ധ'ത്തിൽ ഇരിക്കാതേ ലംഘിച്ചു നടന്നു
VyM. 2. the natural state അവൾ ഒരു ദിനം
ഋതുധൎമ്മത്തെ പ്രാപിച്ചു Bhr.; ബ്രാഹ്മണധൎമ്മം
a Br.'s duty & condition. ദേഹധ. ഇങ്ങനേ
Bhg. the peculiarity of the body. 3. the
chief virtue, charity, (as in A. സക്കത്ത് is both
justice & alms). ഇരക്കുന്നവൎക്കു കൊടായ്ക

[ 591 ]
Sah. = ധൎമ്മദാനം; നല്ല ധ'ങ്ങൾ ചെയ്വിൻ Anj.
ധൎമ്മമായിക്കൊടുക്ക to give gratis. ദശലക്ഷണ
മായ ധ. VilvP.; (the highest വാരിദാനം).

Hence: ധൎമ്മകൎത്താവു an arbitrator; lawgiver.
ധൎമ്മകൎമ്മം — കാൎയ്യം a work of duty or (3)
charity.

ധൎമ്മക്കാരൻ (3) a beggar, object of charity; so
ധൎമ്മക്കഞ്ഞി; ധൎമ്മക്കൊള്ളി one who lights
the pile at a charitable funeral, etc.

ധൎമ്മചാരി Bhr. (ധ'കൾ) a fulfiller of his duties,
(fem. ധ'ണി).ധൎമ്മചൎയ്യ Bhr. a virtuous life.

ധൎമ്മഛത്രം (3) an alms-house.

ധൎമ്മജ്ഞൻ versed in law; നാഥധ. AR,. know-
ing a king's duties.

ധൎമ്മടം=തൎമ്മപട്ടണം N. pr., ധ. പിടിച്ചതു
കോയ അറിഞ്ഞില്ല prov.

ധൎമ്മദാനം (3) charity.

ധൎമ്മദാരങ്ങൾ KumK. a lawful (opp. ഉപപത്നി)
& faithful wife, so ധൎമ്മപത്നി SiPu. etc.

ധൎമ്മദൈവം the household God, ധ'വും തലമുടി
യും തനിക്കു നാശം prov.; ധ.പ്രസാദിച്ചാൽ
കുളുൎക്കും തറവാടുകൾ PR.; മകനു പ്രാണൻ
ഉണ്ടായാൽ ധൎമ്മദൈവത്തെ ആടിച്ചു കൊ
ള്ളാം SG. (the vow of ദൈവാട്ടം), the Deity
may be ശാസ്താവ് or any other പരദേവത.

ധൎമ്മധ്വജൻ Bhg. a hypocrite.

ധൎമ്മനീതി, (&ധൎമ്മനിഷ്ഠ) morality, ധ. മറന്നു
ജഗത്ത്രയം ഉപദ്രവിച്ചാർ Bhg.

ധൎമ്മൻ 1. the law personified വ്യവഹാരത്തിങ്കൽ
അധ. എന്നിയേ പ്രവൃത്തിപ്പിച്ചീടുമവൻധൎമ്മ
ന്തന്നേ KR. 2. the God Yama CG; hence
ധൎമ്മപുത്രൻ Bhr., ധൎമ്മജൻ etc. = Yudhish-
ṭhira, Yama's son.

ധൎമ്മപത്നി AR. a lawful & faithful wife.

ധൎമ്മപ്രതിപാലകൻ the preserver of law. സ
കല ധ'൪ TR. (complimentary style); so ധ
ൎമ്മരക്ഷണം Bhr.

ധൎമ്മബുദ്ധി PT. virtuous.

ധൎമ്മയുദ്ധം a just war.

ധൎമ്മരാജൻ Yama(=ധൎമ്മൻ), also his son;ധ'
ജാലയം പുക്കു AR. died.

ധൎമ്മവാൻ righteous, virtuous.

ധൎമ്മവിൽ (വിദ്)=ധൎമ്മജ്ഞൻ Bhr.

ധൎമ്മവിരുദ്ധം unlawful, ഗുരുക്കന്മാർ ധ. ചൊ
ല്കിലും KR. (call suicide unlawful).

