ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ഞ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 482 ]
ഝളഝള എന്നാടുക (Onomat.) Flapping of an
elephant's ear.

ഝ. ഘോഷം RS. the splash of waves (sea.)

ഝള്ളി ǰhaḷḷi S. Cymbals.

ഝാടം ǰhāḍam S. (ജട്) An arbour, thicket.

ഝില്ലി‍ ǰhilli S. 1. A cricket കാനനം ഝില്ലി
ഝങ്കാരനാദമണ്ഡിതം AR.; also ഝില്ലികാരവം
കൊണ്ടുമുഴങ്ങുന്നു KR. 2.=ഢില്ലി Delhi, KU.;
in Bhr. as N. pr. of a king.
ŃA
ഞ represents ന or യ of the other Dravidian
languages, & even ജ & ച.

ഞങ്ങൾ ńaṅṅaḷ We (exclusive of the address-
ed), pl. of ഞാൻ; in Gen. often ഞങ്ങടേ TR.

ഞങ്ങുക see ഞെ —.

ഞടുക്കം ńaḍukkam (loc.)=നടുക്കം Arb.

ഞണുങ്ങുക ńaṇuṇṇuγa So. (C. നഗ്ഗു) To be
bulged, crushed.
ഞണുക്കുക, ക്കി v. a. to bulge, to crush.

ഞണുഞണുക്ക, ത്തു So. To be sticky, clammy.

ഞണ്ടു ńaṇḍu̥ T. M. (Te. C. യ —, T. ന —) C.
നള്ളി & ഏഡി, Tu. ഡഞ്ജി) A crab; kinds: വ
യൽ —, പുഴ —, കടൽ —, കര —, etc.

ഞമഞ്ഞി ńamańńi Hor., MC. & ഞമിഞ്ചി,
നമിച്ചി (T. നമ, C. Te. നവ to itch?) A bi-
valve shell-fish, found in ricefields. — ഞ. മാം
സം GP. whelk.
ഞമഞ്ഞിക്ക a cockle V2. [fish.
ഞമഞ്ഞിപ്പൊട്ടി V1. a bird, that lives on shell-
ഞമിഞ്ഞി (— വു —) മുട്ട No. a spiral fresh-
water snail.

ഞമുങ്ങുക ńamuṇṇuγa (T. ഞെ —) To yield
to pressure, to sink, bulge=ഞണുങ്ങു So.

ഞമുണ്ടുക ńamuṇḍnγa (C. നവുടു to rub) To
squeeze; knead, f. i. rice with curry as Brah-
mans do in eating. പാലിൽ പുഴുങ്ങി ഞമുണ്ടി
a. med. (also ഞമിണ്ടുക No.; see ഞെവിണ്ടുക).

ഞമ്മൾ Mpl.=നമ്മൾ.

ഞരങ്ങുക ńaraṅṅuγa T. Tu. M. (C. Tu. ന —)
To grumble, groan ഒന്നു ഞരങ്ങീതും ഇല്ല. Bhr. —
VN. ഞരക്കം moan, groan.

ഞരടുക ńaraḍuγa B. To twist broken threads
together (ചരടു).

ഞരമ്പു ńarambu̥ (& ന —) Sinew, tendon.
പിത്തം ഹൃദയത്തുനിന്നു ഞ. കളിൽ ഓടിക്ക Nid.
arteries. വായു പെരുഞ'ലും ചെറുഞ'ലും ചെന്നു
Nid. nerves. — കോട്ടഞരമ്പു a frown —.

ഞരമ്പുവലി spasm, cramp. V2.
ഞരമ്പുവൃണം the Guinea worm.

ഞരി=നരി; ഞരിമീൻ V2. A fish, port. Naire.

ഞറിയുക=ഞെ — q. v. പുരികം ഞറിഞ്ഞു
ചമഞ്ഞു Bhr. Wrinkled. [harrowed.

ഞവൎക്ക, ńavarka To level. ഞവൎത്തനിലം V2.
ഞവരി a plank for levelling.
ഞവിര=നവിര a sort of rice.

