കഠിനമായ ചൂടുള്ള ഒരു ദിനം ദാഹിച്ചു വരികയായിരുന്ന ഒരു കുറുക്കൻ പഴുത്തുകുലച്ചു നിൽക്കുന്ന ഒരു മുന്തിരിച്ചെടി കാണാനിടയായി. കുറുക്കന്റെ വായിൽ വെള്ളമൂറി. മുന്തിരങ്ങയ്ക്കായി അവൻ ശക്തിയിൽ ചാടി. എത്താത്ത ഉയരത്തിലായിരുന്നു മുന്തിരി. ചാട്ടം കൂടുതൽ ശക്തിയിൽ ആവർത്തിച്ചെങ്കിലും ഫലമുണ്ടായില്ല. നിരാശയോടെ മടങ്ങവേ കുറുക്കൻ പിറുപിറുത്തു
""അല്ലെങ്കിലും ഈ മുന്തിരി ആർക്കുവേണം. അതിന് ഭയങ്കര കയ്പ്പാണ്"