ധൎമ്മശാല (1) a court of law, (3) a hospital,
inn.

ധൎമ്മശാസ്ത്രം a code of laws; ധ'സ്ത്രന്യായം VyM.
[legal.

ധൎമ്മസഭ a court of justice.

ധൎമ്മസംഹിത = ധൎമ്മശാസ്ത്രം.

ധൎമ്മസാക്ഷി B. king's evidence.

ധൎമ്മസ്ഥിതി abiding in duty; the rule of law
എന്നുമേ ധ. പിഴയായ്ക UR.

ധൎമ്മാത്മാ (വീരൻ AR.) a man of character.

ധൎമ്മാധൎമ്മങ്ങൾ right & wrong. ധ'ളെ നടത്തി,
ധ'ൾ രക്ഷിച്ചുപോരുന്ന (compliment TR.)
maintaining the distinctions of the law.

ധൎമ്മാധികാരി a judge, ധ'കളോടു ചൊല്ലി PT.

ധൎമ്മി (1) virtuous, Superl. ധൎമ്മിഷ്ഠൻ; (2) പ
ശുധൎമ്മി cattle-like. ജരാമരണധൎമ്മി Bhg.
having the qualities of age & death.

ധൎമ്മോപദേഷ്ടാവു instructing in law & duty,
ധ. ധൎമ്മം പിഴെക്കയോ Nal.

ധൎമ്മ്യം lawful, just ഭ്രമിയെ ധ'മായി പാലി
ക്ക KR.

ധൎഷണം dharšaṇam S.(G. thrasos) Daring;
ധൎഷിത violated (woman).
[attacking.

ധവൻ dhavaǹ S. The husband (formed out of
വിധവ), നിജധവനികടം VetC.

ധവളം dhavaḷam S. (ധാവനം) White, fair
ചന്ദ്ര ധ'ങ്ങളായുള്ള ഭിത്തി Bhg.

ധളവായി No. = ദളവായി A commander.

ധാടി. ധാട്യം =ധാൎഷ്ട്യം q.v., ചാടുവചന ധാ
ടികളോടിട കൂടുക ChVr. sallies of witty
sayings; (C. smartness).

ധാതാവു dhāδāvu S. (ധാ, G. the; to put)
Founder, creator, author; Brahma ലോകക
ൎത്താവായുള്ള ധാ. Bhr.; ധാതൃകല്പിതം Nal. fate.

ധാതു dhāδu S. (ധാ) 1. Component constituent
part; element; the verbal root (gram.) വ്യക്ത
മായ ധാതുവെപ്പറയാതേ merely hinting. 2. the
7 elements of the human body സപ്ത ധാതുക്കൾ
Nid. (ത്വൿ രുധിരം മാംസം മേദസ്സ് അസ്ഥി
മജ്ജ ശുക്ലം SidD. രസം ചോര മാംസം നൈ

[ 592 ]
പല എല്ലു വസ ശുക്ലം gen. chyle, blood, flesh,
fat, marrow, bone, semen; the latter called
അന്ത്യധാതു). 3. semen (vu.) ധാതുകെടുക; also
the pulse to sink. 4. metal.

ധാതുക്ഷയം (3) impotence.

ധാതുവാദം, ധാതുക്രിയ (4) metallurgy.

ധാത്രി dhātri S. (ധാ to suck) 1. A nurse മക്ക
ൾ്ക്ക് ഒരു ധാ. യായീടേണം Nal. 2. the earth;
ധാത്രീന്ദ്രൻ AR. a king.

ധാനം dhānam S. (ധാ to put) Containing.

ധാനി a place to keep something, a seat. ദേവ
ധാനി Bhg. Indra's residence. രാജധാനി q. v.

ധാന്യം dhānyam S. ( ധാന grain). Corn, grain,
esp. നെല്ലു; രസധാ. rank corn, നീരസധാ.
meagre corn.

ധാന്യവൎദ്ധനം lending grain for seed at usu-
rious interest.

ധാന്യവൃദ്ധി first-fruits, നിറ.

ധാന്യസാരം grain after threshing, പൊലി.