ഞളുങ്ങുക ńaḷuṅṅuγa (ചുളങ്ങുക, നടുങ്ങു) 1.
To shake from damp, fear. 2. to speak diffi-
dently.
ഞളുക്ക (C. Te. T. ചളി cold & C. നൺ, Tu.
നണ്ട) to be affected by cold or damp. മരു
ന്നു, ഉപ്പു ഞളുത്തുപോയി, so also a pen,
which grows too soft for writing.
VN. ഞളുപ്പു, ഞളുപ്പം dampness.
ഞള്ളു=ഞെഴുക a tree (med.), the leaves of
which are used in തോൽ കെട്ടുക.

ഞാങ്ങണ ńāṅṅaṇa (T. നായിങ്കണ) A reed=
ഓട, see ഞാണൽ. [An earth-worm.

ഞാങ്ങൂൽ & ഞാഞ്ഞൂൾ M. C. (T. നാങ്കൂഴ്)

ഞാണൽ ńāṇal (T. നാ — C. Te. fr. നാൻ=ന
ന) A reed തീരേവാഴും ഞാ'ലിൽ Sk.=ശരം.

ഞാൺ ńāṇ (T. നാ —, C. Tu. നേ —) 1. Bow-
string ചെറുഞാണൊലി, ഞാ. ഒച്ച Bhr.; ഞാൺ
വായി RC.; രണ്ടു കൈകൾക്കും ഞാൺന്തഴമ്പു
(sic) Bhr. 2. other strings & cords ഞാണി
ന്മേൽകളി, — ദണ്ഡിപ്പു rope-dancing. കുന്തളം
ഞാണായിമീതേ ചേൎത്തു CG. — അരഞ്ഞാൺ,

[ 483 ]
പൊന്നരഞ്ഞാണം Bhg. waist-string, (ഞാണി
ന്മേൽ എഴുതി കെട്ടുക mantr. of amulets); ഉടഞ്ഞാ
ൺ, — ണം a broader girdle. — (met. ആഴിയാം
ഉടയഞാണുടയോളം ഊഴി ChVr. the earth as
far as the girding ocean).

ഞാത്തുക see ഞേറ്റുക (fr. ഞാലു).

ഞാൻ ńāǹ (aT. Tu. യാൻ., T. C. നാൻ, Te.
നേൻ) I. ഞാങ്കാലം prov. in my time. ഞാന്നീ
യായിട്ടു മേൽകോയ്മസ്ഥാനം നടത്തി KU. with
identified interests.
pl. ഞാങ്ങൾ old & hon.= ഞങ്ങൾ we; even in
obl. cases, ഞാങ്ങളെകൈക്കു TR. (Rāja), vu.
ഞാളു, Dat. ഞാക്കു TP. The other pl. is നാം
(including the addressed party), with vu.
Dat. ഞമ്മൾക്കു.

ഞാന്നു ńānnu̥ (T — ന്റു,) Day, in മിനിഞ്ഞാന്നു.

ഞാന്മെയ്താലി Pay. (= ഞാൽ, മെയ്, താലി).

ഞായം ńāyam Tdbh., ന്യാ — 1. Reason, right.
ജാതിഞായം caste-rule. ഞാ. കൊണ്ടു വിസ്ത
രിച്ചു TR., പണമരികേ ഞായം prov., കോപത്തി
ന്നു ഏതുമേ ഞാ. ഇല്ല CG. no cause for. 2. com-
plaint. ചക്കകട്ട ഞാ. വിസ്തരിപ്പാൻ TR. com-
plaint about a jackfruit. അവരുടെ ഞാ. അവരു
ടെ ജാതിയിൽ തന്നേ തീൎത്തു കൊളളുന്നുണ്ടു TR.
ഞാ'വും കൂട്ടവും quarrel. — esp. ഞായം കൊ
ടുപ്പിച്ചു TR., ഞായം ചൊല്ലി ഒഴിക്ക to divorce,
dissolving a connexion before arbitrators.
ഞായഹീനൻ ചെന്നു Sk. defeated, asham-
ed. 3. custom, common way. കാട്ടിലേ കോ
ഴിക്കേ ഞാ. ഇല്ലേതുമേ വീട്ടിലേ കോഴിക്കേ ഞാ.
ഉളളു CG. crowing regularly. ഉത്സവം കൊളേള
ണം വിണ്ണവർ നാഥനു വത്സരംതോറും എന്നു
ണ്ടു ഞാ. CG. — hence: 4. adv. വിളക്കെങ്ങ
നെ കുപ്പിയെ വിളക്കി ഞായം CG. as generally
a light makes the chandelier to shine, എവിടേ
ഇരുന്നു ഞായം V1., ഏതൊരുദിക്കിൽ അധിവ
സിച്ചു ഞാ. Bhg. where do you commonly live?
ഗോകൎണ്ണത്തിൽ ഇരുന്നു ഞാ. മുന്നം Brhmd. ത
പോബലം കൊണ്ടു വരങ്ങളെ പലരും വരിച്ചു
ഞാ. പുരാ, ഞാൻ ബാഹുബലംകൊണ്ടു വാ
ങ്ങുന്നു UR. others used to gain their wishes
by penance, I by force. ധീരന്മാർ ഇങ്ങനേ

