കേശവീയം/പന്ത്രണ്ടാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേശവീയം
രചന:കെ.സി. കേശവപിള്ള
പന്ത്രണ്ടാം സർഗം

പന്ത്രണ്ടാം സർഗം
  
ശ്രീമണാളനഥ രത്നമേകുവാൻ
ഭാമതൻജനകനാളയച്ചുതേ
അന്യനുളള മുതൽ നല്കിടുംവരെ-
ധന്യനുളളിലുളവായിടാ സുഖം 1

മാധവൻ മണി നയിച്ച വാർത്തയ-
സ്സാധുവിന്റെ മതിയിൽ കടന്നുടൻ
ആധിയം വലിയ ഭീതിയും സമം
പ്രീതിയും ത്രപയുമേകിനിർഭരം 2

പോവതെങ്ങനെ? വിളിച്ചിരിക്കവേ
പോയിടാതെയിഹ വാഴ് വതെങ്ങനെ?
ഏവമോർത്തവശമായ് വിറയ്ക്കുമുൾ-
പ്പൂവൊടൊത്തു നടകൊണ്ടിതായവൻ 3

മന്ദമന്ദമരവിന്ദനാഭിതൻ
മന്ദിരത്തിലഥ ചെന്നു യാദവൻ
മന്ദഹാസമുഖരാംജനങ്ങളാൽ
വന്ദിതൻ നൃപസദസ്സിലെത്തിനാൽ 4

സീരപാണി വസുദേവമുഖ്യരും
പാരമുൽക്കലിക പൂണ്ട പൗരരും
സാരമായ മണിയും വിളങ്ങിയ-
സ്സാരസാക്ഷസഭയിൽ സഗൗരവം 5

ശബ് ദലേശരഹിതം ഗഭീരതാ-
ശാലിയായി വിലസും സഭാന്തരേ
സഭ്യകർണകുഹരങ്ങളിൽ സുധാ-
സാരവർഷിയുരചെയ്തു മാധവൻ- 6

മാന്യരേ മിഹിരദത്തമായൊരീ
മഞ് ജുളാഭ കലരും സ്യമന്തകം
ചെയ്ത ചേഷ്ടകളെവർക്കുമത്ഭുതം
ചേർക്കുമെന്നു പറയേണ്ടതില്ല ഞാൻ 7

വാനരേശ്വരഗുഹാഗൃഹാന്തരം
ഞാനണഞ്ഞു രണമാടിയിമ്മിണി
ആനയിച്ച ചരിതം കഥിക്കിലോ
നൂനമത്ര പുനരുക്തമായ് വരും 8

രത്നഹാരി നൃപനെന്നു ചൊല്ലിടും
പ്രത്നമായ മൊഴിയോർത്തുനിർമലൻ
യത്നമാർന്നിതു ലഭിച്ച ഭാഗ്യവാൻ
രത്നചോരതയെനിക്കു നല് കിനാൻ 9
                                                               
കളളനെന്ന വിരുതാദ്യമേ ലഭി-
ച്ചുളള പൂരുഷനിരന്ന സാധനം
ലുപ് തമാകിലതെടുത്തതന്യനെ-
ന്നല്പവും കരുതിടുന്നതാരുവാൻ 10

കാരണാത്മകതലത്തിലെത്തുവാൻ
കാമമാർന്നമതി കാര്യവാരിയിൽ
മുങ്ങി മിക്കതുമിടയ്ക്കുവച്ചുതാൻ
പൊങ്ങിടുന്നു നിജലാഘവത്തിനാൽ 11


ബാലി പണ്ടു നിജപാലനക്രിയാ
ലോലനാം കിരണമാലിപുത്രനെ
ആലപിച്ചു രിപുവെന്നു കൊല്ലുവാൻ
കാലസന്നിഭമണ‍‍ഞ്ഞതില്ലയോ? 12

ശോകമഗ്രജനിലേശുകില്ല യി-
ങ്ങേകയായ് ഭവതി വാഴ് കയോഗ്യമോ?
ഏവമോതിയൊരുദേവരൻ പരം
പാപിയെന്നവനിപുത്രി ചൊല്ലിനാൾ 13

ഇത്ഥമുളെളാരയഥാർത്ഥധാരണാ-
വൃത്തമുണ്ടു പലതാർത്തികാരണം
അഗ്രജാതമപവാദവും തഥാ
ചിത്രമെന്നു കരുതേണ്ടതില്ല നാം 14
 