ധാന്യാമ്ലം sour gruel, വെപ്പുകാടി.

ധാന്വന്തരം dhānvandaram S. Coming
from Dhanwantari KU. ധാ'രജപം a Mantram
for epilepsy, etc. med. ധാന്വന്തരീമൂൎത്ത്യാ ആയു
ൎവ്വേദോപദേശത്തിന്നവതാരം ചെയ്താൻ Bhg 8.
Višṇu incarnated in Dh.

ധാമം dhāmam S. (ധാ) 1. Home; chief abode
കാരുണ്യധാമാവു RS. കമനീയത്തിന്നു ധാമ ഭ്ര
തൻ PT. 2. = തേജസ്സു, f. i. അദ്വൈതമാകിയ
ധാമത്തെ വന്ദിച്ചു Bhr.

ധായം dhāyam S. (ധാ) Holding.

ധാര dhāra S. (ധാവ്, ധൌ) 1. A jet, as of water
വൎഷധാ. കൾ തൂണുകൾ പോലേ വീണു Bhg.
a continuous stream. കണ്ണിൽനിന്നു ചാടീടുന്ന
ധാ. KumK.; ഹൎഷാശ്രുധാരയും സോദരമൂൎദ്ധ
നി വൎഷിച്ചു AR. — met. വാഗമൃതധാരയിങ്കൽ
തൃപ്തിയില്ല KeiN. 2. a medicinal treatment by
having water, oil, etc. continually poured on
the body ഘൃതധാ., ശിരോധാര, hence ധാര
ചെയ്ക, ധാരക്കലം, — ക്കിടാരം, — ച്ചട്ടി,— ത്തോ
ണി,— പ്പാത്തി a. med. കാച്ചീട്ടു വേണം ധാരയി
ടുവാൻ a. med. താരപോരുക, കോരുക TP.; ഇ
വ എണ്ണയിൽ ഇട്ടു താരകൊൾ്ക, താരയിടുക MM.

3. (ധാവനം) the edge of a sword or instru-
ment V1., ശിതധാര Bhg.

ധാരാഗൃഹം KR. bathing-room with shower-
[bath.

ധാരാധരം (1) a cloud, (3) a sword.

ധാരണം dhāraṇam S. (ധർ) Holding, as ഗ
ൎഭ ധാ., ജീവധാ. etc.

ധാരണ 1. retention ഏതുപ്രകാരം വന്നു എന്ന്
എനിക്കു നല്ല ധാ. യും ഇല്ല TR. recollection.
ധാ. വരുത്തി brought him to his senses;
collection of the mind, at the same time
restraining the breath. കേവലയാകിയ ധാ.
CG.; എങ്കൽ ധാ. ചെയ്യും ചിത്തം Bhg. a
mind settled on me. ഇക്കാൎയ്യപ്രപഞ്ചം മി
ത്ഥ്യയെന്ന ധാരണ ഉറക്കിൽ KeiN. persua-
sion, resolution. 3. a rule യാഗകൎമ്മസ്ഥാ
നധാ. നിശ്ചയം ഇല്ലെനിക്കു VetC.

ധാരാളം dhārāḷam S. (ധാരം q. v., Te. C. T.
M.) Profusion. ധാരാള രൂപമാം പുഷ്പവൎഷങ്ങളും
Nal. showering down incessantly. ധാ' മായി
പ്പെയ്ക vu.; മുതൽകൊണ്ടു ധാ'മായിച്ചെലവഴിച്ചു
TR. liberally, prodigally. ധാ. വെക്ക to be-
come a spendthrift. ധാ'മായിപ്പറക to speak
fluently, enlarge upon; (also ധാറാളം mod.)

ധാരി dhāri S. (ധർ) Holding വേശധാ., ശസ്ത്ര
ധാ. വേഷധാരി etc.

ധാൎമ്മികൻ dhārmiδaǹ S. (ധൎമ്മ) Righteous,
virtuous, ധാ'ന്മാരോടു ഭിക്ഷയും മേടിച്ചു SiPu.
the charitable.