ചെയ്തു ഞാ. Bhr. — similarly esp. with എന്നു
like, as; ഞായം നല്കിനാൻ പട്ടാങ്ങു ചെയ്യു
ന്നോർ എന്നു ഞാ. CG. he kept his word like the
truthful.

ഞായറു ńāyar̀u̥ & ഞായിറു T. M. (C. നേ
സരു) 1. The sun= നേരം, hence പടിഞ്ഞാറു.
2. month കൎക്കടഞ്ഞായറ്റിൽ, vu. ഞാറ്റിൽ (doc.)
തിരുവാതിരഞായറ്റു നില TrP. the sun's po-
sition in a constellation.
ഞായറാഴ്ച, ഞാറാഴ്ച Sunday (ഞായ൪വാരേ PP.
— in Tu. ആയിറ്റാര), ആഴ്ചതോറും Pay.

ഞായൽ ńāyal (T. യിൽ — bastion) see പളളി
ഞായൽ. (vu. ഞാലിൽ ഞാറുപെയ്ക).

ഞാര ńāra= നാര T. M. Tantalus Ibis (MC. ഞാറ
heron) ഞാരപ്പക്ഷികൾനാദം KR4.

ഞാരൽ 1.= ഞാര. 2.= ഞാറൽ.

ഞാറൽ ńār̀al (MM. ഞാരൽകുരുന്നു, T. നാരൽ,
C. Te. നേര) Calyptranthes caryophyllifolia (C.
നെരൾ). ഞാറയുടെ വേൎമ്മേലേത്തൊലി GP78.
ഞാറൽത്തൊലി a. med. Kinds: കാട്ടു —, കിഴ
ക്കൻ —, തെക്കൻ —. (No. ഞേറൽ.)
ഞാറക്കാ V1., ഞാറപ്പഴം പോലേ കറുപ്പിന്റെ
നിറം Nid. [gium.
പെരിഞ്ഞാറ Rh. Calyptranthes or Syzy-

ഞാറു ńār̀ụ (C. T. Te. നാറു, Tu. നേജി) 1.=
നാറു What rises above ground, young plant fit
for transplanting. ഞാർ പെയ്ക, ഇടുക, പാകുക
to sow, നടുക to transplant them. ഞാർ ആറ്റി
പോയി thrives. ൩ കണ്ടം ഞാറ ഉഴുതു നഷ്ടം
വരുത്തി ഞാറ പറിച്ചു ഉഭയത്തിൽ ചിന്തി MR.
2.= ഞായറു as കന്നിഞ്ഞാറ്റിൽ TR. (doc), കുമ്പ
ഞ്ഞാറ്റിക്കും (= എറിക്കും) വെയിലുംകൊണ്ടു TP.
ഞാറ്റുകാല (l) a piece from which rice plants
are removed B.
ഞാറ്റുതല (2) the time of a constellation f. i. തിരു
വാതിരഞാ. in the beginning of Mithuna, best
time for planting. അത്തംഞാ. feast in Kanni.
ഞാറ്റുനില (2) see ഞായറ്റുനില; also ഞാറ്റു
വട്ടം B.
ഞാറ്റുപട്ടി, — പറമ്പു, — പൊറ്റ (higher than
പളളിഞായൽ) nursery for rice plants (&ഞാ
റ്റുഴം, ഞാറ്റുകെട്ടി).

[ 484 ]
ഞാറ്റുവാല, — വേലി V1. days fixed upon for
transplanting.