യാദവോത്തമസഖേ ഭവാനിതൻ
ഖേദമേതുമിയലേണ്ട സാമ്പ്രതം
സാദരം മണിവരം സ്യമന്തകം
മോദകാരണമിതാ തരുന്നു ‍‍ഞാൻ 15

എന്നിലന്നു പല ദൂഷണം ഭവാൻ
ചൊന്നിരിക്കുമതിതാപമൂലമായ്
ആയതിങ്കലണുവം വിരോധമു- 16
ണ്ടായതില്ല മ്മ തത്വമോർക്കായൽ
                                                                                                                                                        
മേലുമിമ്മണി വിളങ്ങിടട്ടെയു-
ദ്വേലകാന്തിമതുരം തവാലയോ;
വേല ചെയ്തവനുതന്നെയായതിൻ
കൂലിനല് കിടണമെന്നു സന്മതം
                                                                                                       17
ധന്യശീല തവ മാനസാംബരം
തന്നിലേറിയൊരു താപമൊക്കെയും
ഛിന്നമാക്കുക സുവർണ്ണ വൃഷ്ടിയെ-
ച്ചിന്നിടുന്ന മണിയായ ഭാസ്കരൻ 18

ഇത്ഥമോതി വസുദേവപുത്രനാൽ-
ദത്തമാം മണിയനുഗ്രഹോപമം
യാദവൻ സവിനയം സദസ്യർത-
ന്നാദരത്തൊടെഴുനേററു വാങ്ങിനാൻ- 19

ഒന്നുമാരൊടുമുരച്ചിടാതെയ-
ന്മന്നവൻ മണിയുമായ് നടന്നുടൻ
ചെന്നു തൻ നിലയനത്തിൽ മാധവൻ-
തന്നുദാരത നിനച്ചു മാഴ്കിനാൻ- 20

എന്തു ചൊല് കിലുമതാചരിക്കുവാൻ
ബന്ധമുളള കമലാക്ഷനന്നു ഞാൻ
ഹന്ത രത്നമിതു നല് കിടാഞ്ഞതി-
ന്നെന്തുവാൻ പ്രബലമായ കാരണം? 21

കോശരാശിയുടെ ദർശനത്തിലു-
ളളാശയാകിയ പിശാചിയാശയം
കൗശലത്തൊടു വശീകരിക്കയാൽ
നാശമാശു കുശലത്തിനെത്തിമേ 22

ധർമമെന്നതിനെ വിസ്മരിച്ചു‌‌‌‌‌ഞാ-
നർത്ഥമേ ശരണമെന്നുറയ്ക്കയാൽ
ശർമഹീനത ഭവിച്ചിതീവിധം
വ്യർത്ഥമല്ല വിബുധാനുശാസനം.


സ്പഷ്ടമായി മണിവിഷ്ടപേശനാൽ
മുഷ്ടമെന്നു പലരോടുമോതി ഞാൻ.,
കഷ്ടമാർന്നതു തിരക്കി വാങ്ങി മേ
തുഷ്ടനായവനുമേകിനാനഹോ!

ശത്രുഭാവമിയലുന്ന ലോകർതൻ-
ഹൃത്തിനെ പ്രതിപദം പിളർക്കുവാൻ
സത്വമുളള മതിമാനെടുത്തിടും
ശസ്ത്രമാവതനുകൂ‌‌‌ലവൃത്തിതാൻ.

കഷ്ടമെത്ര വളരെക്കടന്നു ഞാൻ
ദുഷ്ടഭാവമവനിൽ ചുമത്തിനേൻ!
ഇഷ്ടലോകവദനത്തിലിന്നിമേൽ
ദൃഷ്ടിയെങ്ങനെ നടത്തിടുന്നു ഞാൻ!

അച്യുതന്റെയതിരുച്യമായിടും
സച്ചരിത്രമനഭിജ്ഞനായ ഞാൻ
ദുഷ്ടമെന്നു നിരുപിച്ചു ജുർത്തിയാൽ
ക്ലിഷ്ടനാം പുരുഷനന്നമെന്നപോൽ.

നീലവർണ്ണമൊഴിയാൽ പ്രദർശിതം
ബാലി സീതയിവർതൻ നിദർശനം
മാലെനിക്കുമുളവായടും ദൃഢം
മേലിലെന്നു പറയുന്നതില്ലയോ?