ധാൎമ്മികത VCh. — ധാൎമ്മികത്വത്തെ പാൎത്താൽ
ധൎമ്മരാജാവോട ഒക്കും SiPu. charity.

ധാൎഷ്ട്യം dhāršṭyam S. (ധൃഷ്ടം, Tdbh. ധാട്യം)
1. Boldness, impudence ധാ. തുടൎന്നാൽ അന
ൎത്ഥം വരും ദൃഢം SiPu.; ധാ. പെരുത്തുള്ള ഗോ
പാലകാമിനി PT.; ധാ. എത്രയും പാരം ഉണ്ടു
നാരികൾക്കു Bhr.; ധാ'മോടരുതിതെന്നാഖ്യാനം
ചെയ്തു Bhr. 2. sham, pretence ധാ'മല്ല ഞാൻ
ചൊന്നതു കേൾക്ക നീ KR.

ധാൎഷ്ട്യക്കാരൻ impudent; a counterfeit.

ധാവകൻ dhāvaγaǹ S. (ധാവ്) 1. A runner.
2. cleansing. കംബള ധാ'ന്മാ൪ KR. washermen.
ധാവതി S. he runs ധാ. ചെയ്ക, വെക്ക, chiefly
to run away; hence:

[ 593 ]
CV. ധാവതിപ്പിക്ക to put to flight, make to
run കേവലം മഥിച്ചുലെച്ചേറ സംഭ്രമിപ്പിച്ചും
ധാവതിപ്പിച്ചും അങ്ങൊടിങ്ങൊടു പലവിധം
ഭ്രധരം അലെപ്പിച്ചു മഥിച്ചു Bhg 8.

ധാവനം 1. running, ധാ. ചെയ്ക to flee, Brhmd.
വൃക്ഷമൂലങ്ങൾ തോറും ധാ. ചെയ്തു Nal. ran
against. 2. cleansing, as ദന്തധാവനം,
പാപങ്ങൾ ധാ. ചെയ്യും Bhg.

ധാവളം dhāvaḷam S. (= ധവളം). White ധാ
വളവസ്ത്രം അല്ലാത്തതു സ്ത്രീകൾക്കരുതു Anach.
— ധാവളിവിരിപ്പടം Nal 3.

ധാവള്യം whiteness കീൎത്തിധാ. PT1. കേവ
ലരൂപധാ'നായിത്തോന്നും Bhg.

ധിൿ dhik S. Fie! woe! ധിഗസ്തു നിദ്രയും ധി
ഗസ്തു ബുദ്ധിയും ധിഗസ്തു ജന്മയും KR.; ധിൿ
ധിഗത്യന്തം ക്രൂരം ചിത്തം നാരികൾക്കു AR.

ധിക്കാരം reproach, contempt. ഞങ്ങളോടു തി
ക്കാരമായി (or തിക്കാരക്കൈ) കാണിച്ചു TR.
behaved most insolently. അച്ചനെ ധി. ചെ
യ്തു TP., ധി. കാട്ടി insulted. ധി. നമ്മോടെടു
ത്തു RS. — ബാലധി. വെക്ക V2. children to
give up sulking.

ധിക്കരിക്ക to reproach, insult. ആളെ ധി'ച്ചു
TR. abused. ദൈവത്തെയും ധിക്കരിപ്പൊരു
കശ്മലാ PT. മസൂരിയുള്ളേടത്തൊക്കേ ധി'ച്ചു
നടക്കിലും Nid. defyingly.

ധിക്കൃതം reproached, despised. ഇതു കാണു
മ്പോൾ അതു ധി'മായ്വരും AR. poor in com-
parison. ഭ്രപന്റെ സമൎദ്ധിയാൽ ശക്രമന്ദിര
ത്തിൻഭുതി ധി'മാക്കപ്പെട്ടു Nal. out-done.

ധിക്കൃതി = ധിക്കാരം. (ഭവിപ്പതു ധി. PT.; ധി.
യുള്ള കുസൃതികൾ Bhg.)

ചെയ്തൊരു ധിക്രിയാ (sic) കൊണ്ടു കുപിതൻ
Mud. a base, vile deed.

ധിഗ്ദണ്ഡം VyM. a reproof, sharper than വാഗ്ദ
[ണ്ഡം.

