കേശവീയം/പതിനൊന്നാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേശവീയം
രചന:കെ.സി. കേശവപിള്ള
പതിനൊന്നാം സർഗം


പതിനോന്നാം സർഗം

പിരിഞ്ഞു പൗരാവലി പോയവാർത്തയ
ങ്ങറിഞ്ഞു വേഗാൽ പുരിയികലെത്തുവാൻ
തുനിഞ്ഞുബന്ധുപ്രിയനായ മാധവൻ
കനിഞ്ഞു ചിന്തിച്ചു ഖഗേന്ദ്രനെത്തദാ

അനന്തരം തൻസിതപീതകാന്തിയാൽ
ദിഗന്തരാളങ്ങളിൽ മിന്നൽപൂശിയും
അനന്ത കൗരതുഹലവിസ് മയോദയം
ജവാന്തരംഗങ്ങളിലങ്ങു നല് കിയും

വനങ്ങൾ ചെയോരനുയാത്ര കാണ്കയാൽ
ഛദങ്ങൾതൻ ചാലനമൊട്ടടക്കിയുംഫ
ഫണീന്ദ്രവർഗത്തിനു ഭീതിയെന്നപോൽ
ഫണീന്ദ്രശായിക്കതിമോദമേകിയും

പടുത്വമോടെ വിനതാത്മവാ ിതം
കൊടുത്തു തൻനാഥനു ചേർന്ന ഭൃത്യനായ്
വിളങ്ങിടും ശ്രീവിഹഗാധിനായകൻ
വണങ്ങിനാൻ വന്നുവിനീതനായ് മുദാ


ഹരിക്കിക്കുന്നതിനായ് സിതാംബരം
വിരിച്ചപോൽ വെണ്മ കലർന്ന കണുവും
സുവർണസാവർണ്യമിയന്ന ഗാത്രവും
സുപർണനിൽകണ്ടു തെളിഞ്ഞു സർവരും


അണിഞ്ഞലകാരഗണം നവീനഭാ
സ്സിണങ്ങുമംഗഗങ്ങളിയന്ന കന്യയാൾ
അണഞ്ഞു ധാത്രീമദനന്റെ ചാരവേ
വിളങ്ങി നമ്രാനനയായ് മനോഹരം


പിരിഞ്ഞു പോകുന്നിതു പുത്രിയെന്നതോ
ത്തെരിഞ്ഞിടും ചോതസി വേദജാലവും
തിരിഞ്ഞു വാഴ്ത്തും ഹരിതൻഗുണാമ്യതം
ചൊരിഞ്ഞൊരാശ്വാസമിയന്നു ജാംബവാൻ

അണഞ്ഞുവീണ്ടും മകൾതന്റെ പൂവൽമെയ്
പുണർന്നു മൂർദ്ധവിൽ മുകർന്നനേധാ
അണിഞ്ഞു കണ്ണീർ കപിമൗലി ഗൽഗദം
പിണഞ്ഞു ഗീരാലഥ യാത്രചൊലിനാൻ


ഖഗാധിനാഥോപരി കാമ്യഗാത്രിയെ
ക്കരേററി മന്ദം കരുണാമ്യതോക്ഷിതം
കടാക്ഷമാല്യം ജനതയ്കു ചേർത്തുടൻ
കരേറി കാന്തം മണിയേന്തിമാധവൻ

വിശാലപക്ഷങ്ങളെ വീശി മെലവേ
വിഹായസത്തിന്നു വിഭ്രഷയാംവിധം
വിഹംഗമേശൻ വിലലാസി ലോകർതൻ
വിലോചനശ്രേമണിയൊടുൽപതിച്ചുതേ

ഉയർന്നു പാരം ദിവി പത്രിനായൻ
പറന്നനേരം ഹ്യദി ഭീതിയേററവും
കലർന്ന തണ്ടാർമിഴിയാഴിവർണനെ
പ്പുണർന്നുകൊണ്ടാൾ പുളകോൽഗമാതം


നവോഢയാലൂഢഭയം സ്വയംക്യതം
നവീനമാലിംഗനമാർന്നമാത്രയിൽ
മനസ്സനാലണ്ഡജരാജനെത്തുലോ
മനുഗ്രഹിച്ചാൻ ദനുസൂനുസൂദനൻ


