Jump to content

കവിതകൾ (ചട്ടമ്പിസ്വാമികൾ)/ശ്ലോകങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കവിതകൾ
രചന:ചട്ടമ്പിസ്വാമികൾ
മറ്റു ചില ശ്ലോകങ്ങൾ

       മേലേ മേലേ പയോധൗ തിരനിരയതുപോൽ
ഗദ്യപദ്യങ്ങളോർക്കും
കാലേ, കാലേ ഭവിപ്പാൻ ജഗമതിലൊളിവായ്
ചിന്നിടും തേൻകുഴമ്പേ !
ബാലേ ! ബാലേ ! മനോജ്ഞേ ! പരി മൃദുലതനോ !
യോഗിമാർ നിത്യമുണ്ണൂം-
പാലേ ! ലീലേ ! വസിക്കെന്മനസി സുകൃത -
സന്താനവല്ലീ! സുചില്ലീ!
ചാലേ നാലഞ്ചുലോലപ്രസവശരമെടു-
ത്തംഗജന്മാവടുത്താൽ
പാലഞ്ചുംവാണിമാർ തന്മുലമലമുകളിൽ
ചെന്നൊളിക്കാം കളിക്കാം ;
കാലൻ കാളുന്ന കാളായസമുസലവുമാ-
യാഞ്ഞടുക്കുന്നതാമ-
ക്കാലം സ്ത്രീതന്റെ കൊങ്കത്തടവുമധരവും
കണ്ടിരിക്കാം , മരിക്കാം
എല്ലേറ്റിന്നുമതീതമെങ്കിലുമേതാണെല്ലാറ്റിനും സൂക്ഷ്മമ-
ങ്ങെല്ലാറ്റിന്നുമതീതമെങ്കിലുമേതാണെല്ലാറ്റിനും സൂക്ഷ്മമ-
ങ്ങേല്ലാഭക്തജനാശയത്തിലുമമർന്നീടാത്തതല്ലാത്തതും
ചൊല്ലല്ലാത്തൊരു ചൊല്ലിനാലെതിനെയാണെല്ലാ മഹാന്മാരുമ
ത്യുല്ലാസത്തൊടുകണ്ടിടുന്നതുതാൻ കല്യാണമെല്ലാം തരും