ഞാറ്റുമുടി No. a handful of ഞാറു.

ഞാലം ńālam T. aM. The earth ("the hang-
ing"?) ഞാ. ഉലെക്കും, ഞാലത്തുൾ RC.

ഞാലുക ńāluγa (T. നാ —; see ഞേലു —;) To
hang, swing അണ്ണാക്കിൽ ഞാന്നു Nid. തോലും
ഞാന്നുകൊണ്ടു Bhr. of an old man. വൃക്ഷശാഖ
മേൽ കെട്ടി ഞാന്നു ചാവതിന്നായി Mud. to hang
oneself. തല ഞാന്നു പോയി (half cut off).
ഞാലി 1. suspended. ഞാലിക്കാതൊരുവൾക്കു
KR. hanging ear. 2. a hanging tendril
of the pepper-or betel-vine കൊടിയുടെ
ഞാലി ഇടിച്ചു പിഴിഞ്ഞ നീർ a. med. — also
a branchroot. 3. the common betel-vine;
കൊടിഞ്ഞാലി (p. 302) വെറ്റില No. a kind
trained on trees. 4. B. ornament for
a sword-hilt. 5.=ഞാലിപ്പൂട്ടു, see തുലാം.
ഞാലികൂത്തു a meritorious Royal amusement.
ഞാലിക്കൊടി No. a betel-vine let down
occasionally for the leaves to be picked off.
ഞാലി (& ഞേ —) ത്തല=ഞാലി 2. of pepper-
vine (cut & planted). [machine B.
ഞാലിപ്പൂട്ടു the weight-apparatus of the watering
CV. ഞാലിക്ക. 1. ഞാലിച്ചുണ്ടൊരുവൾക്കു ഞാലു
ന്ന മുലയവർ KR. of Rāxasis (rather fre-
quentative). 2.=ചാലിക്ക, വിത്തു മുളപ്പിക്ക.

ഞാവൽ ńāval (T. നാ —) Syzygium jambo-
lanum Bhg5. (see പെരിംഞാറൽ) also ചെറു
ഞാ.; another kind നില — Premna herbacea. —
ഞാവലിങ്കായി, ഞാവൽപ്പഴം GP69. — ഞാവല
സ്ഥി Nid.

ഞാഴൽ ńāl̤al T. M. Milnea montana, Priyangu.
ഞാഴലെ നീ കണ്ടില്ലല്ലീ CG.

ഞുര see നുര.

ഞൂണു=നൂണു (loc.)

ഞെങ്ങുക ńeṅṅuγa (C. നെഗ്ഗു) & ഞ — (C.
നള to be mellow) 1. To become soft or mellow,
malleable as gold. 2. to yield, sink.
ഞെക്കുക (V1. ഞെൾക്കുക=ഞെരുക്കു) 1. to press,
strangle (Tu. നുക്കു). കഴുത്തു ഞെക്കുന്ന ദേ
ഹരോഗം a. med. പിടിച്ചപ്പോൾ ഞെക്കീടാ

ഞ്ഞാൽ prov. 2. to squeeze, crush, നഖ
ത്തിൽ ആക്കി ഞെക്കിക്കൊന്നു (a louse); to
make impressions with the thumb. ഞെക്കിപ്പ
ഴുപ്പിച്ച പഴം പോലെ prov.; ഞെക്കിനോക്ക.

ഞെട ńeḍa (T. നെട) Sound of falling, crash-
ing trees.

ഞെടുഞെട ഇടിപോലേ വില്ലിനൊലി RC, അ
ടികൾ ഞെടുഞെട മുതുകിൽ ഏല്ക്കും Mud.
(ഞെടുങ്ങുക B., No. see നടു —).
ഞെടുക്കനേ പറക്കും MC. suddenly.

