ഈസോപ്പ് കഥകൾ/വിഗ്രഹവില്പനക്കാരൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
വിഗ്രഹവില്പനക്കാരൻ

'ദേവന്റെ മരരൂപം വില്പ്പനക്കായി കൊണ്ടു നടക്കുകയായിരുന്നു ഒരാൾ. ആരും വാങ്ങുന്നില്ല എന്നു കണ്ടപ്പോൾ അയാൾ വിഗ്രഹത്തിന്റെ ഗുണഗണങ്ങൾ വർണ്ണിക്കാൻ തുടങ്ങി.

"ഈ ദേവൻ അതിനെ വാങ്ങുന്നയാൾക്ക് സർവ്വ ഐശ്വര്യവും സമ്പത്തും നൽകും.

ഇത് കേട്ട ഒരാൾ തിരക്കി "സമ്പത്തും ധനവും നൽക്കുന്ന വിഗ്രഹമാണെങ്കിൽ നീ എന്തിന് അത് മറ്റാർക്കും കൊടുക്കുന്നു. നിനക്ക് ആ ഐശ്വര്യങ്ങൾ നേടികൂടേ?

വില്പനക്കാരൻ മറുപടി പറഞ്ഞു. "എനിക്ക് ഇപ്പോൾ പണത്തിന്റെ അത്യാവശ്യമുണ്ട്. ദേവൻ എഐശ്വര്യം തരാൻ പലപ്പോഴും കാലതാമസം വരാറുണ്ട്"