ധിഷണ dhišaṇa S. (= ധീ) Understanding,
Bhg. — ധിഷണൻ Bhr. = വ്യാഴൻ.

ധിഷ്ണ്യം 1. a place for holy fire. 2. a spot, star.

ധീ dhī S. (ധീ to observe) Insight ധീശക്തി
etc. — adj. മൂഢധീകളായി Bhg. infatuated.
ധീമാൻ m., ധീമതി f. intelligent.

ധീരൻ dhīraǹ S. (ധർ) 1. Steady, determined.

കുതിരകളുടെ ധീരനാദം Nal. deep, dull sound.
2. (ധീ) clever, wise; അല്പധീരൻ Nasr. po.
ധീരത firmness, fortitude = ധൈൎയ്യം.

ധീവരൻ dhīvaraǹ S. (ധീ? clever). A fisher-
man.

ധീസഖൻ dhīsakhaǹ S. (ധീ) = മന്ത്രി.

ധുതം dhuδam S. (part. of ധൂ). Shaken. ധുത
പാപൻ Bhg. whose sins are shaken off.

ധുനി dhuni S. (ധ്വൻ) Roaring; a river.

ധുരം dhuram & ധുർ S. (ധർ?) A yoke, burden.
ധുരന്ധരം cattle used for drawing.

ധുരന്ധരൻ a leader, helper.

ധൂതം dhūδam S. = ധുതം; ധൂനനം Shaking.

ധൂപം dhūbam S. (G. thyō, L. thus) Incense
& aromatic vapour. കാഷ്ഠത്തിന്നു ധൂ. കാട്ടൊല്ല
prov.; ധൂപദീപം കാട്ടുക; ധൂപനിവേദ്യാദികളെ
ക്കഴിച്ചു VetC. (in ഹോമം).

ധൂപക്കാൽ, — ക്കുററി (Nasr.) a censer.

ധൂപനം 1. offering incense. 2. = ധൂപം, ധൂപ
[വൎഗ്ഗം.

denV. ധൂപിക്ക to burn incense, ദീപിച്ചുള്ള ധൂപം
വെച്ചു ധൂപിച്ചാൾ അകന്തന്നിൽ എങ്ങും CG.;
ഗന്ധപുഷ്പങ്ങൾ ധൂ. VCh. അഷ്ടഗന്ധമിട്ടു
ധൂ.; also of tobacco smoke, vu.

ധൂപിക f., (m. ധൂപകൻ) preparing incense,
പരിമളവസ്തുകൊണ്ടു പുകെക്കും ധൂപികാജ
നം KR.

ധൂമം dhūmam S. (L. fumus, G. thymos) Smoke,
ധൂ. കൊണ്ടു മാൎഗ്ഗം തിരിയാതേ Mud.; ഭീമങ്ങളാ
യുള്ള ധൂമങ്ങൾ വ്യോമത്തിൽ പൊങ്ങി CG.

ധൂമക്കുറ്റി V1. = ധൂപക്കുറ്റി.

ധൂമകേതു having smoke for a sign (= fire); a
comet ധൂ. പടിഞ്ഞാറു ഉദിക്ക Brhmd.; ധൂ'വേ
പോലേ ലോകരെ പീഡിപ്പിപ്പാൻ PT.; പട
ൎന്തന രൂമകേതു വരങ്ങളായുള്ള പള്ളിയമ്പേ
RC. meteor-like, fiery darts.

ധൂമലം, better ധൂമളം purple — (what is ഭോഷ
ധൂമലംകൊണ്ടേ Nasr. po.)

denV. ധൂമിക്ക to smoke, expose to smoke; ച
ന്നം (p. 346) ധൂമിക്ക TR.

ധൂമ്രം smoky hue; purple = ധൂമവൎണ്ണം.

ധൂൎജ്ജടി dhūrǰaḍi S. (ധൂർ = ധുർ) Whose hairs
are a burden; Siva.

[ 594 ]
ധൂൎവ്വഹം = ധുരന്ധരം.