ഞെട്ടുക ńeṭṭuγa (fr. ഞെട) 1. To start up,
tremble ഞെട്ടിയുണൎന്നു CG., TP. 2. to crash,
burst. ഏപ്പു ഞെ. V1. to become disjointed, ദി
ക്കുകൾ ഞെട്ടുമാറു Bhr., അകതാരിടം ഞെട്ടിതി
രിഞ്ഞു കരഞ്ഞു Bhg.
VN. ഞെട്ടൽ starting, bursting കൊമ്പിൻ ഞെ.
കേട്ടു തെറ്റി.
ഞെട്ടാഞെടുങ്ങു (So. ഞൊട്ടാഞൊടിയൻ) an Im-
patiens, balsamina.
ഞെട്ടു 1. the footstalk of a leaf or fruit ഞെട്ടിലി
രുന്നു പതിക്കും ഫലം പോലേ KR. ഞെ.
കെട്ടതു GP 70. (S. വൃന്തം). 2. teat V1.
ഞെട്ടി (No.)=ഞെട്ടു 1.
ഞെട്ടിപ്പന a Sago-palm, — ക്കൂവ Sago (No.)
CV. or freq. ഞെട്ടിച്ചുനിന്നുടൻ ആശ എല്ലാം
CG. (=ദിക്കു ഞെട്ടി).

ഞെണ്ടാഴക്കു V1.=1/32 Nāl̤i.

ഞെമൻ aM.=യമൻ (ഞേ. കോയില്ക്കൽ ന
ടത്തും RC.).

ഞെരിയുക ńeriyuγa (T. നെ —, C. നര) To
crack as under a weight, to crush, to be
smashed മരം തിണ്ണം കുലുങ്ങി ഞെ., പാരം ഞെ
രിഞ്ഞു പതിച്ചു CG., കൊമ്പു ഞെട്ടിഞെ. vu., എല്ലു
ഞെരിഞ്ഞു മരിച്ചു Bhr. from an embrace, തൂൺ
പൊട്ടി ഞെ. Bhg., പൊട്ടിഞെരിഞ്ഞുളള ഒച്ച
(of forest-fire). വീണു ഞെ. CG. a tired horse.
a. v. ഞെരിക്ക To quash, smash, as ചക്കി
ൽ — ;മുറുക പുണൎന്ന അസ്ഥി നുറുക്കി ഞെരിച്ചു
Bhr.; തിക്കിഞെരിച്ചു പുറപ്പെട്ടു RS. an army.
ഞെരിച്ച പാകം crackling of something fried.
ഞെരിയ വറുക്കേണം till it be crisp. — കണ്ണു
കൾ ചുവത്തി കൈ ഞെരിച്ചു Bhr. cracked the

[ 485 ]
hand (mark of anger), തന്നുടെ കൈ ഞെരിച്ച
ട്ടഹാസം ചെയ്തു UR., കൈകളെ ഞെരിച്ചു തുടി
ച്ചധരവും KR.

VN. ഞെരിച്ചൽ crushing etc. [രുഞ്ഞിൽ).
ഞെരിഞ്ഞൻപുളി Cissus latifolia B. (see ഞെ
ഞെരിപ്പു T. M. (Te. നിപ്പു) fire. — ഞെരിപ്പൂതി
a fire kindler, a Brahman cook, see നെരിപ്പു.
ഞെരിഭ്യം severely. ഞെ. അടിച്ചു അവനെ
ഞെ. അടിപ്പിച്ചു TR. നിരുഭ്യം (sic) അടി
തന്നു TR.; so also കുഞ്ഞനെ ഞെരിപട്ടടിച്ചു,
& ഞെരിപെട്ട TP. (so as to be smashed) —
In V1. ഞെരിവട്ടം being overwhelmed with
difficulties.
ഞെരുഞെര noise, as of biting something hard.

ഞെരുഞ്ഞിൽ ńeruńńil T. m. (C. നഗ്ഗിലു)
Tribulus terrestris; prh. also Ruellia longifo-
lia (ചെറിയ ഞെരിഞ്ഞിൽ). ഞെരിഞ്ഞമ്പുളി
Begonia Malabarica, (B. Cissus adnata). ഞെരി
ഞ്ഞിൽ വേർ med. GP.

ഞെരുങ്ങുക ńeruṇṇuγa (T. C. Tu. Te. നെ —)
To be pressed, thronged, straitened. കുടിയാ
ന്മാർ ഞെരുങ്ങിപ്പോകും‍ TR.
VN. ഞെരുക്കം (— രി —) straits, tightness;
poverty. അരിക്കു കുറേ ഞെ'മായി, ഇവിടെ
ഇരിക്ക ഞെ. തന്നേ ആകുന്നു TR. difficulty.
രാത്രി പോവാൻ ഞെ. TR. not safe.
a. v. ഞെരുക്കുക, ക്കി To press, compress,
constrain, threaten. നികിതി തരേണം എന്നു
ഞെരുക്കി TR. (=മുട്ടിച്ചു).— നേർപറവാൻ ഞെ.

