ഈസോപ്പ് കഥകൾ/മയിലിന്റെ ഹർജി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
മയിലിന്റെ ഹർജി

മയിൽ ഒരു ഹർജിയുമായി ദേവന്റെ മുന്നിലെത്തി. തന്റെ സൗന്ദര്യത്തിനു ചേർന്ന രീതിയിലുള്ള ശബ്ദവുംകൂടി വേണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതിനാൽ കുയിലിന്റെ ശ്രുതി തനിക്കുംകൂടി തരണമെന്ന് അവൾ ദേവനോട് അപേക്ഷിച്ചു. ദേവൻ അപേക്ഷ നിരസിച്ചുകൊണ്ട് പറഞ്ഞു.

"നീ എന്റെ പ്രിയപ്പെട്ട പക്ഷി തന്നെ. ഉള്ളതു കൊണ്ട് സന്തോഷവതിയായിരിക്കൂ."

ഗുണപാഠം: എല്ലാ കാര്യത്തിലും ഒന്നാമനായിരിക്കണം എന്നു വാശി പിടിക്കരുത്."