അധോഗമിക്കുന്നിതതീവ വേഗമോ
ടഹോ ധരിത്രീതലമെന്ന ചിന്തയാൽ
വളർനന്ന തന്വീഭയമായിടും തമ
സ്സകർന്നു ഗോവിന്ദമുകേന്ദുകാന്തിയാൽ

സ്ഫുരിക്കുമർക്കാഭയിലീവിധം മുദാ
തിരിക്കുമക്കാമ്യകളേബരത്രയം
ചിരിക്കുമാഖണ്ഡലചാപഖണ്ഡമാ
യിരിക്കുമോ എന്നു നിനച്ചു കാണികൾ

വിളങ്ങി വിണ്ണോർകളവർക്കു മേൽ തദാ
ചൊരി‍ഞ്ഞ മന്ദാരസുമങ്ങൾ ഭംഗിയിൽ
തെളിഞ്ഞിടും വിഷ് ണുപദാധിദേവത
യ്ക്കെഴുന്ന മനസ് മിതമെന്നപോലവേ

പതിച്ചിടും ദിവ്യസുമങ്ങൾ നവ്യമായ്
വഹിച്ചൊരാമോദഭരം ഗ്രഹിക്കവേ
തദീയമാകും മനതാരുമീർഷ്യയാൽ
വഹിച്ചിതാമോദഭരം നവം ധ്രുവം

മനസ്സിനുത്സാഹവിലാസമേകുമ
മ്മഹീതലത്തിന്റെ മനോജ്ഞദർശനം
നിനച്ചുനീലാംബരസോദരൻ മുദാ
നിതംബിനീമൗലിയൊടേവമോതിനാൻ


കൃശാംഗി കണ്ടീടുക ദൂരവേ പരം
കൃശീഭവിക്കും തവ താതമന്ദിരം
അതിന്നടുക്കൽ ഗിരി ഹേമശ്യംഗമാ -
ണതീവ കാന്ത്യാ വിലസുന്നതോമലേ

ഉയർന്നു പീഠങ്ങൾ കണക്കു മിന്നിടും
സുവർണ്ണശൃംഗങ്ങൾ വഹിക്കുമിഗ്ഗിരി
ഇരുന്നുപോകാ മിതി രശ്മിമാലിയോ
ടിരന്നിടുന്നുണ്ടതിനില്ല സംശയം

അതിന്റെറയത്താഴ് വരയിങ്കലാണു നിൻ
പിതാവു സിംഹത്തെയെതിർത്തു കൊന്നുടൻ
ഹരിച്ചതീനമ്മുടെ യോഗഹേതുവായ്
ഭവിച്ച ഭാസ്വന്മണി ഭാമിനീമണേ

വളർന്നതിന്നപ്പുറമിങ്ങു കാണുമീ
വനത്തിൽ വച്ചാണു വരോരുഹീരമേ
പ്രസേനനെക്കേസരി ഹിംസചെയ്തതും
പ്രദീപ്തമാമിമ്മണി കൊണ്ടുപോയതും

ഗതന്നു സത്രാജിതനായ യാദവ -
നചേതനം കാഞ്ചനമേകിയേററവും
എനിക്കഹോ സമ്പ്രതി തന്നതോർക്കുകിൽ
സചേതനം കാഞ്ചനഖണ്ഡമാണെടൊ

95
തരംഗജാലങ്ങടിച്ചു നീളവേ
ചൊരിഞിടും ശംഖുകൾ തീരഭൂമിയിൽ
നിരന്നുന്നതു കണ്ണിനുത്സവം
തരുന്നു രാവിൽ ദിവി താരകാളിപോൽ

സമീരസംശ്ലേഷമിയന്ന ശാടിയാം
ഝദത്ത നന്നായി നിവർത്തി മഞ്ജുളം
മഹാതരിശ്യേനഗണം സമുദ്രമാം
വിഹായസാ കൺക പറന്നിടുന്നിതാ

മഹത്ത്യമത്യത്ഭുതമാവഹിക്കുമി
ജ്ജലത്തിനീശൻ രവിതൻകങ്ങളിൽ
ജഗത്തിനുജ്ജിവനമായ ജീവനം
കൊടുത്തയയ്ക്കുന്നു മുടക്കമെന്നിയേ