ഞെറി ńer̀i (C. Tu. നെരി) 1. Fold, tuck. 2. (T.
M. നെറി) way. ദീനെ ഞെ. യായി നടത്തി Ti.=
വഴിക്കേ properly. അവന്റെ കാൎയ്യത്തിന്നു ന
ല്ല ഞെറിയുണ്ടു=ചട്ടം, ക്രമം. (No.)
ഞെറിക്കോവ flounces or frills of Ola or flowers
round the head, neck waist of devil's-
dancers in കെട്ടിയാട്ടം q. v.
ഞെറിയുക (V1. also ഞൊ —; see നെറി) to plait,
to tuck or fold a cloth, esp. as for idols
ഞെറിഞ്ഞു കൊടുക്ക; women ചേല ഞെറി
ഞ്ഞുടുക്ക V1. (mantr.), tucking in their
cloth in folds on either side (So.) or in
front (Cal.). എന്നുടെ ചേല ഞെറിഞ്ഞു തരേ

ണം നീ CG. അരയിൽ നേരിയ വസ്ത്രം ഞെ
റിഞ്ഞങ്ങുടുപ്പിച്ചു DN. — to wrinkle, frown.
ഞെറിഞ്ഞു പുരികഞ്ഞൾ Mud. he knitted his
brows. — so also ഞെറിക്ക, ഞെറിപ്പു V1.

ഞെറുകൽ B. — A peculiar sensation in the
limbs announcing a sickness.

ഞെറുമ്പൽ ńer̀unbal Gnashing the teeth.
ഞെറുമ്പിക്ക B. to gnash the teeth.

ഞെറ്റിയൽ ńeťťiyal (ഞെറി) Ripples, un-
dulations as of a calm sea V1.

ഞെവിണ്ടുക ńeviṇḍuγa (C. നിവരി, Te. നി
വുരി) & ഞെമുണ്ടുക To bruise between the
fingers, to squeeze, (see ഞമു —).

ഞെളിയുക ńelḷiyuγa (Te. C. നീലുഗു, നിഗ്ഗു
from നെടു, നിൾ) To stretch oneself, to strut.
ഞെളിഞ്ഞു നടക്ക to walk affectedly, proudly.
ആരും സമം ഇല്ല എന്നു ഞെളിഞ്ഞീടും Sah. ശി
ഷ്ടപാലകൻ എന്നു ഭാവിച്ചിട്ട് ഒട്ടുമേ ഞെളിയേ
ണ്ട കൃഷ്ണ SG. ഇന്നേറ ഞെ. Bhr. how proud
today!
VN. ഞെളിവു overbearance അവളുടെ ഞെ'ം ഗ
ൎവ്വവും വളൎന്നു KR., ഞെളിവരുതു സഭനടു
വിൽ SiPu., ഞെളിവും വെണ്മയും ഇളെച്ചു
Bhr.; also ഞെളിച്ചൽ.
ഞെളിയൻ V1.=അഹങ്കാരി.
ഞെളിക്ക B. To bend the body backwards.

ഞെളളു ńeḷḷu̥ T. M. Imitative sound=ഞെട്ടു;
bamboos splitting in a wrong direction ഞെളളി
പോയി. [MR.

ഞെഴുകു ńel̤uγu̥=ഞള്ളു f.i. ഞെഴുക്കാടു N. pr.

ഞേങ്ങോൽ ńēṅṅōl (T. ഞാഞ്ചിൽ, M. നേ
ഞ്ഞിൽ, Te. നാഗിൽ, C. നേഗിൽ, Tu. നായർ)
1.Plough-shaft ഞേ. നുകത്തോടു ചേൎത്തു കെട്ടി
(Cann.). 2.=മുസലം a weapon, prh. plough-
share, Bhg. 3. a constellation മുഴക്കോൽ
rising in Dhanu an hour after sunset & indi-
cating the time for treading the wheel previous
to sowing (see ചക്രം ചവിട്ടുക).

