ഉപയോക്താവ്:Vssun/test/അദ്ധ്യായം പതിനെട്ട്
←അദ്ധ്യായം പതിനേഴ് | ഉപയോക്താവ്:Vssun/test രചന: അദ്ധ്യായം പതിനെട്ട് |
അദ്ധ്യായം പത്തൊൻപത്→ |
"അരുളിച്ചെയ്തയയ്ക്കണം അടിയനെ വിരവോടെ
അരികളെക്കൊലച്ചെയ്‌വാൻ അതിനതികുതൂഹലം"
"ലക്ഷ്മണാ! നീ സേനയോടും പോക...
രാക്ഷസനെക്കൊന്നു വേഗാൽ ഇങ്ങു വരിക."
പാണ്ഡ്യദേശങ്ങളിലെ പാളയത്തലവന്മാർ, മുകിലപ്രമാണികൾ എന്നിവരുടെ ആക്രമണങ്ങൾ ധനേച്ഛുക്കളായ തസ്കരന്മാരുടെ ഉപരോധങ്ങളും ഭവനഭേദനസാഹസങ്ങളും രാജ്യവിസ്തൃതിയെ വർദ്ധിപ്പിച്ച സമരങ്ങൾ കേവലം കളരിപ്രയോഗങ്ങൾ, പടനിലക്കളികൾ എന്നു തുടങ്ങിയുള്ള ചൊല്ലിയാട്ടങ്ങളുടെ രംഗപ്രകടനങ്ങളും മാത്രം ആയിരുന്നു. ഹൈദരുടെ ആക്രമണാരംഭം സർപ്പിയുടെ ഗ്രഹണസംഭവംപോലെ അല്പകാലത്തേക്ക് ഒരു വിഷദ്യുതിയെ രാജ്യത്തിൽ വ്യാപരിപ്പിച്ചു എങ്കിലും ചില മടലടികളും ആചാര്യന്മാരാൽ ഉപദേശിക്കപ്പെട്ട ദോഷപരിഹാരകർമ്മങ്ങളുംകൊണ്ട് ആപന്മോചനം പര്യാപ്തമായി. ഈ കഥാകാലത്തു കേരളമണ്ഡലാധിപന്മാർ സന്ദർശിച്ചതും അനുഭവിച്ചതും ബഹുസഹസ്രം ജ്വാലാമുഖികളാൽ പരിവൃതനായ ഒരു മഹാവിന്ധ്യൻ പരശുരാമക്ഷേത്രദഹനാർത്ഥം അനുവർത്തിച്ച ഒരു ഭയാനകപ്രസ്ഥാനം ആയിരുന്നു. ഉത്തരകേരളത്തിലെ പ്രതിവിന്ധ്യനിരകൾ തകർന്നു ധൂളിയും ദഹിച്ചു ഭസ്മവും ആയി വഞ്ചിരാജ്യത്തിലെ അമൃതമഹേന്ദ്രാദിഗിരിനിരകളുടെ മൂർദ്ധാവുകളെ സമീക്ഷണംചെയ്തപ്പോൾ, വിന്ധ്യനിരയുടെ മദോൽക്കടത പൂർവാവകഥാസ്മൃതികളാൽ ജഡീഭവിച്ചു.
എതിർക്കേണ്ടതായിവരുന്ന ശത്രു വിന്ധ്യനോടൊപ്പംതന്നെ ഭഞ്ജകശക്തി വഹിക്കുന്നതാണെങ്കിലും വഞ്ചിരാജ്യസൈന്യം ആ ബ്രഹ്മാണ്ഡാകൃതിയിലുള്ള ശിലാപ്രപാതത്തെ പ്രതിരോധിപ്പാൻതന്നെ ഉദ്യോഗിച്ചു. കർണ്ണാട്ടിക്ക് പട്ടാളം പംക്തി ആറുക്ക് പടവും പത്തും പടവൊന്നിൽ നൂറ്റിപ്പതിന്നാലും വീതം ആകെ പാദാതി പേർ ആറായിരത്തി എണ്ണൂറ്റിനാല്പതും, ഉത്തരമേഖലയുടെ പശ്ചിമഖണ്ഡത്തെയും