ധൂൎത്തൻ dhūrtaǹ S. (ധൂൎവ്വ, ധ്വർ to bend)
A crafty, sly dog; a rogue അക്ഷധൂൎത്തനെ ഭ
വാൻ ആദരിച്ചീടൊല്ലായേ Nal.

ധൂൎത്തത craftiness. ധൂ. കാൎത്തെന്നലോളം മറ്റെ
ങ്ങും കണ്ടില്ല CG. nothing so insinuating.

ധൂൎത്തുകാട്ടുക to deceive, insinuate oneself with
women — ധൂൎത്തു പറക to exaggerate; to
talk cleverly. — എന്നുള്ള ധൂൎത്തു തോന്നി
thought of committing a crime.

ധൂസരം dhūsaram S. (ധ്വസ് = ധ്വംസ്) Dusty;
of dust-colour പാംസുക്കൾ ഏറ്റിട്ടു ധൂ'മായുള്ള
പാദങ്ങൾ CG.; ധൂസരവൎണ്ണം MC. (of an ass);
ധൂളികൊണ്ടു ധൂ'മായ്വന്നു PT.

ധൂളനം ചെയ്ക = ധൂളിക്ക 2. to fan, strew ഗോ
മയചൂൎണ്ണംകൊണ്ടു ധൂ. Bhg.

ധൂളി dhūḷi S. (similar to ധൂമം?). 1. Dust ഉണ്ടായി
തൊരുധൂളി ദിക്കുദിക്കുകൾ എല്ലാം KR.; പട നടു
വിൽ വളരുന്ന ധൂളി Mud.; ധൂളിമേഘങ്ങൾ KR.;
ധൂ. പറക്ക, കിളരുക etc.; കാണികൾ ധൂ. പറ
പ്പതു കാണേണം KR. see a fine fight. 2. a despi-
cable person. ധൂളിയെക്കാണാഞ്ഞു Bhr. the
rogue! Esp. a strumpet ധൂളിയായ പെണ്കിടാവി
നെ PT.; ൧൦൦൦ ധൂളി ചത്തു പിറന്നോൾ എന്നു
തോന്നും PT.; വല്ലാത്ത ധൂളിപ്പട അകറ്റീടുവിൻ
Bhr. unreliable troops. 3. a very high number
ആയിരം ധൂളികൾ AR 6.

denV. I. ധൂളിക്ക 1. to be reduced to dust, rise
as dust വൃക്ഷം ഭസ്മമായി ധൂളിച്ചു Bhr.; മങ്ങി
ദിനേശൻ പൊടികൾ ധൂ. യാൽ Sk.; രുദ്ര
ന്മാർ ഭസ്മവും ധൂളിച്ചു നടത്തംകൊണ്ടാർ CG.
grown thick with dust. 2. v. a. to make
like dust ബാണങ്ങളെ ധൂളിച്ചു VetC.; to
expose to the wind, as rice for cleansing
V1. 3. to drop (തുളി), ഇത്തിരിനൈ ധൂളി
ച്ചു GP.; യുദ്ധനിലത്തു കാറ്റത്തു ധൂ. Tantr.
to scatter a powder.

part. ഭസ്മധൂളിതഗാത്രം Brhmd. (Siva's).

II. ധൂളുക (V1. ധൂൾ = ധൂളി) to fly about, as
dust; wind to blow V1.

CV. ധൂളിപ്പിക്ക to reduce to dust, scatter about,
അവരെ ഭ്രമേണ ധൂളിപ്പിച്ചു DM.; വായു പുട

വകൾ വാരി അങ്ങൊടിങ്ങൊടു ധൂളിപ്പിച്ചു
Bhr. blew about.

ധൂളിപ്പെണ്ണു a strumpet; (ധൂളിത്വം B. whore-
[dom.).

ധൂളിമാനം dust-like, പൊടിമാനം; (ധൂ. ചെയ്ക
to waste, as property).

ധൃതം dhṛδam S. (part. — ധർ) Held, worn.
ധൃതധൎമ്മം KR. the observed law. — ധൃതവ്രതൻ
SiPu. being under a vow.

ധൃതഗതിക്കാരൻ roaming about for his
pleasure; a man without any purpose.