ഞേടു ńēḍu B. No. A cuff on the head.
ഞേടുക v. a. So. & No.=മേടുക, id. with
closed fist. [racking.

ഞേൺ ńēṇ (ഞെളി) Stretching the body;

[ 486 ]
ഞേലുക ńēluγa (C. Tu. നേ —, C. ജോലു) To
hang as an ornament, to be dejected, ഞേന്നു
മരിക്ക=ഞാന്നു; കക്കുവാൻ പഠിച്ചാൽ ഞേലു
വാൻ പഠിക്കെണം prov.

v. a. ഞേത്തുക, better ഞേറ്റുക To let
dangle, as a ചെണ്ടു tassel. കുട്ടിയെ ഞേത്തി
ക്കൊണ്ടു നടക്ക to carry negligently. മുണ്ടു ഞാ
ത്തി (So.) or ഞേത്തി (No.) ഉടുക്ക to wear the
cloth down to the ankles.
ഞേറ്റം, vu. — ത്തം ornamental hangings
(=ഞാലി).

ഞേറൽ No.=ഞാറൽ

ഞൊങ്കു=ചൊങ്കു, 2. a crooked hand.

ഞൊങ്ങണം see നൊ —.

ഞൊടി ńoḍi 1.=നൊടി Snap of fingerB V1.
2. a plant കരിഞ്ഞൊട്ടി (comp. p. 210) Samadera
pentapetala, Rh.
ഞൊട്ട (& നൊ —) cracking the joints of the
fingers, So. ഞൊട്ട ഒടിക്ക, പൊട്ടിക്ക V2.
ഞൊട്ടാഞൊടിയൻ see ഞെട്ടാ —.

ഞൊത്തുക ńottuγa To pull with one fruit
a second (as children in play), loc.

ഞൊറി So.=ഞെറി. [Nid 22.=കേല

ഞോള ńōḷa (No. നോള.) Saliva, ഞോള ചാടുക

ṬA
ട and the other linguals are hardly found as initials in Mal. words.
ടങ്കം ṭaṅgam S. 1.Stone-cutter's chisel. 2. mace
=വെണ്മഴു, (ടങ്കകുരംഗവും എടുത്തിട്ടു HNK.)

ടങ്കണം ṭaṇgaṇam S. Borax (H. ṭaṇkār=പൊ
ങ്കാരം).

ടങ്കാരം ṭaṇgāram S. (Onomat.) Twang of a
bowstring, ഞാണൊലി, vu. ഡങ്കാരം q. v.

ടപ്പാൽ H. ṭappāl, & തപ്പാൽ Post; relay of
bearers. (Mahr. ടപ്പാ stage). — ട'ച്ചാവടി post-
office; ട'ക്കാരൻ a post-man; ട'ക്കൂലി etc.

ടാപ്പു ṭāppu̥ (loc.) List, catalogue.

ടിക്കാനം see ഠി —.

ടിട്ടിഭം ṭiṭṭibham S. A lapwing. ടി'ത്തോടു ക
ലഹിച്ചു PT. — fem. ടിട്ടിഭി PT. 1.=കുളക്കോ
ഴി Tantr.

ടിപ്പു ṭippu A little box,=ചെപ്പു, ചിമിഴ്.

ടീക ṭīγa S. A commentary, glossary.

ടേക്കലം N. pr. വേക്കലം Becal. on old maps
Decla, ടേ'ത്ത് ഇരിക്കുന്ന പാളയം ചുരുക്കം TR.

ടോപം=ആടോപം Pride, being puffed.


ṬHA
ഠകാരം ṭhaγāram A small principality is com-
pared to the letter (ഠ. പോലെ).

ഠാണ H. ṭhāṇā (സ്ഥാനം) Place, station പാ
ളയം ചെന്നു ചുഴലി നമ്പ്യാരുടെ ഠാണയങ്ങളിൽ
ഒക്കയും ഇരുന്നു TR.

ഠായം ṭhāyam A kind of song? ഠാ'ങ്ങൾ ഗീതം
അപി നാദപ്രയോഗം HNK.

ഠിക്കാനം H. ṭhikānā Fixing; firm; abode.

ഠീപ്പു (H.?) N. pr. Tippu ഠീ. സുൽത്താൻ also
ട്ടീപ്പു & ഢീപ്പു TR.