അനന്തമേകോഡുപമാണു നിർമലേ
നിനയ്ക്കിലൊററത്തരണിക്കുമാശ്രയം
ഇവകലുണ്ടിങ്ങുഡുപാളിവേണ്ടപോ
 ലസംഖ്യമത്രേ തരണിവ്രജങ്ങളും 41

ജനങ്ങൾ നാനാവിബുധർക്കുചെയ്തിടും
സ്തവങ്ങളേകൻ വിഭുവികലെന്നപോൽ
നഗങ്ങളോരോ വഴിവിട്ടിടും നദീ
ജലങ്ങശെത്തുന്നതിവകലെപ്പൊഴും

സ്വഭാവമോരോവിധമാർന്നു ഭിന്നരാ
യകന്നു മേവുന്ന ജനങ്ങളെ സ്സദാ
വഹിച്ചുമദ്ധ്യസ്ഥത സൽപഥത്തിലേ
യ്ക്കുണച്ചിവൻ തമ്മിലിണക്കിടുന്നുതേ

നിരന്തരം താൻ കമലാഗമം തനി
ക്കൊരന്തമിലാതുളവായിരിക്കിലും
ഉയർന്നിടുന്നിലൊരു തെലുമേയിവൻ
വരുന്നതോ ഗർവു മഹാനുസലക്ഷ്മിയാൽ 44
                                                                                                                                                  
സുരാധിരാജന്റെശരാസനം തെളി-
ഞതാ വിളങ്ങുന്നു നതാംഗി കാൺക നീ
ജലാധിപൻതന്റെ പുരത്തിലെ പ്രഭാ
നിലാസമാളുന്ന വളച്ചവാതിൽപോൽ 45

മികച്ചൊരല്ലിൽ ദവപാവകൻ പരി
ഗ്രസിച്ചിടും പർവതപംക്തിപോലിതാ
ജ്വലിച്ചുകോണ്ടം ബുധിമദ്ധ്യവർത്തിയായ്
ലസിപ്പതസ്മൽപുരമാണു ബാലികേ 46

നിരന്ന സൗധങ്ങളിൽനിന്നു പാരമ
ങ്ങുയർന്നു കാണുന്ന ശിരോഗ്യഹാവലി
ഇളക്കമാളും കൊടിയായപാണിയാൽ
വിളിക്കയാം നമ്മെ വിശാലലോചനേ 47
മദത്തോടാരാമസമീരനെത്തി നിൻ
ചത്തിലെസ്സൗരഭമേററസൂയയാൽ
എതിർത്തതിൻബന്ധനചാതുഭംഗിയെ
ത്തുരത്തുവാനായ് ത്തുനേയുന്നിതായപോൽ 48

ഇവണ്ണമിത്തെന്നലുപദ്രവിക്കയാൽ
വിടുർന്നു ചിന്നും തവ ചൂർണകുന്തരം
കലർന്നിടുന്നൂബത മ‍‍ഞ്ജിമാന്തരം
ഖലന്റെ ദുർവ്യത്തി ഗുണിക്കു നന്മതാൻ 50

വിശാലഭാവത്തെ വിഹായസംക്രമാൽ
വിടുന്നതും വിസ്മയനീയമാംവിധം
സമുദ്രമിങ്ങായതിനെഗ്രഹിപ്പതും
സമീക്ഷണീയം മദിരേക്ഷണാമണേ 41


പുരന്ദരാരാതിമദം ഹരിക്കുവാൻ
പിറന്നൊരാ വാമനമൂർത്തിപോൽ പുരാ
പരന്നു പെട്ടന്നുയുരുന്നതാകുമി
പുരം നിരീക്ഷിക്ക മരന്ദഭാഷിണീ

ഇവണ്ണമോരോന്നരവിന്ദനത്രയ
ടമന്ദമൊതുന്നളവംബികാലയേ
നിരന്നുനിന്നീടിന പൗരസഞ്ചയം
മുകുന്ദനേത്രത്തെ ഹരിച്ചത‍ഞ്ജസ

ഭജിച്ചുമാദേവിയെ മ്രഷ്ടമായ് മുദാ
ഭജിച്ച ഭ്രമീസുരർ ഭ്രരിമംഗളം
ഭവിച്ചിടും നി‍ങ്ങളിലെന്നു
വദിച്ചതാവേളയിലായിരുന്നിതേ