ആകയാലധികഭീതിയേകുമി-
ശ്ശോകമാകെയകലത്തൊഴിക്കുവാൻ
പാകമുള്ളരിയ കൃത്യമൊന്നുടൻ
ചെയ്കവേണമതിനില്ല സംശയം

എന്തിനാലൊഴിയുമെന്റെയീരജ-
സ്സെന്തിനാൽ കനിയുമംബുജേക്ഷണൻ
എന്തിനാൽ വരുമെനിക്കു നന്മ മേ-
ലെന്തിനാൽ ജനജുഗുപ്സ നീങ്ങിടും?

സത്യമേതുമറിയാതെ ചെയ്തൊരി-
സ്സാഹസം സകരുണം സഹിക്കുവാൻ
കൃത്യവേദി കപിമൗലിയാൽ കൃതം
കാര്യമേ ദൃഢമെനിക്കുമാശ്രയം.,,

എന്നുറച്ചഥ സമാശ്വസിച്ചവൻ
ചൊന്നു നന്ദനയൊടാത്മവാഞ്ഛിതം.,
തന്വിതന്റെ പിതൃഭക്തിയാം ലത-
യ്ക്കന്നിദേശമൊരു നവ്യവൃഷ്ടിയായ്.

താതവാക്കു നിശമിച്ച മാത്രയിൽ
ജാതമായ പുളകാതിരേകവും
സ്ഫീതമാം വിറയലും മറയ്ക്കുവാൻ
കാതരാക്ഷി കഴൽ താണു കൂപ്പിനാൾ.

അത്രയല്ല വിപരീതമായ വൻ-
കാറ്റു മാറിയനുകൂലമാകവേ
നാവകന്റെ ഹൃദയം വഹിച്ചിടും
ഭാവഭേദമവൾ പൂണ്ടു തൽക്ഷണം.

താഴതന്റെ മലർ കോഴ നല്കിടും
കേഴനേത്രയവൾ തൻ കളേബരം
ആഴിവർണ്ണനെ നിനച്ചു വേണ്ടപോൽ
തോഴിമാരുടനലങ്കരിച്ചുതേ.

ഭ്രഷണം കമനിതൻവപുസ്സിനോ
ഭ്രഷണത്തിനഥവാ വപുസ്സതോ
ഭ്രഷണത്വമിയലുന്നതെന്നക-
ത്തീഷലാർന്നിതു സഖീജനം തദാ.

നീണ്ടിരുണ്ട കുഴൽ കെട്ടി മഞ്ജുളം
വീണ്ടുമാളിയതു നോക്കി വേണ്ടപോൽ
ആനനാനുഗുണമായ് ചുരുക്കുവാൻ
ചെയ്ത വേല വിഫലീഭവിച്ചുതേ.

ഭാസുരപ്രഭ സമം വഹിച്ചിടും
ഭ്രൂക്കൾ തമ്മിലിടയാതിരിക്കുവാൻ
ചേർത്തു തോഴി മൃഗനാഭി ചിത്രകാ-
ച്ഛത്മമോടരിയ സീമലാഞ്ഛനം.

മേലിൽ നല്ല ഹരിചന്ദനത്തിനാൽ
മേന്മ പൂണ്ടിടുമിതെന്നു ചൊന്നുടൻ
സന്നതാംസയുടെ മാറിൽനന്മണം
ചേർന്ന ചന്ദനമൊരുത്തി ചാർത്തിനാൾ.

'വന്നുചേരുമതെനിക്കുമെന്നതി-
ത്തന്വിമുഗ് ദ്ധയറിയുന്നതില്ലഹോ!
എന്നു പുഞ്ചിരികലർന്നു കുന്തളം
കുന്ദമാല്യ രുചിയെന്ന കൈതവാൽ.

ലാക്ഷയേകയൊരു കാലിൽ വേണ്ടപോൽ
തേച്ചുതീർന്ന സമയത്തിലന്യയാൾ
ചീർത്ത ശോഭ വിലസുന്ന നൂപുരം
ചാർത്തിവന്നു ചരണങ്ങൾ രണ്ടിലും.

നൂപുരാപ്തി കൃതപാദകാന്തിയിൽ
കണ്ണുവച്ച സഖി മറ്റവൾക്കഹോ!
ലക്ഷ തേച്ച കഴൽ പാണിയാലുടൻ
തൊട്ടുനോക്കിയറിയേണ്ടിവന്നുതേ.

