Jump to content

ഈസോപ്പ് കഥകൾ/കിട്ടാത്ത മുന്തിരി പുളിയ്ക്കും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(കിട്ടാത്ത മുന്തിരി പുളിക്കും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
കിട്ടാത്ത മുന്തിരി പുളിയ്ക്കും
മുന്തിരിയും കുറുക്കനും: ചിത്രീകരണം ജോൺ റേ, 1918

കഠിനമായ ചൂടുള്ള ഒരു ദിനം ദാഹിച്ചു വരികയായിരുന്ന ഒരു കുറുക്കൻ പഴുത്തുകുലച്ചു നിൽക്കുന്ന ഒരു മുന്തിരിച്ചെടി കാണാനിടയായി. കുറുക്കന്റെ വായിൽ വെള്ളമൂറി. മുന്തിരങ്ങയ്ക്കായി അവൻ ശക്തിയിൽ ചാടി. എത്താത്ത ഉയരത്തിലായിരുന്നു മുന്തിരി. ചാട്ടം കൂടുതൽ ശക്തിയിൽ ആവർത്തിച്ചെങ്കിലും ഫലമുണ്ടായില്ല. നിരാശയോടെ മടങ്ങവേ കുറുക്കൻ പിറുപിറുത്തു

""അല്ലെങ്കിലും ഈ മുന്തിരി ആർക്കുവേണം. അതിന് ഭയങ്കര കയ്പ്പാണ്"

ഗുണപാഠം: കിട്ടാത്ത മുന്തിരിങ്ങ പുളിക്കും