ധൃതരാഷ്ട്രൻ one whose kingdom lasts. — N. pr.,
the father of the നൂററവർ Bhr.

ധൃതി firmness, resolution. ധൃതിപ്പെടായ്വിൻ don't
be too sure! ചിന്തിച്ചാൻ ധൃതിയോടേ KR.
= ജിഹ്വോപസ്ഥത്തെ ജയിപ്പതു Bhg. —
[So. & Palg. വിതയുടെ, കൊയ്ത്തിന്റെ ധൃ
തി = തിരക്കു. — of തകൃതി?].

ധൃതിമാൻ of good courage.

ധൃഷ്ടൻ dhṛšṭaǹ S. (part. — ധൎഷ). Bold,
confident; Ge. dreist. ധൃ'നാം ധൃതരാഷ്ട്രൻ
Bhr. insolent. ധൃ'രായ്പറകയും ക്രുദ്ധരായടിക്ക
യും VCh.

ധൃഷ്ടത V2. boldness = ധാൎഷ്ട്യം.

ധൃഷ്ണു daring. ധൃ. വാകും മന്ത്രി Mud.

ധേനു dhēnu S. (ധി to satisfy) A milch-cow,
ഹോമധേ. etc.; മേദിനി ധേനുവായിച്ചെന്നു
വിരിഞ്ചനോട് ഓതിനാൾ CG.

ധേനുകാരി Kŗshṇa, as destroyer of a demon
ധേനുകൻ CG.

ധൈൎയ്യം dhairyam S. (ധീര) Firmness, bravery,
courage. നിങ്ങൾ ധൈ. തന്നതു പ്രമാണിച്ചു TR.
relying on the encouragement you gave me.
ക്ഷീണധൈൎയ്യത്വം Nal. discouragement. ദുൎവ്വി
ഷയാശാത്യാഗധൈൎയ്യത്വം സുഖപ്രദം Bhg.

ധൈൎയ്യക്കുറവു, — ക്ഷയം want of courage.

ധൈൎയ്യപ്പെടുക to have or get courage.

ധൈൎയ്യപ്പെടുത്തുക to encourage, comfort.

ധൈൎയ്യവാൻ, — ശാലി, — സ്ഥൻ, — ാന്വിതൻ
courageous.

ധോരണം dhōraṇam S. & ധോരിതം The
[trot of a horse.

ധോരണി (S. row). ധോ. അടിക്ക to proclaim
as a herald seated on an elephant; boast.

[ 595 ]
ധോരണിക്കാരൻ a dauntless, dashing
fellow — (what is ഘനരുധിരധോരണിനീർ
ChVr. 6, 17; al, .... ണീപൂരിതേ ഭൂതലേ?).

ധൌടു dhauḍụ (C. Te. ദൌഡു, H. dauṛ fr.
ധോർ S.) Incursion, invasion. കപ്പൽ ധൌടു
പോക to cruise.

ധൌതം dhauδam S. part. (ധാവ 2.) Washed.

ധ്മാതം dhmāδam S. part. (ധമ്) Blown.

ധ്യാനം dhyānam S. (ധീ). Contemplation നിൻ
മുഖാംബുജം ധ്യാ. ചെയ്തു തന്നേ ജീവനം ധരി
ച്ചു Nal.; ധ്യാ. ഉറപ്പിച്ചു മൌനം ദീക്ഷിച്ചു ഹോ
മം തുടങ്ങിനാൻ AR. fixing the mind on the
Deity; meditation പരമേ ഗുരവേ നമ: (sic) ഇ
തൊക്കയും ധ്യാനം (huntg.) formula of prayer.
adj. എന്നെ ചിത്തേ ധ്യാനനായിരിപ്പവൻ Bhg.
meditating.

ധ്യാനനിഷ്ഠൻ settled in meditation.

ധ്യാനമൂകം absorbed in meditation & dumb
in consequence, ധ്യാ'ങ്ങളായി മയിലുകൾ KR.

ധ്യാനയോഗം profound meditation.

ധ്യാനശക്തി SiPu. = സങ്കല്പശക്തി.