ഈവിധം വിവിധമാം പ്രസാധനം
ചെയ്തശേഷമഴകായൊരാഴിയിൽ
മുങ്ങി നില്ക്കുമവൾ തന്റെ മെയ്യിനാൽ
നേത്രപാരണ നടത്തി തോഴിമാർ.

'പാർത്തുതന്നെ ഹരിയോഗമീദൃശം
ചേർത്തു മാധുരിയിവൾക്കുപത്മജൻ;
വ്യർത്ഥമായ് വരികയില്ല സത്തർതൻ
യത്ന,മെന്നു നിരുപിച്ചതായവർ.

കത്തിടും കനകരത്നരാശിതൻ-
കാന്തിമാലകളണിഞ്ഞുകണ്ടുടൻ
പുത്രിതന്നുടൽ പുണർന്നു ഗാഢമായ്
പുണ്യരാശി ജനയിത്രിയാൾ മുദാ.

ഈശനനേയുമതുപോലെ നാരിമാർ
കാന്തനേയുമനിശം ഭജിക്കണം
പേശലാംഗി! തവ കാന്തലേവനം
കേവലം മതിയവയ്ക്കു രണ്ടിനും.

ഭാഗ്യവൈഭവമിതിന്നു ഭ്രഷണം
ബാലികേ!വിനയമാണതെത്രയും
ശ്ലാഘ്യമാംവിധമണിഞ്ഞുകൊണ്ടു നീ
ശാശ്വതം സുഖമിയന്നു വാഴുക.

അമ്മയിങ്ങനെ സഗൽഗദം പറ-
ഞ്ഞംബുജേക്ഷണയെ യാത്രയാക്കിനാൾ;
സമ്മദവ്യഥകളോടു യാത്രയെ-
സ്സമ്മതിച്ചു സഖിമാരുമാദരാൽ.

ഭ്രഷിതാംഗിയഥ താതനേറ്റവും
ചാരിതാർത്ഥ്യമുളവാക്കിനാളവൾ
സൽകവീന്ദ്രനുപമാദ്യലംകൃതി-
പ്രൗഢയാം കവിതയെന്നപോലവെ.

സ്വർണ്ണഘൃഷ്ടിയതുമതീവകാമ്യമായ്
സ്വർണ്ണവൃഷ്ടിയുമഹോ! പൊഴിക്കയാൽ
വർണ്യമായ മണിയുഗ്മമോടവൻ
സ്വർണ്ണമണ്ഡിതരഥത്തിലേറിനാൻ.

സിന്ധുജാവതരമായ് വിളങ്ങുമ-
സ്സിന്ധുജാനനയമർന്ന തേരിനെ
സിന്ധുജാശ്വനിവഹം വഹിച്ചുടൻ
സിന്ധുശായിവസതിക്കു മണ്ടിനാർ.

കണ്ട ലോകരഖിലം സ്തുതിപ്പതുൾ-
ക്കൊണ്ടു കൗതുകമിയന്നുകൊണ്ടവൾ
കൊണ്ടൽവർണമണിസൗധപങ് ക്തിയെ-
ക്കണ്ടു മന്ദമഥ തേർനടത്തിനാൾ.

ചാരുകംബലവിഭ്രഷിതം രഥം
ഗോപുരം ബലയുതംകടന്നുടൻ
മേഘചുംബിതപതാകമുല്ലസൻ
ഭ്രരി‍ഡംബരമണഞ്ഞുതൽഗ്രഹം

ആയതപ്പൊഴുതറിഞ്ഞുചെന്നു തൻ
ജായമാരൊടെതിരേററുമാധവൻ
ശ്രീയനല്പമിയലുംഗ്രഹാന്തരേ
പോയി മന്ദമവരോട്കൂടവേ

മകളെയരികിൽനിർത്തി മുന്നിൽവച്ച-
മ്മണിമുരമാഥി കൊടുത്തൊരാസനത്തിൽ
മതിതെളിവൊടിരുന്നു യാദവേന്ദ്രൻ
മധുരതരം വിനയം കലർന്നുചൊന്നാൻ

ഓരാതെ നിൻ മഹിമ കേശവ ഞാൻപറ‍‍‍ഞ്ഞ
ഗീരാകെനീകരുണയോടുപൊറുത്തിടേണം
സാരാജ്‍ഞ‍രാം സുമതികൾക്കുളവാംവിരോധം
നീരിങ്കലിട്ടവരയെന്നു പറഞ്ഞുകേൾപ്പു