രമാവരമനോരഥം സപദിവെനതേയൻഗ്രഹി
ച്ചുമാനിലയചത്വരപ്യതി പറന്നിറങ്ങീടവേ
സാമാധികുതതുകാത്ഭുതപ്യമദഹർഷത്യപ്തിത്യപാ
സമാകുലർ സമസ്തതും മതിമറന്നു നിന്നീടിനാർ


മന്ദം മരാളടയാളെയിറക്ക മന്നിൽ
പിന്നാലെയമ്മിണിദരൻഭഗവാനിറങ്ങി
വന്ദിച്ചുതൻഗുരുജനത്തെയുടൻ സമേതം
ചൊന്നാൻ കപിന്ദ്രഗുഹതന്നിൽ നടന്ന വ്യത്തം

പുണർന്നിതു പിതാക്കളുംബലനുമപ്പരാത്മാവിനെ
പ്പുണർന്നിതജപൗത്രി യേജ്ജനനിയുംമുദെഷുമിയും
പണിഞ്ഞുപരമൻപദം പ്രജകളാകവേകണ്ണീനീ
രണിഞ്ഞ നയനങ്ങൾതാനഖിലതുംധരിച്ചാർതദാ

ചൊലാർന്നോരപവാദവാരിധിമഥി
ച്ചത്യജ്ജ്വലം രത്നമി
ന്നലാർമൗലിയോടർന്നുകോണ്ടിഹ ഗുഹാ
സംവ്യത്തവാർത്താമ്യതം
ഉലാസത്തോടു കൊമ്ടുവന്ന സുമനാ
സോമത്തിനെലാം കൊടു
ത്തുലാഖത്യമിയററിടുന്നു ഭുവനാ
തേശാപഹൻ കേളശവൻ

ഒരുശുത്തിനു പക്ഷിയുഗംകണ
ക്കൊരു നടയ്ക്കിഹ രത്നയുഗംമുദാ
വിരുതൊടാർന്നരു നമ്മുടെ തബുരാൻ
പുരൂഷകേസരിതന്നെയസംശയം

ആലോകനംപ്യതിമിഴിക്കതിലോഭമോക്കു
മീലോലനേത്രയുടെ പുണ്യഗുണങ്ങളത്രേ
മാലോകരാരുമറിയാത്ത ബിലത്തിലേയ്ക്കി- 59
ബ് ഭ്രലോകചന്ദ്രനെനയിച്ചതു നിശ്ചയംതാൻ
 
അപവാദമതാമുപരാഗമൊഴി-
ഞ്ഞതികാന്തിയൊടീ വിധുവിൻതിരുമെയ്
ഇഹ കണ്ടതുപാർക്കിൽ നമുക്കിയലും
ചിരസ‍‍‍‍‍ഞ്ചിതപുണ്യവിശേഷഫലം 60

വൃദ്ധന്മാർകൾ യുവാക്കൾ വാർകുഴലിമാർ
         ദേശാഭിമാനംപെടും
ശുദ്ധന്മാരിൽവരീവിധം പലതരം
          വാഴ് ത്തിസ്തുതിച്ചീടവേ
ബദ്ധനന്ദഭരം സ്വബന്ധുസഹിതം
           നാഥൻ നിജ പ്രാപ് തിയാ-
ലിദ്ധാനന്ദമഹോത്സവം പുരവരം
           തന്നിൽ പ്രവേശിച്ചുതേ 61

ദേവസ്രീകൾ വിയത്തിലും പുരവധൂജാലങ്ങളഭ്രംലിഹ-
പ്രാസാദങ്ങളിലുംനിരന്നു സരസം മാൽസര്യമാർന്നെന്ന-
                                                                      പോൽ
തൂകീടും വിവിധങ്ങളാകിയമലർക്കൂട്ടങ്ങൾമൂർദ്ധാവിലേ-
ററാകമ്രാഭനണഞ്ഞു തൻനിലയനം വിശ്രാന്തി-
                                                            തേടീടിനാൻ 62

                      പ്രത്യാഗമനം എന്ന
                    പതിനൊന്നാം സർഗം
                        സമാപ് തം