ധ്യാനി intent on contemplation.

denV. ധ്യാനിക്ക to contemplate കണ്ണുമടെച്ചു
ധ്യാനിച്ചിരിക്കുന്ന AR. — With Acc. to invoke
ബ്രഹ്മത്തെ ധ്യാനിപ്പോരും KeiN,; അന്നേരം
അയ്യപ്പനെ ധ്യാ. huntg.

part. ധ്യാതം, ധ്യേയം the object of contempla-
tion, മനസ്സിങ്കൽ ധ്യേയനാം എന്നേ Bhr.

ധ്രുവം dhruvam S. (ധൃ) 1. Fixed, abiding;
sure അതിന്നു ധ്രുവദൃഷ്ടാന്തം ഒന്നു ചൊല്ലുവൻ
KeiN. 2. adv. certainly. 3. the polar star
ധ്രുവത്തിന്റെ പേർ ജലജോയം astrol. ധ്രുവം
കൂട്ടുക B. to make an astrological calculation.

ധ്രുവൻ 1. the polar-star, personified ധ്രുവനാം
വിഷ്ണുഭക്തൻ Bhg. 2. the celestial pole ധ്രുവ
നെക്കണ്ടാൽ ൬ മാസത്തിന്നുള്ളിൽ മരണം വരി
കയില്ല (superst.)

ധ്വംസം dhvamsam S. Falling to pieces. ഹിം
സകൊണ്ട് ഒരു പദത്തെ ലഭിച്ചാൽ ധ്വം. ഉണ്ട
തിന്നു ChVr. disappearing (= ക്ഷയം); hence:
കുലധ്വംസകൻ destroyer of his family KR.

ധ്വംസനം (act.) destroying; destruction പാ
പധ്വം'മായ യാഗം Bhr.; മാരധ്വം'ബ്രഹ്മാദി
കൾക്കും നീക്കാമല്ല Bhr. the troublesome
power of Kāma. ധ്വം. ചെയ്തുപോക money
etc, to be lost.

denV., f. i. ധൎമ്മത്തെ ധ്വംസിക്കുന്ന പുത്രൻ PT.
a law-breaker.

part. ധ്വസ്തം fallen, gone ധ്വസ്തതമോബലം
[Bhg.

ധ്വജം dhvaǰam S. (ധൂ?). A banner, flag, ensign.

ധ്വജപ്രതിഷ്ഠ erecting a flag-staff. —

ധ്വജിനി an army.

ധ്വനി dhvani S. (G. tonos) Sound, voice = സ്വ
നം, f. i. ധ്വനിപ്പിഴയുള്ള വീണ V2. out of tune.
പൂൎവ്വപക്ഷമാം വേദധ്വനി കേട്ടിട്ടു Bhg.

denV. ധ്വനിക്ക V1. to sound.

CV. ധ്വനിപ്പിക്ക to make to resound, as മണി
[etc.

ധ്വര dhvara (C. Tu. ധൊര, see തുര). Master,
lord. ധ്വരമാർ TrP. (V1. has ധുര, ദുര a man
of rank, esp. in Pāṇḍi). പീലിസായ്പ ധൊര
അവൎകൾക്കു സ്വാമിനാഥപട്ടർ സലാം TR.
to Mr. Peile.

ധ്വാംക്ഷം dhvāṅkšam S. A crow; also വൃദ്ധ
ധ്വാംക്ഷകൻ PT.

ധ്വാനം = ധ്വനി.

ധ്വാന്തം dhvāndam S. Wrapped; darkness.

ന NA

ന is related with ഞ (നാം from ഞാൻ) and യ
(നുകം, യുഗം; ആകിന = ആകിയ). At the
close of syllables it represents the Dravidian
ൻ, which belongs not to the Dentals but to
the 6th Vargam; hence it passes by the Tamil
laws of euphony into ൽ, as പൊൻ, പൊല്പൂ;
whilst original ൽ changes before Nasals into
ൻ (നൽ, നന്മ; ഗുല്മം, ഗുന്മം). Double ന്ന in
Dravidian words is derived from Tamil ന്റ
(as നന്നി, T. നൻറി; കന്നു, T. കൻറു, C. കറു)