അറിയാതിഹ ചെയ്തുപോയതായോ-
രപരാധത്തിനു തക്കശിക്ഷയായി
അനുതാപമതീതീവ്രമെന്നാ
ലനിശംതാനനുഭ്രതമായിടുന്നു

അതിനാലധുനാവിനാനിരോധം
മണിയോടെന്മകൾ സത്യഭാമയേയും
വിധിനാ ന്രനാംഭവാൻഗ്രഹിപ്പാൻ
വിനയാധിക്യമിയന്നിരന്നിടുന്നേൻ

ഏവം സത്രാജിത്തു ചൊന്നോരു ഗീതങ്ങൾ-
പ്പൂവിൽത്തിങ്ങീടുന്ന കാരണ്യമോടെ
ദേവൻ കേട്ടിട്ടുല്ലസൽ പ്രേമരസം
ഭാവംകൈക്കൊണ്ടായവൻതന്നൊടോതി

അന്നേ വൈരംതെല്ലുമില്ലെന്നു നേരേ
ചൊന്നേന രത്നമങ്ങേകിയപ്പോൾ
ഇന്നേവം നീതന്ന രത്നങ്ങള‍്‍ രണ്ടാ-
ലൊന്നേപോരും ധന്യരിൽ ധന്യനാവാൻ

ക്രത്യം മാത്രം ചെയ്തു ഞാൻ തേ സഹായം
പ്രത്യേകം ചെയ്തില തെല്ലെന്നിരിക്കേ
സത്യംപാർത്താൽ പുത്രിയാളോടുകൂടി
പ്രത്യഗം മേ നല് കി നീയാധമർമ്യം

ആകയാലിവളജസ്രമെൻറയും
ഭാസുരം മണിവരംഭവാൻെയു
ആലങ്ങളിൽവിളങ്ങി മേല്ക്കുമേൽ
ശ്രീവിലാസമരുളട്ടെ മംഗളം

വദിച്ചിവണ്ണം വനമാലി ഭാമയെ
ഗ്രഹിച്ച രത്നത്തെയവന്നു നല് കിനാൻ
മികച്ച മോദത്തൊടവന്റെ ഭക്തിയെ
ഗ്രഹിച്ചു മൂന്നാംദിനനാഥനെന്നപോൽ

സുരുചരമണിയെശ് ശുഭം ത്രിലോകീ
സുക്യതഭലത്തിലിവണ്ണമേകിയമോദാൽ
സുരുചിരമണിയെ ഗ്യഹിച്ചുകോണ്ട
സ്സുമതിയഹോ ഗ്യഹമെത്തിപൂർണകാ

വധൂയുഗത്തിന്റെ വിഹകർമം
വിധാത്യവന്ദ്യൻ പുനരംബുജാക്‌‌‌‌‌‌‌‌‌‌‌‌‌‌‌‍‍‍‌‌ഷൻ
വിധൂതദോഷത്വമെഴും മുഹൂർത്തേ
വിധിക്കു ചേരുന്നവിധം നടത്തി


ഭെഷ്മി ജാംബവതി ബാമയും പയോ
രാശിമധ്യഗതമായ മന്ദിരേ
ഭൂമിയാഴിമകൾ നീലമാർകണ
ക്കച്യുതാശുയമൊടേ വിളങ്ങിനാർ

അന്നാരിമാർക്കളള തനുക്കൾ നിത്യ
മന്യോന്യമാത്സര്യമിയന്നിരുന്നു
എന്നാകിലും ഹന്ത തദന്തരംഗം
തന്നിൽകടന്നില്ലതു തെലപോലും

ബോധിച്ചുലോകരപവാദനിരാസ്പദത്വം
ബോധിച്ചു സാഹസഫലം കപി യാദവന്മാർ
സാധിച്ചു നിർമലസുദ്രഗ് ദ്വയവാഞചിതാർത്ഥം
സാധിച്ചു സബ്യതി മനോരഥമീവിധം മേ

ഏവം ക്യതാർത്ഥത കലർന്നൂ മഹാനുഭാവൻ
ദേവൻ ത്രിവർഗമതിലെന്നതുപോലെ നിത്യം
ദാരത്രയന്നിലോരുപോലനുരക്തനായ് ശ്രീ
ദ്വരാവതീപുരയിൽ വാണു മുദാ ചിദാത്മാ


           ഭാമാഗ്രഹണം എന്ന
 
     പന്ത്രണ്ടാം സർഗംസമാപ്തം